For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ഓണം പൊളിക്കും! 'ഒന്നാം ആണിക്ക് തട്ടുകൊടു'ത്ത് സുരാജ്!!

  By desk
  |

  ആലപ്പുഴയും മലയാള സിനിമയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണുള്ളത്.അതി മനോഹരമായ കാഴ്ചകളാണ് ആലപ്പുഴയിലേക്ക് സിനിമാക്കാരെ അടുപ്പിക്കുന്നത്. കുട്ടനാടിന്റെ മനോഹാരിതയും വള്ളം കളിയുമെല്ലാം മലയാളികള്‍ക്ക് എന്നും പ്രിയപെട്ടതാണ്.അതിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളും അത്രമേല്‍ പ്രിയപെട്ടതാണ്.അത്തരത്തില്‍ ഒരുക്കിയ ഒരു ഗാനമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.യുവനടന്‍ വിജയകുമാര്‍ സംവിധാനം ചെയ്ത 'ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍' എന്ന ചിത്രത്തിലെ 'ഒന്നാം തോണിക്ക് തട്ടുകൊടുത്ത്' എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കം ഹിറ്റായിമാറിയിരിക്കുന്നത്.സെക്കന്‍ഡ് ഷോ,കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയകുമാറിന്റെ ആദ്യ സംവിധാന ചിത്രം കൂടിയാണിത്.അന്നയും റസൂലും,ഞാന്‍ സ്റ്റീവ് ലോപ്പസ്,കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് ഈ യുവസംവിധായകന്‍.

  സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെ പേരില്‍ മാപ്പ് പറയാനില്ല! തുറന്ന് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത്!!

  സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.വള്ളം നിര്‍മ്മാണവും കുട്ടനാട്ടിലെ ആഘോഷങ്ങളുമാണ് ഗാനത്തിലുള്ളത്.കെ കെ നിഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രത്തിലെ' നീലക്കായല്‍' എന്ന തുടങ്ങുന്ന ഗാനം ഇതിനുമുമ്പ് പുറത്തിറങ്ങിയിരുന്നു.ഇറ്റാലിയന്‍ സംഗീതത്തിന്റെ താളത്തില്‍ ഒരുക്കിയ ഗാനത്തിനും പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.ബിജിബാലിന്റെ സംവിധാനത്തില്‍ മൊത്തം നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്.ചിത്രത്തിന്റെ ഓഡിയോ മലയാളത്തിന്റെ പ്രമുഖ സംവിധായകരായ ജോഷിയും സിദ്ധിഖും ചേര്‍ന്നാണ് റിലീസ് ചെയ്തത്.

  Oru Kattil Oru Paykappal

  ഷൈന്‍ ടോം ചാക്കോ,മൈഥിലി,സുരാജ് വെഞ്ഞാറമൂട്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചെറിയ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ് മൈഥിലി ചിത്രത്തിലൂടെ.സാറ എന്ന കഥാപാത്രത്തെയാണ് മൈഥിലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ആലപ്പുഴയിലെ പുന്നമടക്കായലിന്റെ തീരത്തു നിലകൊള്ളുന്ന ഫ്രെഡിഡ് ഐലണ്ടിനെ ചുറ്റിപറ്റിയുള്ള പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.അര്‍ജ്ജുന്‍ ലക്ഷ്മി നാരായണന്‍,പി ബാലചന്ദ്രന്‍,ശ്രീലക്ഷമി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ലൂസിഫറിന്റെയും നയനിന്റെയും തിരക്കുകള്‍ക്കിടയിലും പൃഥ്വി ഓടിയെത്തി! ഇതാണ് ഡെഡിക്കേഷനെന്ന് സംവിധായകന്‍

  ചിത്രത്തില്‍ ഫ്രഡി ലോപസ് എന്ന കഥാപാത്രത്തയാണ് പി ബാലചന്ദ്രന്‍ അവതരിപ്പിക്കുന്നത്.ശ്യം പി എസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആലപ്പുഴയിലും,പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍ എന്നിവയ്ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ജോമോന്‍ തോമസ് ക്യാമറയും ദിലീപ് ഡെന്നീസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്‌.

  English summary
  Oru Kattil Oru Paykappal song released
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X