For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാനത്തെ മാരിവില്ലിലെഴുതിയ കുട്ടനാടന്‍ ബ്ലോഗ്; മനസിലിടം നേടി പുതിയ ഗാനം

  By desk
  |

  മമ്മൂട്ടി നായകനായി എത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിനായി പ്രേക്ഷകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി. ഓണം റിലീസായി ആഗസ്ത് 23നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രളയത്തെതുടര്‍ന്ന് റിലീസിങ്ങ് മാറ്റിവെക്കുകയായിരുന്നു. ഒടുവില്‍ സെപ്തംബര്‍ രണ്ടാംവാരം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍,ടീസര്‍,ട്രെയിലര്‍ എന്നിവയെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

  oru kuttanadan blog

  മാനത്തെമാരിവില്‍... എന്നു തുടങ്ങുന്ന ഗാനം വിജയ് യേശുദാസും മൃദുല വാര്യരുമാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മമ്മൂട്ടി,ലക്ഷ്മി റായി,അനു സിത്താര എന്നിവരാണ് ഗാനരംഗത്തിലുള്ളത്. ചിത്രത്തിലെ മുന്‍പ് പുറത്തിറങ്ങിയ ഏലംപിടി ഏലേലെലോ....എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായിരുന്നു. അഭിജിത് കൊല്ലം,രഞ്ജിത് ഉണ്ണി,ശ്രാനഥ് ശിവശങ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം അലപിച്ചത്.ഗാനരംഗത്ത് മമ്മൂട്ടിയടെ നൃത്തചുവടുകളുമുണ്ടായിരുന്നു.

  pic film

  തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സേതു തന്നെയാണ്. ബ്ലോഗ് എഴുത്തുകാരനായ ഹരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. കുട്ടനാടിനെ പശ്ചാത്തലമാക്കി ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ നിന്നും ഹരിയുടെ ബ്ലോഗിലൂടെ വിവരിക്കുന്ന കാര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഷംന കാസിം, ലക്ഷ്മി റായ്, അനു സിത്താര, ദീപ്തി സതി, സുരാജ് വെഞ്ഞാറംമൂട്, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, ഗ്രിഗറി, സംവിധായകന്‍ ജൂഡ് ആന്റണി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഷംന കാസിം ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്‌. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്.

  സെല്‍ഫി മത്സരവുമായി, 60 വയതു മാനിറം ടീം! ചിത്രം വെള്ളിയാഴ്ച തിയറ്ററിലേക്ക്!

  വിനീത് ശ്രീനിവാസന്‍ അതിഥി വേഷത്തില്‍ സിനിമയില്‍ പ്രത്യക്ഷപ്പെടും. മമ്മൂട്ടിയോടൊപ്പം ചെറുപ്പക്കാരുടെ ഒരു കൂട്ടം തന്നെ ചിത്രത്തിലുണ്ട്. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ചാരത്തു നീ... എന്നു തുടങ്ങുന്ന ഗാനവും ആലപിച്ചിട്ടുണ്ട്. പാട്ടിന്റെ മേക്കിങ്ങ് വീഡിയോയും ഇതിനിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന് കോഴി തങ്കച്ചന്‍ എന്നൊരു പേര് നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു. മെമ്മറീസ് എന്ന സിനിമയ്ക്ക് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രംകൂടിയാണിത്.

  English summary
  oru kuttanadan blog song released
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X