»   » ഇവര്‍ ഈ വര്‍ഷത്തെ ഓസ്‌കാര്‍ ജേതാക്കള്‍, കാണൂ

    ഇവര്‍ ഈ വര്‍ഷത്തെ ഓസ്‌കാര്‍ ജേതാക്കള്‍, കാണൂ

    By Aswathi

    എണ്‍പത്തിയേഴാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ല്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ബേഡ്മാന്‍ സ്വന്തമാക്കിയപ്പോള്‍ എഡ്ഡി റെയ്മന്‍ മികച്ച നടനായും ജൂലിയാന മൂര്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ഈ വര്‍ഷം ഓസ്‌കാര്‍ നേടിയ ചിലരെ ചിത്രങ്ങളുലൂടെ തുടര്‍ന്ന് വായിക്കൂ...

     

    മികച്ച ചിത്രം

    ഒമ്പത് നാമനിര്‍ദ്ദേശവുമായെത്തിയ ബേഡ്മാനാണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

    മികച്ച നടി

    സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ അനശ്വരമാക്കിയ ജൂലിയാന മൂറാണ് മികച്ച നടി

    മികച്ച നടന്‍

    ദി തിയറി ഓഫ് എവരിതിങ് എന്ന ചിത്രത്തിലെ അഭിനയത്തിന് എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

    മികച്ച സംവിധായകന്‍

    ബേഡ്മാന്‍ ഒരുക്കിയ അലക്‌സാന്ദ്രോ ജി ഇനാരിറ്റുവാണ് മികച്ച സംവിധായകന്‍.

    മികച്ച സഹനടി

    ബോയ്ഹുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാട്രീഷ്യ ആര്‍ക്കെറ്റ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. 11 വര്‍ഷം കൊണ്ട് ചിത്രീകരിച്ച് ചരിത്രം കുറിച്ച ബോയ്ഹുഡില്‍ 11 വര്‍ഷവും ഈ സിനിമയില്‍ അഭിനയിക്കുകയായിരുന്നു.

    മികച്ച സഹനടന്‍

    വിപ് ലാഷ് എന്ന ചിത്രത്തില്‍ അഭിനയിച്ച ജെ കെ സിമ്മണ്‍സാണ് മികച്ച സഹനടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

    ആനിമേഷന്‍ ചിത്രം

    ആനിമേഷന്‍ ഫീച്ചര്‍ ഫിലീമിനുള്ള പുരസ്‌കാരം ബിഗ് ഹീറോ 6 എന്ന ചിത്രം സ്വന്തമാക്കി

    ഡോക്യുമെന്ററി ഫീച്ചര്‍

    മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്‌കാരം സിറ്റിസണ്‍ ഫോര്‍ നേടി

    ചിത്രസംയോജനം

    മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്‌കാരം നേടിയതും വിപ് ലാഷ് തന്നെയാണ്

    ശബ്ദ മിശ്രണം

    ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം-ബെന്‍ വില്‍ക്കിന്‍സ്, തോമസ് കേര്‍ലി (ചിത്രംവിപ്‌ലാഷ്)

    വിദേശ ഭാഷ ചിത്രം

    മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം പോളിഷ് സംവിധായകനായ പവല്‍ പൗലികോവ്‌സ്‌കി ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരുക്കിയ ഇഡ എന്ന സിനിമയ്ക്ക് ലഭിച്ചു

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X