twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു

    By Aswathi
    |

    അഭിനേത്രി എന്ന നിലയില്‍ ഭാമയ്ക്ക് തന്റെ മികവ് തെളിയിക്കാന്‍ ഒരു മികച്ച അവസരം കൂടെ ലഭിക്കുകയാണ് വിനോദ് മങ്കര സംവിധാനം ചെയ്യുന്ന 'ഒറ്റമന്ദാരം' എന്ന ചിത്രത്തിലൂടെ. പതിനാലു വയസ്‌സുള്ള സ്‌കൂള്‍ കുട്ടിയും അമ്മയും വിധവയുമായി ഭാമ എത്തുന്ന ചിത്രം നവംബര്‍ 14ന് തിയറ്ററുകളില്‍ എത്തും.

    യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പതിനാലാം വയസ്സില്‍ ചേച്ചിയുടെ ഭര്‍ത്താവിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറേണ്ടിവന്ന പെണ്‍കുട്ടിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെയാണ് ചിത്രം പകര്‍ത്തുന്നത്. ചിത്രത്തെ കുറിച്ച് കൂടുതലറിയാം, ചിത്രങ്ങളിലൂടെ...

    ഭാമയുടെ ഒറ്റമന്ദാരം

    14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു

    ഭാമ, നന്ദു, സജിതാ മഠത്തില്‍ എന്നിവര്‍ അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒറ്റമന്ദാരം.

    ചിത്രത്തിന്റെ പ്രമേയം

    14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു

    യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പതിനാലാം വയസ്‌സില്‍ ചേച്ചിയുടെ ഭര്‍ത്താവിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറേണ്ടിവന്ന പെണ്‍കുട്ടിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെയാണ് ചിത്രം പകര്‍ത്തുന്നത്.

    കഥയുടെ പശ്ചാത്തലം

    14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു

    കണ്ണീര്‍ ഫോര്‍മുലകള്‍ ഉപേക്ഷിച്ച്, വളരെ വ്യത്യസ്തമായ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥയുടെ പശ്ചാത്തലത്തിനു യോജിച്ച തിരുനല്‍വേലിയിലെ തഞ്ചൈനഗരം എന്ന ഗ്രാമത്തിലായിരുന്നു ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

    സംവിധാനം-തിരക്കഥ

    14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു

    വിനോദ് മങ്കരയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് മാധ്യമപ്രവര്‍ത്തകനായ അജയ് മുത്താനയും.

    പാട്ടും ഗായകരും

    14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു

    വിനോദ് മങ്കരയുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സുജാത, വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, മധുശ്രീ നാരായണ്‍ എന്നിവരാണ് പാട്ടുകാർ.

    ചങ്ങമ്പുഴയുടെ കവിത

    14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു

    ചങ്ങമ്പുഴയുടെ ആ പൂമാല എന്ന കവിതയിലെ ആരുവാങ്ങും ഇന്നാരുവാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം.... എന്നു തുടങ്ങുന്ന വരികളും ചിത്രത്തില്‍ മനോഹരമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ഹിന്ദുസ്ഥാനിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി അതിമനോഹരമായി ഈ കാവ്യം രമേഷ് നാരായണ്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

    രമേഷ് നാരായണന്റെ സംഗീതം

    14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു

    പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് രമേഷ് നാരായണ്‍ തന്നെയാണ്. ഉദയന്‍ അമ്പാടിയുടേതാണ് കാമറ. ഹാഷിം എഡിറ്റിംഗും ഹരി കുമാര്‍ ചിത്രാഞ്ജലി ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്നു.

    അഭിനേതാക്കള്‍

    14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു

    നെടുമുടി വേണു, ശങ്കര്‍ രാമകൃഷ്ണന്‍, കോഴിക്കോട് നാരായണന്‍ നായര്‍, കൊച്ചുപ്രേമന്‍, ലിഷോയ്, സതീഷ് വെട്ടിക്കവല, സാബു തിരുവല്ല, കുളപ്പുള്ളി ലീല, ശ്രീക്കുട്ടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ട്രെയിലര്‍ ഹിറ്റ്

    14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു

    പഌ് വണ്‍ വിദ്യാര്‍ത്ഥിയായ ആദിത്യന്റെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

    റിലീസ്

    14 കാരിയുടെ സങ്കടങ്ങള്‍ പറയാന്‍ ഭാമ വരുന്നു

    പാപ്പിലോണിയ വിഷനാണ് നിര്‍മാണവും വിതരണവും പാപ്പിലോണിയ വിഷന്‍. നവംബര്‍ 14നാ തിയേറ്ററുകളിലെത്തും.

    English summary
    Ottamandaram will release on November 14
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X