For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചതെന്തിനാണെന്ന് പദ്മകുമാര്‍ പറയുന്നു

  By Aswini
  |

  കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വൈറലായ ഒരു സംഭവമാണ് നടനും സംവിധായകനുമായ പദ്മകുമാര്‍ സംസ്ഥാന പുരസ്‌കാരം സ്വീകരിച്ച ശേഷം മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിയ്ക്കുന്ന ഫോട്ടോ. 'കാല്‍തൊട്ട് വണങ്ങിയത് സിനിമാ നടനെയല്ല, ഭാവി ചരിത്രത്തെയാണ്' എന്ന ക്യാപ്ഷനോടെയാണ് പദ്മകുമാര്‍ ഫോട്ടോ ഫേസ്ബുക്കിലിട്ടത്.

  മണിക്കൂറുകള്‍ക്കകം ഫോട്ടോയും ക്യാപ്ഷനും വൈറലായി. ചിലര്‍ ഫോട്ടോയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. എന്നാല്‍ എന്തിന് മഹാനടന്റെ കാല്‍ തൊട്ട് വന്ദിച്ചു എന്നതിനുള്ള മറുപടി മറ്റൊരു സ്റ്റാറ്റസിലൂടെ പദ്മകുമാര്‍ വ്യക്തമാക്കി. വായിക്കാം...

  തുറന്ന മറുപടി

  മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചതെന്തിനാണെന്ന് പദ്മകുമാര്‍ പറയുന്നു

  തുറന്ന മറുപടി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ഫോട്ടോയെ വിമര്‍ശിച്ച് വന്ന കമന്റുകളുടെ സ്‌ക്രീന്‍ പ്രിന്റും അതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അതാണിത്

  ഇത്രയും സ്വീകരണം

  മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചതെന്തിനാണെന്ന് പദ്മകുമാര്‍ പറയുന്നു

  എന്റെ ജോലിയുമായി ബന്ധപ്പെട്ട് പല പോസ്റ്റുകളും ഞാന്‍ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. പക്ഷേ, ഒരു പോസ്റ്റിന് ഇത്രയധികം കമന്റും ലൈക്കും റീച്ചും ആദ്യമായിട്ടാണ് എനിക്ക് കിട്ടുന്നത്. കാരണം എന്റെ പോസ്റ്റിന്റെ ശക്തിയല്ല, മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ മാസ്മരികത ഒന്നു മാത്രമാണ് എന്ന് പറഞ്ഞുകൊണ്ട് പദ്മകുമാര്‍ തുടങ്ങി

  എനിക്ക് മോഹന്‍ലാലിനെ അറിയില്ല

  മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചതെന്തിനാണെന്ന് പദ്മകുമാര്‍ പറയുന്നു

  വ്യക്തി പരമായി മോഹന്‍ലാല്‍ എന്ന ആളെ എനിക്കറിയില്ല. എല്ലാവരെയും പോലെ ദൂരെ നിന്നു കാണുകയും അറിയുകയും ചെയ്ത ഒരാളാണ് ഞാനും. പൂവിന്റെ മണം കൈയ്യിലെടുക്കാതെ പകര്‍ന്നു കിട്ടുന്നതുപോലെ ആദ്ദേഹത്തിന്റെ പ്രഭാവവും എന്നിലും എത്തിയുട്ടുണ്ട്, നടനായും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായും.

  ശിക്കാറില്‍ അവസരം

  മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചതെന്തിനാണെന്ന് പദ്മകുമാര്‍ പറയുന്നു

  സംവിധായകാനാകാന്‍ ആഗ്രഹിച്ച എന്റെ യാത്രയില്‍ വിളക്കിച്ചേര്‍ത്ത ഒരധ്യായമായിരുന്നു അഭിനയം. പല പ്രമുഖ നടന്‍മാരോടൊപ്പം ഞാന്‍ ആഭിനയിച്ചിട്ടുണ്ട്. നിവേദ്യത്തിന് ശേഷം ഒരിക്കല്‍ ശ്രീ.എം.പത്മകുമാറിന്റെ ശിക്കാര്‍ എന്ന സിനിമയില്‍ ആഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചതാണ്. മോഹന്‍ലാലിന്റൈ ഇന്‍ട്രോഡക്ഷന് വേണ്ടിയുള്ള സംഘടന സീനില്‍ വരുന്ന അള്ളു സലീം എന്ന കഥാപാത്രത്തെ അവതിരിപ്പിക്കാനായിരുന്നു എന്നെ വിളിച്ചത്.

  പിന്‍വാങ്ങിയത്

  മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചതെന്തിനാണെന്ന് പദ്മകുമാര്‍ പറയുന്നു

  ശിക്കാറിന്റെ ലൊക്കേഷനിലേത്തി മേക്കപ്പിട്ട് നില്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്തൊരു ഭയം. അഭിനയത്തില്‍ ജീവിക്കുമെന്ന് കേട്ട ആദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ ചങ്കിടുപ്പ്. ഒരു നടനായി അദ്ദേഹത്തിന്റെ മുന്നില്‍ എത്താന്‍ എനിക്ക് എന്നെ പേടിയായിരുന്നു. മേക്കപ് അഴിച്ചുവെച്ച് സംവിധായകനോട് അനുവാദം ചോദിച്ച് പിന്‍വാങ്ങി.

  വിമര്‍ശിക്കുന്നവരുണ്ടാവാം

  മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചതെന്തിനാണെന്ന് പദ്മകുമാര്‍ പറയുന്നു

  എല്ലാവരും കുത്തി വരക്കുന്ന 'കോണക വാലു' പോലെയുള്ള കേരളത്തിന് കിട്ടിയ അതുല്യ പ്രതിഭയാണ് ശ്രീ മോഹന്‍ലാന്‍. ദോഷൈകദൃക്കുകള്‍ വിമര്‍ശിച്ചെന്നിരിക്കും, അവയൊക്കെ സത്യങ്ങള്‍ ആണെങ്കില്‍ പോലും, ഗൌരവമായി കാണാന്‍ എന്നെപോലെയുള്ളവര്‍ക്ക് കഴിയുന്നില്ല. സ്വകാര്യമായി ചെയ്യുന്ന പാപങ്ങളെക്കാല്‍ എത്രയോ ചെറുതാണ് തുറന്ന ഇതിഹാസത്തിലെ പടര്‍ന്ന മഷി.

  കാലില്‍ തൊട്ടു വന്ദിച്ചത്

  മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചതെന്തിനാണെന്ന് പദ്മകുമാര്‍ പറയുന്നു

  പിന്നെ കാലില്‍ തൊട്ടു വന്ദിച്ചത്. എനിക്ക് ശ്രീ.മോഹന്‍ലാലില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചല്ല. പടന്നു പന്തലിച്ചു നില്‍ക്കുന്ന വന്‍വൃക്ഷത്തിന്റെ നെറുകയില്‍ തൊടുവാന്‍ ഉയരമില്ലാത്ത ഞാന്‍, താങ്ങി നിര്‍ത്തുന്ന വേരിന്റെ ഉറപ്പില്‍ ഒന്നു തൊട്ടു എന്നു മാത്രം.

  ഈ പോസ്റ്റ്

  മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചതെന്തിനാണെന്ന് പദ്മകുമാര്‍ പറയുന്നു

  അവാര്‍ഡ് വിതരണവേദിയിലെത്തിയ പല നടന്മാരോടുള്ള ജനങ്ങളുടെ തണുത്ത പ്രതിരകണം ഞാന്‍ നേരിട്ട് കണ്ടതാണ്. മോഹന്‍ലാല്‍ എന്ന 'ഭാവി' ലോക മലയാള ചരിത്രത്തിന്റെ വരവിലെ ജനലക്ഷങ്ങളുടെ ആര്‍ത്തിരമ്പല്‍ കണ്ടിട്ടല്ല സുഹൃത്തുക്കളെ ഞാനിത് പോസ്റ്റ് ചെയ്തത്. ഞാന്‍ കണ്ട സ്വപ്നത്തെ പകല്‍ വെളിച്ചത്തില്‍ കൊണ്ടുവരുവാനുള്ള ആര്‍ത്തിമാത്രമായിരുന്നു കാല്‍തൊട്ടു വന്ദിക്കുന്ന ആ ചിത്രം- എന്ന് പറഞ്ഞ് പദ്മകുമാറിന്റെ പോസ്റ്റ് അവസാനിയ്ക്കുന്നു

  മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചതെന്തിനാണെന്ന് പദ്മകുമാര്‍ പറയുന്നു

  ഇതാണ് പദ്മകുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മൈ ലൈഫ് പാര്‍ട്‌നറിന്റെ സംവിധായകന്‍. സുദേവ് നായര്‍ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതും ഈ ചിത്രത്തിലെ അഭിനയത്തിനാണ്

  English summary
  Padmakumar's replay to the photo which he posted in facebook
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X