twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഘടനാ നടപടിയെ ഭയക്കുന്നില്ല! ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണെന്ന് അറിയാം: പത്മപ്രിയ

    By Midhun Raj
    |

    Recommended Video

    സിദ്ദിഖിനുള്ള മറുപടിയുമായി പത്മപ്രിയ | FilmiBeat Malayalam

    താരസംഘടന എഎംഎംഎയുടെ നിലപാടുകളില്‍ പ്രതിഷേധമറിയിച്ചുകൊണ്ടുളള ഡബ്യൂസിസിയുടെ പത്രസമ്മേളനം അടുത്തിടെയായിരുന്നു നടന്നിരുന്നത്. ദിലീപിന്റെ കാര്യത്തിലുളള തീരുമാനത്തെക്കുറിച്ചും നടിമാരുടെ രാജിയെക്കുറിച്ചും ചര്‍ച്ച ചെയ്തെങ്കിലും ക്യത്യമായ മറുപടി ലഭിച്ചില്ലെന്ന് ഡബ്യൂസിസി വ്യക്തമാക്കിയിരുന്നു. മൂന്ന് തവണ ഇതേക്കുറിച്ച് താരസംഘടനയെ ഓര്‍മ്മിപ്പിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നായിരുന്നു വനിതാ കൂട്ടായ്മ അറിയിച്ചിരുന്നത്.

    വ്യക്തിപരമായ വൈരാഗ്യമാക്കി മാറ്റുകയാണ്! അവര്‍ക്കിടയില്‍ തന്നെ വ്യക്തതയില്ലെന്ന് പാര്‍വ്വതിവ്യക്തിപരമായ വൈരാഗ്യമാക്കി മാറ്റുകയാണ്! അവര്‍ക്കിടയില്‍ തന്നെ വ്യക്തതയില്ലെന്ന് പാര്‍വ്വതി

    അമ്മയുടെ നിലപാടുകളില്‍ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ടായിരുന്നു ഇവര്‍ രംഗത്തെത്തിയിരുന്നത്. ഡബ്യൂസിസിയുടെ പത്ര സമ്മേളനത്തിന് മാധ്യമങ്ങളും വലിയ പ്രാധാന്യം കൊടുത്തിരുന്നു. അതേസമയം ഡബ്യൂസിസി അംഗങ്ങള്‍ക്കുളള മറുപടിയുമായി അമ്മയുടെ സെക്രട്ടറി സിദ്ധിഖും കെപിഎസി ലളിതയും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഡബ്യൂസിസി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയിലായിരുന്നു ഇരുവരും പ്രതികരിച്ചിരുന്നത്. തുടര്‍ന്ന് സിദ്ധിഖിനു മറുപടിയുമായി ഡബ്യൂസിസി അംഗമായ പാര്‍വതി രംഗത്തുവന്നിരുന്നു.പാര്‍വതിക്കു പിന്നാലെ ഇപ്പോള്‍ പദ്മപ്രിയ,രമ്യാ നമ്പീശന്‍ തുടങ്ങിയവരും പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ്.

    പത്മപ്രിയ പറഞ്ഞത്

    പത്മപ്രിയ പറഞ്ഞത്

    ഞങ്ങള്‍ ചെയ്യുന്നത് ശരിയാണെന്നും സംഘടനെയെ ഭയക്കുന്നില്ലായെന്നും പത്മപ്രിയ പറയുന്നു. ജനറല്‍ ബോഡി മെമ്പര്‍ എന്ന നിലയില്‍ ചെയ്യാവുന്നത് ചെയ്യും. അമ്മയിലെ മെമ്പര്‍മാര്‍ ഞങ്ങള്‍ക്കെതിരെ പറയുന്നതും അങ്ങനെയെങ്കില്‍ സംഘടനാ നിയമലംഘനമാണെന്നും പത്മപ്രിയ പറയുന്നു. എഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ പരിപാടിയിലായിരുന്നു പത്മപ്രിയ ഇക്കാര്യം പറഞ്ഞത്. അഭിപ്രായങ്ങള്‍ പറയാനുളള അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടെന്നും മീഡിയക്കും മുന്‍പില്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമില്ലേയെന്നും നടി ചോദിക്കുന്നു.

    ഞങ്ങള്‍ക്കത് സാധിക്കില്ല

    ഞങ്ങള്‍ക്കത് സാധിക്കില്ല

    നേതൃത്വമാണ് ഒരു ജനറല്‍ ബോഡിയുടെ ശബ്ദമെന്നും പ്രശ്‌നങ്ങള്‍ക്ക് തീരുമാനമെടുക്കാനാണ് അവരെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും പത്മപ്രിയ പറയുന്നു. എല്ലാ വിഷയങ്ങളും ജനറല്‍ ബോഡിയില്‍ വോട്ടിനിട്ടാണോ എടുക്കുന്നതെന്നും നടി ചോദിക്കുന്നു. ജനറല്‍ ബോഡിയില്‍ കുറ്റക്കാരനോ അല്ലയോ എന്ന് വോട്ടിനിട്ട് തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ പറ്റുമോ? ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒരു നിയമം പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പറ്റുമോ? ഞങ്ങള്‍ക്കത് സാധിക്കില്ല. പത്മപ്രിയ
    പറയുന്നു.

    ആരോപണങ്ങള്‍ക്കുളള മറുപടി

    ആരോപണങ്ങള്‍ക്കുളള മറുപടി

    ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അമ്മയ്‌ക്കെതിരെ തിരിക്കാനാണ് ഡബ്യൂസിസി ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്കും പത്മപ്രിയയുടെ മറുപടി വന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് നടി പറയുന്നത്. ഇത് ഡബ്യൂസിസിയുടെ പ്രശ്‌നമല്ല,.ലോകം മുഴുവനുമുളള സ്ത്രീകളുടെ പ്രശ്‌നമാണ്. അന്ന് ദിലീപിനെ പുറത്താക്കാനുളള തീരുമാനം എടുക്കുംമുന്‍പ് എന്തിനാണ് അത്രയും പ്രശ്നമുണ്ടായത്. പൊതു ജനങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയും. അകത്തുനിന്നും തന്നെ പോരാടുമെന്നും പത്മപ്രിയ പറഞ്ഞു.

    രമ്യാ നമ്പീശന്റെ പ്രതികരണം

    രമ്യാ നമ്പീശന്റെ പ്രതികരണം

    പദ്മപ്രിയയ്ക്ക് പിന്നാലെ രമ്യാ നമ്പീശനും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സംഘടനയിലേക്ക് തിരിച്ചു പോകാനോ മാപ്പു പറയാനോ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു രമ്യ പറഞ്ഞത്. സിദ്ധിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അസ്വസ്ഥയാണെന്നും രമ്യ പറഞ്ഞു. ഒരു സത്രീയെന്ന നിലയില്‍ കെപിഎസി ലളിത സ്വീകരിച്ച നിലപാട് സ്ത്രീവിരുദ്ധമാണെന്നും രമ്യാ നമ്പീശന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

    ഇന്ത്യന്‍ 2വിനു പിന്നാലെ തേവര്‍ മകനും രണ്ടാം ഭാഗം! സുപ്രധാന പ്രഖ്യാപനവുമായി കമല്‍ഹാസന്‍ഇന്ത്യന്‍ 2വിനു പിന്നാലെ തേവര്‍ മകനും രണ്ടാം ഭാഗം! സുപ്രധാന പ്രഖ്യാപനവുമായി കമല്‍ഹാസന്‍

    എന്തുക്കൊണ്ട് അജുവിനെ ഇത്തിക്കര പക്കിയാക്കിയില്ല! ആരാധകന്‍റെ ചോദ്യത്തിന് നിവിന്റെ മാസ് മറുപടി ഇങ്ങനെഎന്തുക്കൊണ്ട് അജുവിനെ ഇത്തിക്കര പക്കിയാക്കിയില്ല! ആരാധകന്‍റെ ചോദ്യത്തിന് നിവിന്റെ മാസ് മറുപടി ഇങ്ങനെ

    English summary
    padmapriya and remya reponds press meet of sidhique
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X