twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളികള്‍ക്കുളള വിഷു സമ്മാനമായി പഞ്ചവര്‍ണ്ണ തത്ത നാളെ തിയ്യേറ്ററുകളിലേക്ക്

    By Midhun
    |

    നടന്‍ ജയറാം വ്യത്യസ്ഥ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. സ്വാഭാവിക നര്‍മ്മത്തിലൂടെ മലയാളികളെ ചിരിപ്പിച്ച രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിനു വേണ്ടി ജയറാം നടത്തിയ മേക്ക് ഓവര്‍ സമൂഹമാധ്യങ്ങളില്‍ വൈറലായി മാറിയിരുന്നു. തലമൊട്ടയടിച്ച് ശരീര ഭാരം കൂട്ടിയായിരുന്നു ചിത്രത്തിനായി ജയറാം ലുക്ക് മാറ്റിയിരുന്നത്.

    റഹ്മാന്‍ മാജിക്ക് വീണ്ടും! ദേശീയ അവാര്‍ഡുകളില്‍ ഇരട്ടനേട്ടം സ്വന്തമാക്കി സംഗീത മാന്ത്രികന്‍റഹ്മാന്‍ മാജിക്ക് വീണ്ടും! ദേശീയ അവാര്‍ഡുകളില്‍ ഇരട്ടനേട്ടം സ്വന്തമാക്കി സംഗീത മാന്ത്രികന്‍

    ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും തുല്ല്യ പ്രാധാന്യമുളെളാരു വേഷത്തിലെത്തുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. വ്യത്യസ്ഥ സാഹചര്യത്തില്‍ ജീവിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനമാണ് ചിത്രം പറയുന്നത്. സപ്തരംഗ് സിനിമാസിന്റെ ബാനറില്‍ നടന്‍ മണിയന്‍പ്പിള്ള രാജുവാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

    പഞ്ചവര്‍ണ്ണ തത്തയുമായി രമേഷ് പിഷാരടി

    പഞ്ചവര്‍ണ്ണ തത്തയുമായി രമേഷ് പിഷാരടി

    നിരവധി സിനിമകളിലൂടെയും ടിവി പ്രോഗ്രാമുകളിലൂടെയും മലയാളികളെ ചിരിപ്പിച്ചിട്ടുളള താരമാണ് രമേഷ് പിഷാരടി. ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കൊപ്പമുളള കൂട്ടുക്കെട്ടില്‍ മിനിസ്‌ക്രീനില്‍ വന്ന പിഷാരടിയുടെ പരിപാടികള്‍ എറെ പ്രേക്ഷക
    ശ്രദ്ധ നേടിയിരുന്നു. മിമിക്രി വേദികളില്‍ നിന്ന് മലയാള സിനിമയിലേക്ക് വന്ന കലാകാരന്‍മാര്‍ അനവധിയാണ്. ഇതില്‍ സിദ്ദിഖ് ലാല്‍, നാദിര്‍ഷ തുടങ്ങിയവരായിരുന്നു സംവിധാനരംഗത്ത് തിളങ്ങിയിരുന്നത്. ഇവരുടെ പാത പിന്തുടര്‍ന്നാണ് രമേഷ് പിഷാരടി പഞ്ചവര്‍ണ്ണ തത്തയുമായി എത്തുന്നത്. പിഷാരടിയുടെ ആദ്യ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു സിനിമയായിരിക്കുമെന്നാണ് സിനിമാ പ്രേമികളെല്ലാം തന്നെ പ്രതീക്ഷിക്കുന്നത്. വ്യത്യസ്ഥമായൊരു പ്രമേയം പറയുന്ന ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറകളില്‍ നിന്നും ട്രെയിലറുകളില്‍ നിന്നും വ്യക്തമായിരുന്നു.

    ജയറാമിന്റെ വ്യത്യസ്ഥ ലുക്ക്

    ജയറാമിന്റെ വ്യത്യസ്ഥ ലുക്ക്

    ജയറാമിന്റെ വ്യത്യസ്ഥ ലുക്ക് തന്നെയാണ് പഞ്ചവര്‍ണ്ണ തത്തയുടെ മുഖ്യ ആകര്‍ഷണം. കുറേക്കാലത്തിനു ശേഷമാണ് ഇത്തരമൊരു വേറിട്ട ലുക്കില്‍ ജയറാം ഒരു സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. തലമൊട്ടയടിച്ചും ശരീരഭാരം കൂട്ടിയുമുളള ജയറാമിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ എല്ലാം തന്നെ വൈറലായി മാറിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിലും ട്രെയിലറിലുമെല്ലാം തന്നെ ജയറാം തിളങ്ങിയിരുന്നു.സലീംകുമാര്‍ സംവിധാനം ചെയ്ത ദൈവമെ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രമായിരുന്നു ജയറാമിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. കറുത്ത ജൂതന്‍ എന്ന ചിത്രത്തിന്‌ ശേഷം സലീംകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ജയറാം തെലുങ്കില്‍ അഭിനയിച്ച ബാഗ്മതി എന്ന ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.ബാഗ്മതി എന്ന ചിത്രത്തിനു ശേഷം മറ്റൊരു ഹിറ്റിനായി കാത്തിരിക്കുന്ന ജയറാമിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത.

    ചാക്കോച്ചന്‍ ആദ്യമായി എംഎല്‍എ വേഷത്തില്‍

    ചാക്കോച്ചന്‍ ആദ്യമായി എംഎല്‍എ വേഷത്തില്‍

    ചാക്കോച്ചന് ഈ വര്‍ഷം ലഭിച്ച ആദ്യ ഹിറ്റ് പടം സൂഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭു ആയിരുന്നു. മധുരനാരങ്ങ എന്ന ചിത്രത്തിനു ശേഷം സുഗീതും ചാക്കോച്ചനും ഒന്നിച്ച ചിത്രമായിരുന്നു ശിക്കാരി ശംഭു. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും ചാക്കോച്ചനൊപ്പെം പ്രധാന്യമുളള വേഷങ്ങളില്‍ എത്തിയിരുന്നു. ഒരു മികച്ച എന്റര്‍ടെയ്‌നറാണ് ശിക്കാരി ശംഭുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. ശിവദ നായികയായി എത്തിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. ശിക്കാരി ശംഭുവിന് ശേഷമിറങ്ങിയ കുട്ടനാടന്‍ മാര്‍പാപ്പയ്ക്കും മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ചാക്കോച്ചന്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ അദിഥി രവിയായിരുന്നു നായികയായി എത്തിയിരുന്നത്. കുട്ടനാടന്‍ മാര്‍പാപ്പയ്ക്കു ശേഷം കുഞ്ചാക്കോ ബോബന്‍ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. ചിത്രത്തില്‍ എംഎല്‍ എ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്. ആദ്യമായാണ് ഒരു ചിത്രത്തില്‍ എംഎല്‍എയായി ചാക്കോച്ചന്‍ എത്തുന്നത്.

    ട്രെയിലറിനും പാട്ടുകള്‍ക്കും ലഭിച്ച സ്വീകാര്യത

    ട്രെയിലറിനും പാട്ടുകള്‍ക്കും ലഭിച്ച സ്വീകാര്യതc

    പഞ്ചവര്‍ണ്ണ തത്തയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ക്കും ട്രെയിലറുകള്‍ക്കും മികച്ച അഭിപ്രായമായിരുന്നു സമൂഹമാധ്യങ്ങളില്‍ ലഭിച്ചിരുന്നത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു ചിത്രമായിരിക്കും പഞ്ചവര്‍ണ്ണ തത്തയെന്നാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറുകളില്‍ നിന്നും വ്യക്തമാവുക. 'പഞ്ചവര്‍ണ്ണ തത്ത പറന്നേ' എന്നു തുടങ്ങുന്ന ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഹരിചരണും ജ്യോത്സനയുമായിരുന്നു ഈ പാട്ട് പാടിയിരുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെതായി രണ്ടാമതായി പുറത്തിറങ്ങിയ ഗാനമായിരുന്നു എംജി ശ്രീകുമാറിന്റെ ആലാപനത്തില്‍ പുറത്തിറങ്ങിയ ചിരി ചിരി എന്ന പാട്ട്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുളള രംഗങ്ങളാണ് പാട്ടില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

    പുതിയ ടീസര്‍

    പുതിയ ടീസര്‍

    റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുതിയൊരു ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ജയറാമും പ്രേം കുമാറും ഉള്‍പ്പെടുന്നൊരു രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ജയറാമിന്റെ വ്യത്യസ്ഥ ലുക്കാണ് ടീസറിലെ പ്രധാന ആകര്‍ഷണം. ഹാസ്യ രാജാവായ രമേഷ് പിഷാരടിയില്‍ നിന്നും കോമഡിക്ക് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുളള ഒരു മികച്ച എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മലയാളികള്‍ക്കുളള വിഷു സമ്മാനമായി നാളെയാണ് തിയ്യേറ്ററുകളിലെത്തുന്നത്.

    ദേശീയ അവാര്‍ഡില്‍ തിളങ്ങി പാര്‍വതിയും ടേക്ക് ഓഫും: ചിത്രം നേടിയത് മൂന്ന് പുരസ്‌കാരങ്ങള്‍ദേശീയ അവാര്‍ഡില്‍ തിളങ്ങി പാര്‍വതിയും ടേക്ക് ഓഫും: ചിത്രം നേടിയത് മൂന്ന് പുരസ്‌കാരങ്ങള്‍

    മരണം തട്ടിയെടുത്ത നിത്യവസന്തം, മരണശേഷം ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി!മരണം തട്ടിയെടുത്ത നിത്യവസന്തം, മരണശേഷം ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി!

    English summary
    panchavarna thatha movie releasing tommarrow
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X