twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പപ്പീലിയോ ബുദ്ധ വെളിച്ചം കാണുമോ?

    |

    Papilio Buddha,
    പ്രകാശ്ബാരെ നിര്‍മ്മിച്ച് ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്യുന്ന പപ്പീലിയോ ബുദ്ധ എന്ന ചിത്രത്തിനെതിരെ സെന്‍സര്‍ബോര്‍ഡ്. ബുദ്ധനും ഗാന്ധിക്കുമെതിരായ ചില പരാമര്‍ശങ്ങളാണ് ചിത്രത്തിനെതിരെ തിരിയാന്‍ സെന്‍സര്‍ബോര്‍ഡിനെ പ്രേരിപ്പിച്ചതെങ്കിലും സ്ത്രീകള്‍ക്കുനേരെ സ്വാതന്ത്രനാനന്തര കാലഘട്ടത്തില്‍ നടന്ന ചിലസംഭവങ്ങളുടെ നേര്‍കാഴ്ചകള്‍ ദൃശ്യവല്‍ക്കിരിച്ചതും വിമര്‍ശനത്തിനും വിധേയമായിട്ടുണ്ട്.

    പശ്ചിമഘട്ടപര്‍വ്വതനിരകളിലെ ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പറയുന്ന സിനിമ, ആദിവാസി സ്ത്രീകള്‍ക്ക് എതിരെ നടന്ന അതിക്രൂരമായ പീഢനങ്ങള്‍ കൂടി സിനിമയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നഗ്‌നതയും, വയലന്‍സും ആവശ്യത്തിലധികം സിനിമയില്‍ പ്രയോഗിക്കപ്പെടുന്നതിനാല്‍ തന്നെ ഈ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കാനാവില്ല എന്ന ഉറച്ച നിലപാടിലാണ് സെന്‍സര്‍ബോര്‍ഡ്.

    ഗാന്ധിനിന്ദയാണ് മുഖ്യമായും ബോര്‍ഡ് വിഷയമാക്കി എടുക്കുന്നതെങ്കിലും ചില സത്യസന്ധമായ സമീപനങ്ങളുടെ നേര്‍കാഴ്ചകളെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നിര്‍മ്മാതാവായ പ്രകാശ്ബാരെക്കെതിരെ ബോര്‍ഡ് നോട്ടീസയച്ചിരിക്കയാണ്.

    തമ്പിആന്റണി, പത്മപ്രിയ, പൊക്കുടന്‍ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഹിന്ദി, ഇംഗ്‌ളീഷ് ഭാഷകളിലൂടെ ചിത്രം പുറത്തിറങ്ങുന്നുണ്ട്. ശേഖര്‍ കപൂറിന്റെ ബാന്‍ഡിഡ് ക്യൂന്‍, മാതൃഭൂമി എ നേഷന്‍ വിത്ത് ഔട്ട് വുമണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട വിധം രംഗങ്ങളൊന്നും ചിത്രത്തിലില്ല എന്നാണ് വാദം. മാതൃഭൂമി എ നേഷന്‍ വിത്ത് ഔട്ട് വുമണ്‍ വിദേശ സഹകരണത്തോടെ നിര്‍മ്മിച്ച ചിത്രമായതിനാല്‍ സെന്‍സര്‍ വിഷയം ബാധിച്ചിട്ടില്ല. ഫൂലന്‍ ദേവിയുടെ ജീവിതകഥ പറയുന്ന ബാന്‍ഡിഡ് ക്യൂന്‍ ഏറെ വിവാദമായിരുന്നു.

    English summary
    Papilio Buddha', a Malayalam film on a group of displaced dalits in the Western Ghats, has been denied censor certification by the Central Board of Film Certification
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X