For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രവി മേനോന് എന്നെ വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നു'; ശ്രീലത നമ്പൂതിരി

  |

  സംഗീതാധ്യാപികയാന്‍ മോഹിച്ച് കാലം സിനിമയിലെത്തിച്ച അഭിനേത്രിയാണ് മുതിർന്ന നടി ശ്രീലത നമ്പൂതിരി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്ത് മലയാളികള്‍ക്ക് പരിചിതമായിരുന്ന നായികയായിരുന്നു ശ്രീലത നമ്പൂതിരി. സം​ഗീതത്തെ സ്നേഹിക്കുന്ന ശ്രീലത ഇന്ന് സം​​ഗീത കച്ചേരികളിലും സീരിയലുകളിലുമാണ് സജീവമായിട്ടുള്ളത്. കെ.പി.എ.സിയുടെ നാടകത്തില്‍ പാട്ടുപാടിയാണ് തുടക്കം. പിന്നീട് നാടകത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതോടെയാണ് പഠനവും സംഗീതവും വിട്ട് സിനിമയിലേക്ക് ശ്രീലത എത്തിയത്. സം​ഗീതത്തിന് പുറമെ കായിക മത്സരങ്ങളിലും മികവ് പുലർത്തിയിരുന്ന് വ്യക്തിയായിരുന്നു ശ്രീലത.

  Sreelatha Namboothiri, Sreelatha Namboothiri movies, Sreelatha Namboothiri news, Sreelatha Namboothiri films, ശ്രീലത നമ്പൂതിരി, ശ്രീലത നമ്പൂതിരി വാർത്തകൾ, ശ്രീലത നമ്പൂതിരി സിനിമകൾ, ശ്രീലത നമ്പൂതിരി കുടുംബം

  ഹരിപ്പാട് ആഞ്ഞിലിവേലില്‍ വീട്ടില്‍ പട്ടാളക്കാരനായിരുന്ന ബാലകൃഷ്ണന്‍ നായരുടെയും കമലമ്മയുടെയും മകളായിട്ടായിരുന്നു ശ്രീലതയുടെ ജനനം.ഭര്‍ത്താവ് ഡോ.പരമേശ്വരന്‍ നമ്പൂതിരി ആയിരുന്നു. കുന്നംകുളം സ്വദേശിയായിരുന്നു അദ്ദേഹം. മെരിലാന്‍ഡ് സുബ്രഹ്മണ്യത്തിന്റെ പരിചയക്കാരനായിരുന്നു. അദ്ദേഹവും ശ്രീലതയെ പോലെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ പരിചയമാണ് പിന്നീട് വിവാഹത്തിലേക്കെത്തിയത്. കാലടിമനയിലെ നമ്പൂതിരി കുടുംബം മരുമകളായി ശ്രീലതയെ സ്വീകരിക്കാന്‍ ഒരുക്കമായിരുന്നില്ല. പിന്നീട് എതിര്‍പ്പുകള്‍ വഴിമാറി വിവാഹം നടക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ആയുര്‍വേദ കമ്പനിയുടെ നടത്തിപ്പുകാരിയും ശ്രീലതയായിരുന്നു. പതിനഞ്ച് വർഷം മുമ്പാണ് ശ്രീലതയുടെ ഭർത്താവ് മരിച്ചത്.

  Also Read: 'ലിവിങ് ടു​ഗെതറിനോട് എതിർപ്പില്ല, പക്ഷെ എനിക്ക് അത് സാധിക്കില്ല'; റൈസ വിൽസൺ

  കഴിഞ്ഞ ദിവസം അണൃത ടിവിയിലെ പാടാം നേടാം പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ തന്നെ വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്ന നടന്റെ പേര് താരം വെളിപ്പെടുത്തി. ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നായിക നടിയായിരുന്നതിനാൽ നിരവധി ആ​രാധകർ ശ്രീലതയ്ക്ക് ഉണ്ടായിരുന്നു. എം.ജി ശ്രീകുമാർ അവതാരകനായ പരിപാടിയാണ് പാടം നേടാം. മലയാളത്തില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച സിനിമാ നടന്‍ രവി മേനോന്‍ തന്നെ വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നുവെന്നാണ് ശ്രീലത തുറന്നുപറഞ്ഞത്. എന്നാൽ തനിക്ക് പ്രാരാബ്ദങ്ങൾ ഉണ്ടായിരുന്നതിനാൽ താൽപര്യമില്ലെന്ന് പറയുകയായിരുന്നുവെന്നും ശ്രീലത പറയുന്നു. അദ്ദേഹം അല്ലാതെ മറ്റാരും തന്നെ വിവാഹം ചെയ്യണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും ശ്രീതല കൂട്ടിച്ചേർത്തു. 'സിനിമയിൽ നിന്ന് എന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞത് നടൻ രവി മേനോനാണ്. എന്നാൽ അന്ന് എനിക്ക് ഒരുപാട് പ്രാരാബ്ദങ്ങൾ ഉണ്ടായിരുന്നതിനാൽ താൽപര്യമില്ലെന്ന് പറഞ്ഞു. അന്ന് രവിയും സിനിമയിൽ ഒന്നും ആയിട്ടില്ല. ഞാനും ഒന്നും ആയിട്ടില്ല. അതുകൊണ്ട് ഞങ്ങൾ വിവാഹിതരായാൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് തോന്നി. അതാണ് അദ്ദേഹത്തോട് അങ്ങനെ പറഞ്ഞത്. പ്രേമമൊന്നും ഉണ്ടായിരുന്നില്ല' ശ്രീലത പറഞ്ഞു.

  Also Read: 'ഫറാ ഖാൻ മുതൽ സരോജ് ഖാൻ വരെ', സിനിമാ കഥയെ വെല്ലുന്ന പ്രതിസന്ധികൾ കടന്നുവന്ന കൊറിയോ​ഗ്രാഫേഴ്സ്

  ഒരു സിനിമയില്‍ അഭിനയിച്ച ശേഷം തിരികെ പോകാനെത്തിയ താൻ ഒരു വര്‍ഷം 35 സിനിമകള്‍ വരെ അഭിനയിച്ച കാലഘട്ടമുണ്ടായിരുന്നുവെന്ന് നേരത്തെ ശ്രീലത പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതിനുള്ള പുരസ്‌കാരവും ശ്രീലതയ്ക്ക് ലഭിച്ചിട്ടുണ്ട്. 18 സിനിമകളില്‍ സ്വന്തമായി പാടി അഭിനയിച്ചു ശ്രീലത. ശ്രീവിദ്യക്കുവേണ്ടിയും ഒരു ചിത്രത്തില്‍ ശ്രീലത പാടി. സിനിമയില്‍ സജീവമായ സമയത്ത് സംഗീതത്തിനായി സമയം ചെലവഴിച്ചില്ലാ എന്നത് വേദനയായി തോന്നിയിട്ടുണ്ടെന്നും താരം മുമ്പ് വെളിപ്പെടുത്തിയിരുന്നു. മുടങ്ങാതെ ഇന്നും രാവിലെ സം​ഗീത്തതിനായി സാധകം ചെയ്യുന്ന വ്യക്തി കൂടിയാണ് ശ്രീലത. മുപ്പതിലേറെ പരമ്പരകളില്‍ ഇതുവരെ ശ്രീലത അഭിനയിച്ചു. കോളിളക്കം സിനിമയും ജയന്റെ മരണവും വലിയ ആ​ഘാതം സൃഷ്ടിച്ചിരുന്നുവെന്നും ജയന്റെ മരണത്തെ തുടർന്ന് കേട്ട ​ഗോസിപ്പുകൾ വേദനിപ്പിച്ചിരുന്നുവെന്നും ശ്രീലത പറഞ്ഞിട്ടുണ്ട്. നിഴൽ, വർത്തമാനം, അമ്പിളി, ക്യാപ്റ്റൻ, ഹണി ബീ, ഫുക്രി, വർഷം, ഒപ്പം, പുതിയ നിയമം എന്നിവയാണ് ശ്രീലത അഭിനയിച്ച് അടുത്തിടെ റിലീസ് ചെയ്ത സിനിമകൾ.

  VIDEO: Dulquer Salmaan, Amal & daughter Maryam overjoyed as Kurup trailer takes over Burj Khalifa

  Also Read: ആദ്യ ശബളമായി ലഭിച്ചത് 25 രൂപ, ബോളിവുഡ് സൂപ്പർ താരങ്ങളുടെ ആദ്യകാല പ്രതിഫലങ്ങൾ!

  Read more about: malayalam cinema actress
  English summary
  Parayam Nedam: Sreelatha Namboothiri Opens Up Why She Reject Ravi Menon's Proposal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X