For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംഭവിച്ചത് വളരെ ചെറിയ പ്രായത്തിൽ!! തിരിച്ചറിയാന്‍ 17 വര്‍ഷമെടുത്തു, അതിക്രമത്തെ കുറിച്ച് പാർവതി

  |

  വനിത ചലച്ചിത്ര പ്രവർത്തകരുടെ മീടൂ വെളിപ്പെടുത്തലുകൾ സമൂഹത്തിൽ വൻ ചലമാണ് സൃഷ്ടിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് സിനിമ മേഖലയിൽ നിന്നും പുറത്ത് നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങളാണ് മീടു മൂവ്മെന്റിലൂടെ ഇവർ വെളിപ്പടുത്തുന്നത്. ഹോളിവുഡിൽ ആരംഭിച്ച് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും മീടു വെളിപ്പെടുത്തലുകൾ ശക്തമായി. സമൂഹത്തിൽ ഉയർന്ന തട്ടിൽ നിന്ന നിരവധി പേരുടെ പൊഴിമുഖങ്ങളാണ് മീടൂ വെളിപ്പെടുത്തലിലൂടെ തകർന്ന് വീണത്.

  ആദ്യം കന്നട ആചാര പ്രകാരം പിന്നീട് നോർത്തിന്ത്യൻ!! ദീപിക -രൺവീർ വിവാഹ വിശേഷങ്ങൾ ഇങ്ങനെ...

  ഇപ്പോഴിത മലായളി നടി പാർവതി തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. മുംബൈ ചലച്ചിത്രമേളയിൽ പങ്കെടുത്തു സംസാരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്. കുട്ടിയായിരുന്നപ്പോൾ തനിയ്ക്ക് നേരിടേണ്ടി വന്ന ആക്രമണത്തെ കുറിച്ച് തിരിച്ചറിയാൻ വർഷങ്ങളെടുത്തുവെന്നും പാർവതി പറഞ്ഞു. താൻ ആക്രമണത്തിൽ അതിജീവിച്ച വ്യക്തിയാണെന്നും നടി തുറന്നടിച്ചു.

  ദുഷിച്ച കാര്യങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു!! കെപിഎസി ലളിതയ്ക്കെതിരെ കലാമണ്ഡലം ഗോപി

   അതിക്രമം ഉണ്ടായത് ചെറിയ പ്രായത്തിൽ

  അതിക്രമം ഉണ്ടായത് ചെറിയ പ്രായത്തിൽ

  തനിയ്ക്ക് നേരെ അതിക്രമം നടന്ന്ത് മൂന്നോ നാലോ വയസ്സിലാണ്. താൻ ഒരിക്കലും അത് ചോദിച്ചു വാങ്ങിയതല്ല. എങ്കിലും ഞാൻ ആക്രമണത്തിന് ഇരയാവുകയായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു ആക്രമണത്തെ കുറിച്ച എനിയ്ക്ക് തിരിച്ചറിയാൻ 17 വർഷങ്ങൾ എടുക്കേണ്ടി വന്നു. എന്നാൽ പിന്നീട് അതിനെ കുറിച്ച് തുറന്നു സംസാരിക്കാൻ ഒരു 12 വർഷം കൂടിയെടുത്തുവെന്നും പാർവതി പറ‍ഞ്ഞു.

   അതിജീവിച്ച വ്യക്തി

  അതിജീവിച്ച വ്യക്തി

  തനിയ്ക്ക് നേരിടേണ്ടി വന്ന ആതിക്രമത്തെ അതിജീവിച്ച് വ്യക്തിയാണ്. അതിജീവനം എന്നത് ഒരു പോരാട്ടമാണ്. സംഭവിച്ചത് എന്താണെന്ന് തിരിച്ചറിയുകയും അതിനെ അംഗീകരിക്കുകയുമാണ് വേണ്ടത്. ആ സമയം ഒരുപോരാട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സുഹൃത്തുക്കളോടും രക്ഷിതാക്കളോടും അതിനെ കുറിച്ച് സംസാരിക്കുകയും മനസ്സിലാക്കിപ്പിക്കുകയും ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. വളരെ ആത്മവിശ്വാസമുളളൊരു പെൺകുട്ടിയായിട്ടായിരുന്നു എന്നെ വളർത്തി കൊണ്ട് വന്നത്. എന്നാൽ ഇത് സംഭവിച്ചത് എന്നെ വളരെയധികം അത്ഭുതപ്പെടുത്തിയിരുന്നെന്നും പാർവതി പറഞ്ഞു.

   ജീവിതം ഒരു സ്ട്രഗിളയിരുന്നു

  ജീവിതം ഒരു സ്ട്രഗിളയിരുന്നു

  ആക്രമണത്തിൽ അതിജീവിച്ച ഒരാളാണ് ഞാൻ എന്ന് എന്റെ മനസ്സിനെ തന്നെ പറഞ്ഞു പഠിപ്പിക്കാൻ നിത്യേന ഒരു സ്ട്രഗിൾ അവശ്യമായി വന്നിരുന്നു. അതിജീവനം എന്നുള്ളത് ശരീരികമായി മാത്രമുള്ളതല്ല. മാനസികമായ ഒന്നുകൂടിയാണെനന് പർവതി പറഞ്ഞു. കടാതെ തനിയ്ക്ക് സംഭവിച്ച് ഒരു കാര്യത്തെ കുറിച്ചാണ് വേദിയിൽ താൻ സംസാരിക്കുന്നത്. ജെൻഡറേ ഒരു ടാഗോ തരുന്നതിനു മുൻപ് താൻ ഒരു വ്യക്തിയായിട്ടാണ് ഇവിടെ സംസാരിക്കുന്നതെന്നും പാർവ്വതി വ്യക്തമാക്കി. പാർവതിയെ കൂടാതെ റിമ കല്ലിങ്കൽ, സംവിധായിക അഞ്ജലി മേനോൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചിരുന്നു.

  ചലച്ചിത്ര മേളയെ കുറിച്ച് പാർവതി

  ചലച്ചിത്ര മേളയെ കുറിച്ച് പാർവതി

  ജിയോ മാമി ചലച്ചിത്ര മേളയിലെ ഇരുപതാം പതിപ്പിലാണ് ഇപ്പോൾ നടക്കുന്നത്. ഡൈമെൻഷൻസ് എന്നു പേരുള്ള ഹ്രസ്വചിത്രങ്ങളുടെ വിഭാഗത്തിലെ വിധി കർത്താക്കളിൽ ഒരാളാണ് പാർവ്വതി. കൂടാതെ ചലച്ചിത്ര മേളയിലെ അനുഭവങ്ങളും ചിത്രങ്ങളും നടി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. പ്രമുഖ സംവിധായകൻ രാഡ് കുമാർ ഹഇറാനിയുടെ നേതൃത്വത്തിലുളള ജൂറിയുടെ ഭാഗമാകാൻ സാധിച്ചതിവ്‍ ഏറെ അഭിമാനമുണ്ടെന്നും പാർവതി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

  English summary
  Parvathy: It’s still a daily affair for me to consider myself a survivor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X