twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസാരിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല! പോയത് എനിക്ക് മാത്രം, നടിയ്ക്ക് മറുപടിയുമായി റോഷ്നി

    പാർവതി പറഞ്ഞതിന്റെ പ്രത്യാഘാതങ്ങൾ അ‌നുഭവിക്കുന്നത് ഞാനാണെന്നാണ് പറഞ്ഞത്.

    |

    ഒരു കൂട്ടം ആളുകളുടെ കഷ്ടപ്പാടും വേദനയും പ്രയത്നത്തിന്റേയും ഫലമാണ് ഒരു സിനിമ. സിനിമ കാണാതെ ഒരു സിനിമയെ തകർക്കുക എന്നത് വളരെ വേദനജനകമായ കാര്യമാണ്. ഇവിടെ അത്തരത്തിലുളള ആക്രമണത്തിന് ഇരയായിരിക്കുന്നത് മൈ സ്റ്റോറി സംവിധായിക റോഷ്നി ദിനകർ ആണ്. മൈസ്റ്റോറി എന്ന ചിത്രത്തിനു എന്താണ് സംഭവിച്ചതെന്നും ഇപ്പോഴും അവ്യക്തമാണ്.

     ഉറങ്ങാൻ കഴിഞ്ഞില്ല!! രാത്രി കരഞ്ഞു തീർത്തു!! സംവിധായകനിൽ നിന്നുള്ള മോശനുഭവത്തെ കുറിച്ച് ശ്രുതി ഉറങ്ങാൻ കഴിഞ്ഞില്ല!! രാത്രി കരഞ്ഞു തീർത്തു!! സംവിധായകനിൽ നിന്നുള്ള മോശനുഭവത്തെ കുറിച്ച് ശ്രുതി

    കസബ പരാമർശത്തിനു പിന്നാലെയാണ് പാർവതിയ്ക്ക് നേരയുള്ള സൈബർ ആക്രമണങ്ങൾ ആരംഭിച്ചത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് മൈസ്റ്റോറി എന്ന ചിത്രത്തിനെയായിരുന്നു. ചിത്രത്തിന്റെ പരാജയം പാർവതിയുടെ തലയിൽവെച്ചു കെട്ടുകയാണെന്ന് നടി മലാ പാർവതി ഫേസ് ബുക്കിൽ കുറിച്ചിരുന്നു. ഇതിനുള്ള മാറുപടിയുമായി റോഷ്നി തന്നെ രംഗത്തെത്തിയിട്ടുണ്ട്. മാതൃഭൂമി ഡോട്ട് കോമിനു അനുവദിച്ച അഭിമുഖത്തിലാണ് റോഷ്നി ഇക്കാര്യം വ്യക്തമാക്കിയത്.

    മോഹൻലാലിന്റെ വിശദീകരണം ചീറ്റിപ്പോയി!! താരത്തിനെ വായടപ്പിച്ച് ആക്രമിക്കപ്പെട്ട നടി, കാണൂമോഹൻലാലിന്റെ വിശദീകരണം ചീറ്റിപ്പോയി!! താരത്തിനെ വായടപ്പിച്ച് ആക്രമിക്കപ്പെട്ട നടി, കാണൂ

      സൈബർ ആക്രമണത്തിന്റ പ്രത്യഘാതം

    സൈബർ ആക്രമണത്തിന്റ പ്രത്യഘാതം

    കഴിഞ്ഞ അ‍ഞ്ചാറ് മാസമായി നടക്കുന്ന ഒരു വിഷയമാണിത്. പാർവതിയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിനെ കുറിച്ചാണ് താൻ പറഞ്ഞത്. അല്ലാതെ പാർവതിയുടെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമമല്ല. ഈ പ്രശ്നങ്ങളൊക്കെ തുടങ്ങിയത് ഇവർ അങ്ങനെയൊരു നിലപാട് സ്വീകരിച്ചതു കൊണ്ടാണ്. എന്നാൽ ആ നിലപാട് ശരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കേണ്ടത് താൻ അല്ല. എന്നാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് താനാണെന്ന് മാത്രമാണെന്നാണ് പറഞ്ഞത്. അല്ലാതെ പാർവതി കാരണമാണെന്നൊന്നും പറഞ്ഞിട്ടില്ല.

     അവർക്ക്  ഒന്നും നഷ്ടപ്പെട്ടിട്ടില്ല

    അവർക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല

    മാല പാർവതിയുടെ ആരോപണങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്. അവർ( മാലാ പാർവതി) അങ്ങനെ എഴുതിയത് എന്താണെന്നൊന്നു തനിയ്ക്ക് അറിയില്ല. ഇവർക്ക് പറയാനും പോകാനും ഒന്നുമില്ല. എന്നാൽ എന്നെ സംബന്ധിച്ച് നഷ്ടപ്പെടാൻ ഒരുപാട് കാര്യമുണ്ട് എന്റെ സമ്പത്ത് അടക്കം എല്ലമുണ്ട്. ഇവർക്ക് വെറുതെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടാൽ മതി. അതുപോലെയല്ല എന്റെ കാര്യം. എനിയ്ക്ക് അത് ജീവൻ മരണ പോരാട്ടമാണ്. ഇവിടെ സംസാരിക്കുന്ന പലർക്കും ജീവിതത്തിൽ ഒന്നും നഷ്ടപ്പെടാനില്ല. ഇവരുടെ ആരുടേയും കയ്യിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല. എന്റെ കുഞ്ഞായ മൈ സ്റ്റോറി ഐസിയുവിലാണ്. അതിനെ രക്ഷിക്കാനായി ഢാൻ എന്തും ചെയ്യും.

    ചിത്രത്തെ നശിപ്പിക്കുന്നത്

    ചിത്രത്തെ നശിപ്പിക്കുന്നത്

    ആരോ എന്തോ പറഞ്ഞു എന്നു കരുതി ചിത്രത്തെ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും റോഷ്നി പറഞ്ഞു. ചിത്രം പുറത്തു വന്നതിനു ശേഷവും ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു റോഷ്നിയുടെ പ്രതികരണം. രണ്ട് മൂന്ന് വർഷത്തെ കഷ്ടപ്പാടിന്റെ ഫലമായിട്ടാണ് ഒരു ചിത്രം പുറത്തു വരുന്നത്. അതിനെതിരെ ആരോ എന്തോ സെന്റൻസ് പറഞ്ഞുവെന്ന് കരുതി അതിനെ തകർക്കാൻ ശ്രമിക്കുന്നത് വളരെ ദുഃഖകരമായ കാര്യമാണെന്നും റോഷ്നി പറഞ്ഞു. സിനിമയുടെ ആദ്യ ഷോ തുടങ്ങി ഒരു മണിക്കൂറിനകം തന്നെ ചിത്രം പരാജയമാണെന്നുള്ള പ്രചരണങ്ങൾ തുടങ്ങിയിരുന്നു. ഇത് വളരെ സങ്കടകരമാണെന്നും റോഷ്നി പറഞ്ഞു.

     ബോധപൂർവ്വമുളള ആക്രമണം

    ബോധപൂർവ്വമുളള ആക്രമണം

    വ്യക്തിപരമായി തനിയ്ക്കെതിരെ ഒരു തരത്തിലുള്ള ചീത്തവിളികളെ പ്രശ്നങ്ങളോ ഇല്ല. ഫേസ്ബുക്കിലും വാട്സാപ്പിലും സിനിമ ഞങ്ങൾ പൊളിയ്ക്കും എന്നു തരത്തിലുളള നിരന്തരമുള്ള സന്ദേശങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അവളുടെ അഹങ്കാരത്തിനു ഞങ്ങൾ ഇങ്ങനെ പകരം വീട്ടുന്നു എന്ന മട്ടിലുള്ള മെസേജുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

     ബോധപൂർവ്വമുളള ആക്രമണം

    ബോധപൂർവ്വമുളള ആക്രമണം

    വ്യക്തിപരമായി തനിയ്ക്കെതിരെ ഒരു തരത്തിലുള്ള ചീത്തവിളികളെ പ്രശ്നങ്ങളോ ഇല്ല. ഫേസ്ബുക്കിലും വാട്സാപ്പിലും സിനിമ ഞങ്ങൾ പൊളിയ്ക്കും എന്നു തരത്തിലുളള നിരന്തരമുള്ള സന്ദേശങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അവളുടെ അഹങ്കാരത്തിനു ഞങ്ങൾ ഇങ്ങനെ പകരം വീട്ടുന്നു എന്ന മട്ടിലുള്ള മെസേജുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

      മലയാളത്തിൽ തുടരുമോ

    മലയാളത്തിൽ തുടരുമോ

    താൻ മലയാളത്തിൽ ഇനിയും സിനിമ എടുക്കും. മലയാളത്തിൽ മാത്രമല്ല മറ്റ് അന്യ ഭാഷ ചിത്രങ്ങളും എടുക്കുന്നുണ്ടെന്നും സംവിധായക പറഞ്ഞു. ആദ്യ ചിത്രത്തിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ മുതൽ കൂട്ടാകുമെന്നും റോഷ്നി പറ‍ഞ്ഞു.

     പുതിയ പ്രൊഡകഷൻ കമ്പനി

    പുതിയ പ്രൊഡകഷൻ കമ്പനി

    മലയാളത്തിൽ പ്രൊഡക്ഷൻ കമ്പനി ഉടനെ തന്നെ ഒരു ചിത്രം ചെയ്യുന്നുണ്ട്. എന്നാൽ സനിമി സംവിധാനം ചെയ്യുന്നത് താൻ അല്ല മറ്റൊരു വ്യക്തിയാണ്. യൂ എന്ന ചിത്രമാണ് അടുത്തതായി മലയാളത്തിൽ ചെയ്യാൻ പോകുന്നത്. മെറ്റമോർഫസ് എന്ന ചിത്രവും തന്റെ മനസിലുണ്ടെന്ന് റോഷ്നി വെളിപ്പെടുത്തി. അത് മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ഒരുക്കുമെന്നും റോഷ്നി പറഞ്ഞു.

    English summary
    parvathy controversy affected in my story says director roshni dinakar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X