twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരേയും തകർക്കാനില്ല, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം, പാർവതിയും എഎംഎംഎയും തമ്മിലുള്ള പ്രശ്നം ഇത്....

    വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന ഒരു സംഘടനയ്ക്കോ അല്ലെങ്കിൽ ഒരു വ്യക്തിയ്ക്കോ ദോഷം വരുത്താൻ വേണ്ടിയുളളതല്ല.

    |

    മലയാള താരസംഘടനയായ എഎംഎംഎയിലേയ്ക്ക് ദിലീപിനെ വീണ്ടും എടുക്കുന്നു എന്ന തീരുമാനം വന്നതിനു പിന്നാലെ മലയാള സിനിമ മേഖലയിൽ വൻ വിവാദങ്ങൾക്കാണ് വേദിയായത്. മോഹൻലാവിന്റെ നേതൃത്വത്തിലുളള പുതിയ ഭരണസമിതിയാണ് ദിലീപിന്റെ മടങ്ങി വരവിന് പച്ചക്കൊടി കാണിച്ചത്. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതാനായ നടനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് സിനിമയിലെ വനിത സംഘടനയായ ഡബ്യൂസിസി രംഗത്തെത്തിയിരുന്നു.

    ലോഹിതദാസ് മരിച്ചത് എന്റെ ജാതകദോഷം!! ആ വേർപാട് വലിയ ചോദ്യചിഹ്നമായി, വെളിപ്പെടുത്തലുമായി ഉണ്ണി
    ദിലീപിനെ വീണ്ടും സംഘടനയിൽ തിരിച്ചെടുക്കുന്ന തീരുമാനത്തിനോട് ശക്തമായ പ്രതിഷേധവും ഡബ്യൂസിസി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നാലു നടിമാരായ ഭവന, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവർ എഎംഎംഎയിൽ നിന്ന് രാജിവെച്ച് പുറത്തു പോയിരുന്നു. ഇതോടു കൂടി പ്രശ്നം വീണ്ടും രൂക്ഷമാകുകയായിരുന്നു. പിന്നെ പ്രേക്ഷകർ കണ്ടത് സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളാണ്. ഇപ്പോഴിത എഎംഎംഎയോടുളള തന്റെ പ്രശ്നം തുറന്ന് പറഞ്ഞ് നടി പാർവതി രംഗത്തെത്തിയിട്ടുണ്ട്. ഗൃഹലക്ഷമിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

     തെലുങ്കിലും മനം കവർന്ന് ഗോപീ സുന്ദർ!! 'ഗീത ഗോവിന്ദം' തകർത്തു!! പാട്ട് കാണാം തെലുങ്കിലും മനം കവർന്ന് ഗോപീ സുന്ദർ!! 'ഗീത ഗോവിന്ദം' തകർത്തു!! പാട്ട് കാണാം

     തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു

    തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു

    എഎംഎംഎയുടെ സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗ്രഹിച്ചിരുന്നെന്ന് പാർവതി നേരത്തെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ചിലർ തന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാൽ പാർവതിയെ ആരും എതിർത്തിട്ടില്ലെന്ന് മോഹൻലാൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.

     തെറ്റ് തിരുത്തണം

    തെറ്റ് തിരുത്തണം

    എഎംഎംഎയിലെന്നല്ല എല്ലാ മേഖലയിലും ഇത്തരത്തിലുള്ള ഒരു സംഭവം നടന്നാൽ അതിനെതിരെ വിമർശനങ്ങളും ചർച്ചകളും ഉണ്ടാകാറുണ്ട്. അത് സ്വാഭാവികം മാത്രമാണ്. ഇത് സിനിമയിൽ ആയതു കൊണ്ട് മാത്രം ഇത്രയധികം പ്രധാന്യം ലഭിക്കുന്നു. എന്നാൽ ഇത്തരത്തിലൊരു തെറ്റ് നടന്നൽ അതിനെ തിരുത്തുക. തെറ്റായ സംഭവം നടന്നാൽ അതിനെ വിമർശിക്കുക. ഒപ്പം നല്ല ആരോഗ്യകരമായ ചർച്ചയിലൂടെ മുന്നോട്ട് പോകുക. അതിനുളള ഒരു ഇടത്തിനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും പാർവതി പറഞ്ഞു.

    ചോദ്യങ്ങൾക്ക് ഉത്തരം വേണം

    ചോദ്യങ്ങൾക്ക് ഉത്തരം വേണം

    താനും പത്മപ്രിയയയും എഎംഎംഎയിലെ ഒരുപാട് അംഗങ്ങളും ചിലകാര്യങ്ങൾ ചോദിക്കുന്നുണ്ട്. അതിനുളള കൃത്യമായ ഉത്തരം കിട്ടണം. അതിലൂടെ ഒരുമിച്ച് മുന്നോട്ട് പോകാനുള്ള ഒരു സാധ്യതയുണ്ടാകണം. കഴിഞ്ഞ ഒരു വർഷം മുൻപ് നടന്നത് എല്ലാവരേയും ഞെട്ടിച്ച ഒരു ഒരു സംഭവമായിരുന്നു. ആ സംഭവത്തിന്റെ ഗൗരവം കുറയാതെ തന്നെ പരസ്പരം ബഹുമാനിച്ചു കൊണ്ടുളള ചർച്ച വേണമെന്നും പാർവതി വ്യക്തമാക്കി.

     മാറ്റമുണ്ടാകം

    മാറ്റമുണ്ടാകം

    മലയാളം സിനിമ മേഖലയിൽ ഒരു മാറ്റമുണ്ടാകുമെന്നും പാർവതി പറഞ്ഞു. അത് തനിയ്ക്ക് ആത്മവിശ്വാസമുള്ള കാര്യമാണ്. അതിലേയ്ക്കുളള യാത്രയിലാണ് ഇപ്പോഴെന്നും താരം പറ‍ഞ്ഞു.

    ആർക്കും ഒരു ദേഷത്തിനില്ല

    ആർക്കും ഒരു ദേഷത്തിനില്ല

    വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന ഒരു സംഘടനയ്ക്കോ അല്ലെങ്കിൽ ഒരു വ്യക്തിയ്ക്കോ ദോഷം വരുത്താൻ വേണ്ടിയുളളതല്ല. ഈ രംഗത്ത് കുറച്ച് പ്രശ്നങ്ങളുണ്ട്. അതിനെ ഒരുമിച്ച് എങ്ങനെ നേരിടാം എന്ന് ആലോചിക്കുന്നതിനു വേണ്ടിയാണ്. സിനിമ എന്നത് ഡബ്യൂസിസി അംഗങ്ങളുടെ മാത്രം ജോലിസ്ഥലമല്ല, ഇവരെല്ലാവരുടേയുമാണ്.

    നല്ല അന്തരീക്ഷം

    നല്ല അന്തരീക്ഷം

    ഒരു ജോസി സ്ഥലം എന്ന രീതിയിൽ സിനിമ മേഖല കൊടുക്കേണ്ട അച്ചടക്കം ബഹുമാനം എന്നിവ ചർച്ചയാകണം. ജനങ്ങൾ ഡബ്യൂസിസിയെ പലതരത്തിൽ വ്യാഖ്യാനിക്കാം. എന്നാൽ സംഘടനയുടെ ആഗ്രഹം ഒരു തൊഴിൽ മേഖലയിൽ ഒരു ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാകുക എന്നത് മാത്രമാണ്.

      ആക്രമണങ്ങളെ ഭയക്കുന്നില്ല

    ആക്രമണങ്ങളെ ഭയക്കുന്നില്ല

    തനിയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്ന് താരം പറഞ്ഞു. ഇത്തരത്തിൽ നിരന്തരം ആക്രമിക്കുന്നവരുടെ ലക്ഷ്യം താൻ മാത്രമണെന്ന് കരുതുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ഹേറ്റ് ക്യാംപെയ്നുകൾ ഉണ്ടാകുന്നത് ശ്രദ്ധിക്കുന്നുണ്ട്. വ്യക്തിപരമായി തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നവരെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പാർവതി പറഞ്ഞു.

    English summary
    Parvathy opens up about the recent AMMA issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X