For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയില്‍ നടത്തിയ പരീക്ഷണം കങ്കണയിലും ചെയ്തു, അനുഭവം പങ്കുവെച്ച് പട്ടണം റഷീദ്‌

  |

  വര്‍ഷങ്ങളായി സിനിമാരംഗത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റായി ശ്രദ്ധേയനായ ആളാണ് പട്ടണം റഷീദ്. സൂപ്പര്‍ താരങ്ങള്‍ക്കും നായികമാര്‍ക്കുമെല്ലാം മേക്കപ്പ് ചെയ്താണ് പട്ടണം റഷീദ് ശ്രദ്ധിക്കപ്പെട്ടത്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹം തന്‌റെ കരിയറില്‍ നേടിയിട്ടുണ്ട്. ജയലളിതയുടെ ബയോപിക്കായ തലൈവിയില്‍ കങ്കണ റണാവത്തിന് മേക്കപ്പ് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് പട്ടണം റഷീദ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. സെപ്റ്റംബര്‍ പത്തിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയത്.

  mammootty-kangana

  ഏഎല്‍ വിജയ് സംവിധാനം ചെയ്ത സിനിമയില്‍ കങ്കണയ്ക്ക് പുറമെ അരവിന്ദ് സാമി, നാസര്‍, സമുദ്രക്കനി, ഷംന കാസിം ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തലൈവിയുടെ ആദ്യ പോസ്റ്റര്‍ വന്നതോടെ പ്രോസ്തെറ്റിക്ക് മേക്കപ്പ് മറ്റി കവിളിനുളളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പരീക്ഷിച്ചതെന്ന് പട്ടണം റഷീദ് പറയുന്നു. ഡോ.അംബേദ്കര്‍ സിനിമയില്‍ മമ്മൂട്ടിക്ക് ചെയ്ത പരീക്ഷണം തന്നെയാണ് കങ്കണയ്ക്കും ചെയ്തതെന്നും പട്ടണം റഷീദ് പറഞ്ഞു. സംവിധായകന്‍ എ.എല്‍ വിജയ് ആണ് അമേരിക്കയിലെത്തി ബാന്‍സ് സംഘത്തെ കണ്ട് ജയലളിതയുടെ മുഖത്തിലേക്ക് കങ്കണയെ മാറ്റിയെടുക്കാനുള്ള പ്രോസ്തെറ്റിക് മേക്കപ്പിന് ഓര്‍ഡര്‍ കൊടുത്തത്. എന്നാല്‍ സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ വിമര്‍ശനങ്ങള്‍ വന്നു.

  '10 കിലോ മേക്കപ്പിട്ടാല്‍ കങ്കണ ജയലളിതയാകില്ല' എന്നായിരുന്നു പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ വന്ന വിമര്‍ശനം. പ്രോസ്തെറ്റിക് മേക്കപ്പ് രീതി ലോകം മുഴുവന്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയില്‍ അത് വ്യത്യസ്തമാണ് എന്ന് പട്ടണം റഷീദ് പറയുന്നു. നടീനടന്മാരെ ഗാഢമായി സ്‌നേഹിക്കുന്നവരാണ് നമ്മുടെ പ്രേക്ഷകര്‍. കഥാപാത്രത്തെ സ്വീകരിക്കുന്നതിനൊപ്പം അതിനുള്ളിലെ നടനെയും നടിയേയും സ്നേഹിക്കുന്നവരാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കണ്ണിമ ചലനങ്ങള്‍ പോലും അവര്‍ക്ക് ഹൃദിസ്ഥമാണ്.

  ആ റോള്‍ ചെയ്താല്‍ മിണ്ടില്ലെന്ന് മീനുട്ടി പറഞ്ഞു, ജയറാമിനെ മാത്രമല്ല ദിലീപിനെയും ശങ്കര്‍ അപമാനിച്ചിട്ടുണ്ട്

  അപ്പോള്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കാണെങ്കിലും പ്രോസ്തെറ്റിക് മേക്കപ്പിലൂടെ അതു മറച്ചാല്‍ അമിതമായ മേക്കപ്പെന്നു വിമര്‍ശനം വരും. അതായിരുന്നു ഇവിടെയും സംഭവിച്ചത് എന്നും പട്ടണം റഷീദ് പറഞ്ഞു. കങ്കണയുടെ കവിളിനു പുറമെയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് നീക്കി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പിന്നീട് വിജയിച്ചത്. ഡോ. അംബേദ്കര്‍ ചിത്രത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്വാദ് മമ്മൂട്ടിയുടെ കവിള്‍ കുറച്ചുകൂടി വലുതാകാന്‍ ഇങ്ങനെ ഒരു പരീക്ഷണം നടത്തിയിരുന്നു. ആ പരീക്ഷണം ഇവിടെയും പിന്തുടരുകയായിരുന്നു.

  അങ്ങനെ കങ്കണ ജയലളിതയിലേക്ക് അനായാസം രൂപപരിണാമം നടത്തി. ദിവസവും മൂന്നു മണിക്കൂര്‍ നീളുന്നതായിരുന്നു തലൈവിയുടെ മേക്കപ്പ്. കങ്കണ കഠിനാധ്വാനിയാണെന്നും പട്ടണം റഷീദ് പറഞ്ഞു. അതേസമയം സമ്മിശ്ര പ്രതികരണമാണ് കങ്കണയുടെ തലൈവിക്ക് ലഭിക്കുന്നത്. ജയലളിതയുടെ സിനിമാജീവിതവും രാഷ്ട്രീയ ജിവിതവുമൊക്കെ തലൈവിയില്‍ കാണിക്കുന്നു. കങ്കണയേക്കാള്‍ എംജിആറായി അഭിനയിച്ച അരവിന്ദ് സാമിയാണ് പ്രകടനത്തിന്‌റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നാണ് സിനിമ കണ്ടവരെല്ലാം പറയുന്നത്.

  നയന്‍താരയെ കാണാന്‍ വീടിന് മുന്നില്‍ കാത്തുനിന്നിട്ടുണ്ട്, അനുഭവം പറഞ്ഞ് കുടുംബവിളക്കിലെ വേദിക

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  മലയാളി താരം ഷംന കാസിം ജയലളിതയുടെ തോഴി ശശികലയുടെ റോളിലാണ് എത്തുന്നത്‌. ജിവി പ്രകാശ് കുമാറാണ് തലെെവിയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ജയലളിത ബയോപിക്ക് പുറത്തിറങ്ങിയത്. കെവി വിജയേന്ദ്രപ്രസാദ്, മധന്‍ കര്‍ക്കി, രജത് അറോറ തുടങ്ങിയവരാണ് തിരക്കഥ ഒരുക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം കങ്കണ അഭിനയിച്ച തമിഴ് ചിത്രം കൂടിയാണ് തലൈവി. കോവിഡ് സാഹചര്യത്തില്‍ ഏറെനാളുകളായി സിനിമയുടെ റിലീസ് മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ തിയ്യേറ്ററുകള്‍ തുറന്ന സമയത്താണ് തലെെവി എത്തിയിരിക്കുന്നത്.

  Read more about: kangana ranaut
  English summary
  pattanam rasheed reveals he was done same makeup of mammootty for kangana ranaut in thalaivi movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X