TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അമുദവനെ കാണാനായി പാപ്പയും കുടുംബവും എത്തിയപ്പോള്‍! വൈറലായി ചിത്രങ്ങള്‍! കാണൂ
മമ്മൂക്കയുടെതായി പുറത്തിറങ്ങിയ പേരന്പ് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം നടന് തമിഴില്‍ തിരിച്ചെത്തിയ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മമ്മൂക്കയുടെ പേരന്‍പിന് മികച്ച സ്വീകാര്യത ലഭിച്ചു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് പേരന്പ് മുന്നേറികൊണ്ടിരിക്കുന്നത്.
മിഖായേലിനു ശേഷം ഉണ്ണി മുകുന്ദന് വീണ്ടും നായകവേഷത്തില്‍! മേപ്പടിയാന്റെ മോഷന്‍ പോസ്റ്റര്‍ കാണാം!
മമ്മൂക്കയ്ക്കൊപ്പം ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയ താരമായിരുന്നു സാധന. തങ്കമീന്‍കള്‍ എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ നടി പേരന്‍പിലും തിളങ്ങിയിരുന്നു. അമുദവനായും പാപ്പയായുമുളള ഇരുവരുടെയും പ്രകടനം എല്ലാവര്ക്കും ഇഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മമ്മൂക്കയെ കാണാനായി വീട്ടിലെത്തിയ സാധനയുടെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അമുദവനും പാപ്പയും
റാമിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പേരന്പ് അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ശാരീരിക വൈകല്യമുളള പെണ്‍കുട്ടിയുടെയും അമുദവന് എന്ന ടാക്സി ഡ്രൈവറുടെയും ജീവിത കഥയാണ് സിനിമ പറഞ്ഞത്. മമ്മൂക്കയുടെയും സാധനയുടെയും പ്രകടനങ്ങളായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ഒരു സിനിമാ കഥയെന്നതിലുപരി ഒരു ജീവിതം തന്നെയാണ് സിനിമ കാണിച്ചുതന്നത്. താരങ്ങളുടെ പ്രകടനങ്ങള്‍ക്കൊപ്പം സംവിധായകന്റെ മേക്കിങ്ങും പേരന്പില് മികച്ചുനിന്നു. മമ്മൂക്കയ്ക്കും സാധനയ്ക്കും ദേശീയ പുരസ്കാര സാധ്യത കല്‍പ്പിച്ചവരും ഏറെയായിരുന്നു.
പേരന്‍പിന്റെ വിജയഗാഥ
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു പേരന്പ് റിലീസ് ചെയ്തിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഏറെ നാളുകള്‍ക്ക് ശേഷമാണ് സിനിമ പുറത്തിറങ്ങിയത്. ഒരു കൊമേഴ്സ്യല്‍ സിനിമ അല്ലാതിരുന്നിട്ടു കൂടി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും പേരന്‍പിനു വേണ്ടി കാത്തിരുന്നത്. മമ്മൂക്കയുടെ മികച്ച പ്രകടനം പ്രതീക്ഷിച്ച് സിനിമ കാണാനെത്തിയവരെ തൃപ്തിപ്പെടുത്തിയ ഒരു ചിത്രം കൂടിയായിരുന്നു പേരന്പ്.
മമ്മൂക്കയെ കാണാനായി സാധന
പേരന്പ് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുന്നതിനിടയിലാണ് സാധനയും കുടുംബവം മമ്മൂക്കയെ കാണാനായി താരത്തിന്റെ വീട്ടിലെത്തിയത്. മമ്മൂക്കയുടെ കൊച്ചിയിലെ വീട്ടിലായിരുന്നു നടിയുടെയും കുടുംബത്തിന്റെയും സന്ദര്‍ശനം. ചിത്രങ്ങള്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. മമ്മൂക്കയെ കൂടാതെ ദുല്ഖറിനൊപ്പമുളളള സാധനയുടെ കുടുംബത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
സാധനയുടെ കുടുംബം
ദുബായിലാണ് സാധനയും കുടുംബവും സ്ഥിര താമസമാക്കിയിരിക്കുന്നത്. സിനിമാ അഭിനയത്തിനു പുറമെ ഭരതനാട്യം നര്‍ത്തകിയും കര്‍ണാടിക് സിംഗറും കൂടിയാണ് സാധന. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെയാണ് നടി തമിഴ് സിനിമയില്‍ തുടക്കമിട്ടിരുന്നത്. റാം സംവിധാനം ചെയ്ത സിനിമയില്‍ ബാലതാരമായിട്ടാണ് തുടക്കം. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുളള പുരസ്കാരമായിരുന്നു സാധന നേടിയിരുന്നത്.
വിനീത് ശ്രീനിവാസനൊപ്പം പൊളിച്ചടുക്കി ദുല്‍ഖറിന്റെ പാട്ടും ഡാന്‍സും! വീഡിയോ വൈറല്‍! കാണൂ
കുമ്പളങ്ങി നൈറ്റ്സിന്റെ വിജയം! ശ്യം പുഷ്കരനും ദിലീഷ് പോത്തനും വീണ്ടും! നായകനായി ഫഹദ്? കാണൂ