twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചലചിത്ര മേള ബഹിഷ്‌കരിക്കല്‍; വിശദീകരണവുമായി ഡോ. ബിജു

    By Gokul
    |

    തിരുവനന്തപുരം: പത്തൊമ്പതാമത് കേരള അന്താരാഷ്ട്ര ചലചിത്ര മേളയില്‍ ദേശീയ അവാര്‍ഡ് നേടിയ തന്റെ പേരറിയാത്തവര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് അറിയിച്ചതായി സംവിധായകന്‍ ഡോ. ബിജു. ഫേസ്ബുക്ക് പേജിലൂടെയാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. പേരറിയാത്തവര്‍ എന്ന ചിത്രത്തിനു പകരം മറ്റൊരു സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ബിജു അറിയിച്ചു.

    ചിത്രം പ്രര്‍ശിപ്പിക്കാത്തിന് ബിജുവിന് തന്റേതായ ന്യായീകരണങ്ങളും ഉണ്ട്. ചലചിത്രമേള കേവലം ഉത്സവം മാത്രമാണെന്നും സിനിമയ്ക്ക് പ്രോത്സാഹനമില്ലെന്നും ബിജു പറയുന്നു. ഭാവിയിലും മേളയില്‍ ചലചിത്രകാരന്‍ എന്ന നിലയില്‍ ആയിരിക്കില്ല, കാണി എന്ന നിലയില്‍ മാത്രമായിരിക്കും തന്റെ സാന്നിദ്ധ്യമെന്നും ബിജു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

    perariyathavar

    സിനിമ ചലചിത്രമേളയിലെത്തുമ്പോള്‍ കാണണമെന്ന് ആഗ്രഹിക്കുന്നവരോട് ബിജു ക്ഷമ ചോദിച്ചു. ഡിസംബര്‍ വരെ മറ്റു ചില ചലചിത്രമേളകളില്‍ കൂടി പങ്കെടുത്തശേഷം പേരറിയാത്തവര്‍ തിയറ്ററുകളിലെത്തുനെന്ന് സംവിധായകന്‍ അറിയിച്ചു. ദേശീയ അവാര്‍ഡ് നേടിയിട്ടും ചിത്രത്തെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് സിനിമയുടെ പിന്മാറ്റമെന്നാണ് വിവരം.

    സംവിധായകന്‍ രഞ്ജിത്തിന്റ ഞാന്‍ എന്ന സിനിമയും മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. സലില്‍ ലാല്‍ അഹമ്മദിന്റെ കാള്‍ട്ടണ്‍ ടവേഴ്‌സ്, എന്‍പി സുകുമാരന്‍ നായരുടെ ജലാംശം, സനല്‍കുമാറിന്റെ ഒരാള്‍പൊക്കം തുടങ്ങിയവയെല്ലാം പ്രദര്‍ശന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    English summary
    Perariyathavar director dr biju facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X