twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പീറ്റര്‍ ഹെയിന് മലയാളം അങ്ങ് ബോധിച്ചു, അടുത്ത് ചിത്രം പക്ഷെ മോഹന്‍ലാലിനൊപ്പമല്ല!!!

    By Jince K Benny
    |

    ഇന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സംഘട്ടന സംവിധായകനാണ് പീറ്റര്‍ ഹെയ്ന്‍. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു പീറ്റര്‍ ഹെയ്‌നെ മലയാളത്തിന് പരിചയപ്പെടുത്തിയത് മോഹന്‍ലാല്‍ ചിത്രം പുലിമുരുകനിലൂടെയായിരുന്നു. ബാഹുബലിയുടെ സംഘട്ടനമെരുക്കിയതും പീറ്റര്‍ ഹെയ്ന്‍ ആയിരുന്നു.

    ബിലാലിക്കയുടെ രണ്ടാം വരവ് ഉറപ്പിച്ചു! ഇനി അറിയേണ്ടത് ബിഗ് ബിയിലെ ദുല്‍ഖറിന്റെ റോള്‍ മാത്രം..!ബിലാലിക്കയുടെ രണ്ടാം വരവ് ഉറപ്പിച്ചു! ഇനി അറിയേണ്ടത് ബിഗ് ബിയിലെ ദുല്‍ഖറിന്റെ റോള്‍ മാത്രം..!

    എന്തിനാണ് ഇങ്ങനെ തള്ളിക്കൂട്ടുന്നത്, നന്തി അവാര്‍ഡില്‍ മോഹന്‍ലാല്‍ വെറും ആറാമന്‍! ഇതാണ് സത്യം!എന്തിനാണ് ഇങ്ങനെ തള്ളിക്കൂട്ടുന്നത്, നന്തി അവാര്‍ഡില്‍ മോഹന്‍ലാല്‍ വെറും ആറാമന്‍! ഇതാണ് സത്യം!

    മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ ആണ് പീറ്റര്‍ ഹെയ്ന്‍ സംഘട്ടനം ഒരുക്കുന്ന പുതിയ ചിത്രം. രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ശേഷം തന്റെ മൂന്നാമത്തെ മലയാള ചിത്രവും പീറ്റര്‍ ഹെയ്ന്‍ കരാര്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ അത് ഒരു മോഹന്‍ലാല്‍ ചിത്രമല്ലെന്നതാണ് കൗതുകം.

    പുതിയ ചിത്രം

    പുതിയ ചിത്രം

    തന്റെ മൂന്നാമത്തേ മലയാള ചിത്രമായി പീറ്റര്‍ ഹെയ്ന്‍ കരാര്‍ ചെയ്തിരിക്കുന്നത് ഒരു ചരിത്ര സിനിമയാണ്. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കഥ പറഞ്ഞ് കെ മധു ഒരുക്കുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ദി കിംഗ് ഓഫ് ട്രാവന്‍കൂര്‍ എന്ന ബിഗ് ബജറ്റ് ചിത്രമാണ്.

    അഞ്ച് ഭാഷകളില്‍

    അഞ്ച് ഭാഷകളില്‍

    അഞ്ച് ഭാഷകളിലായിട്ടാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. റോബിന്‍ തിരുമല തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഇറ്റലിയിലെ സിനി സിത്ത സ്റ്റുഡിയോയും മക്‌നാനനാരിയം പ്രൊഡക്ഷന്‍ കമ്പനിയും ചേര്‍ന്നാണ്.

    ഉയര്‍ന്ന പ്രതിഫലം

    ഉയര്‍ന്ന പ്രതിഫലം

    ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ആക്ഷന്‍ കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയ്ന്‍. ഒരു ദിവസം മൂന്ന് ലക്ഷം രൂപയാണ് പീറ്റര്‍ ഹെയ്‌ന്റെ പ്രതിഫലം. എഡിറ്റിംഗ്, ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്കും അദ്ദേഹം ഒപ്പം ഉണ്ടാകും.

    ഒരു സമയം ഒരു ചിത്രം

    ഒരു സമയം ഒരു ചിത്രം

    ഒരു സിനിമയുടെ മുഴുവന്‍ വശങ്ങളേക്കുറിച്ചും ആഴത്തിലുള്ള അറിവ് നേടിയ പീറ്റര്‍ ഹെയ്‌ന് സിനിമ ലോകത്ത് വന്‍ ഡിമാന്‍ഡാണ്. അദ്ദേഹത്തിന്റെ ഡേറ്റിനായി വമ്പന്‍ സംവിധായകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഒരു സമയം ഒരു സിനിമ എന്നതാണ് പീറ്റര്‍ ഹെയ്‌ന്റെ നയം.

    കഷ്ടപ്പാടില്‍ നിന്ന്

    കഷ്ടപ്പാടില്‍ നിന്ന്

    കഷ്ടപ്പാടില്‍ നിന്നും വളര്‍ന്നുവന്ന താരമാണ് പീറ്റര്‍ ഹെയ്ന്‍. ചെന്നൈയിലെ തെരുവോരങ്ങളില്‍ ജോലി ചെയ്തായിരുന്നു ബാല്യം കഴിച്ചത്. സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. അച്ഛന്‍ പഴയ സ്റ്റണ്ട് മാസ്റ്ററായി. അദ്ദേഹവും രോഗവും ബാധിച്ച് കിടപ്പിലായി. അതോടെ സ്റ്റണ്ട് മാനായും പിന്നീട് സ്റ്റണ്ട് മാസ്റ്ററായും പീറ്റര്‍ ഹെയ്ന്‍ മാറി.

    ജീവിതം സ്റ്റൈലിഷ്

    ജീവിതം സ്റ്റൈലിഷ്

    ആക്ഷന്‍ രംഗങ്ങളിലെ സ്റ്റൈലിഷ്‌നെസ് വ്യക്തി ജീവിതത്തിലും പുലര്‍ത്തുന്ന ആളാണ് പീറ്റര്‍ ഹെയ്ന്‍. ബ്രാന്റഡ് വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന അദ്ദേഹത്തിന് മുന്തിയതരം സ്‌പ്രേകളും ഇഷ്ടമാണ്. പീറ്റര്‍ ഹെയ്‌ന് മാത്രമായി ലൊക്കേഷനില്‍ ഒരു കാരവാനും ഉണ്ടാകും.

    English summary
    Peter Hein's next Malayalam movie is not with Mohanlal its a historical movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X