Don't Miss!
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- News 'ഇത് ബഡായി ബംഗ്ലാവ് അല്ല, മുകേഷേട്ടൻ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം'; കൃഷ്ണകുമാർ
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ജയസൂര്യയ്ക്കും പിയ
മാസ്റ്റേഴ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ തെന്നിന്ത്യന്‍ താരം പിയ ബാജ്പേയ് വീണ്ടും മലയാളത്തിലെത്തുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന 'കേള്‍വി' എന്ന ചിത്രത്തിനു പുറമെയാണ് ജയസൂര്യയുടെ നായികയായി വീണ്ടും മലയാളത്തിലേക്കെത്തുന്നത്.
പ്രയദര്ശന്റെ ആമയും മുയലും എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പിയ ജയസൂര്യയ്ക്ക് നായികയാകുന്നത്. ഒരു മുഴുനീള എന്റര്‍ടെയിനര്‍ ആയിരിക്കും ചിത്രം. നെടുമുടി വേണു, ഇന്നസെന്റ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന് തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നു.
മോഹന്‍ലാലിനെ നായകനാക്കി ഗീതാഞ്ജലി എന്ന ചിത്രമൊരുക്കിയതിന് ശേഷമാണ് പ്രിയന് പുതിയ ചിത്രവുമായി എത്തുന്നത്. ഓണത്തിന് തുടങ്ങുന്ന ചിത്രം ക്രിസ്മസില്‍ തീയേറ്റില്‍ എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ജയസൂര്യ ആദ്യമായി പ്രിയദര്ശന് ചിത്രത്തിന്റെ ഭാഗമാകുന്നത് ഈ ചിത്രത്തിലൂടെയാണ്.
ശ്വേത മേനോനും മനോജേ കെ ജയനും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് കേള്‍വി. ഹാഷിം മരയ്ക്കാര്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ്റ്റേഴ്സിലെ കഥാപാത്രത്തിന് സമാനമായ വേഷം തന്നെയാണ് പിയയ്ക്ക്. ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ് ചിത്രത്തില്‍ പിയ.
പൃഥ്വിരാജും ശശികുമാറും ഒന്നിച്ച മാസ്റ്റേഴ്സ് മികച്ച വിജയമായിരുന്നു. ചിത്രത്തിലെ ഒരു പ്രധാനവേഷം തന്നെയാണ് പിയ കൈകാര്യം ചെയ്തത്. പകയുടെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ മാസ്റ്റേഴ്സ് പിയയെ സംബന്ധിച്ചിടത്തോളം മലയാളത്തില്‍ നല്ല തുടക്കമായിരുന്നു.
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്