twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    By Lakshmi
    |

    കോഴിക്കോട്ടെ നാടകവേദികള്‍ സിനിമയ്ക്ക് സമ്മാനിച്ച താരമായിരുന്നു അഗസ്റ്റിന്‍. നൂറിലധികം ചിത്രങ്ങളിലൂടെ സഹനടനും, ഹാസ്യതാരവുമെല്ലാമായി എത്തിയ അഗസ്റ്റിന്‍ മലയാളികളുടെ ഇഷ്ടനടന്മാരില്‍ ഒരാളായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പലചിത്രങ്ങളിലും അഗസ്റ്റിന്‍ സ്ഥിരം സാന്നിധ്യമായിരുന്നു. ദേവാസുരം, ആറാം തമ്പുരാന്‍, ഉസ്താദ്, ഇന്ത്യന്‍ റുപ്പി, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം നിറഞ്ഞ സാന്നിധ്യമായി അഗസ്റ്റിനുണ്ടായിരുന്നു.

    ചെറിയവേഷങ്ങളിലൂടെയാണ് അഗസ്റ്റിന്‍ മലയാളത്തില്‍ സജീവമായത്. മുപ്പത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറിലധികം ചിത്രങ്ങളില്‍ അഗസ്റ്റിന്‍ അഭിനയിച്ചു. രോഗബാധയെത്തുടര്‍ന്ന് കുറച്ചധികം നാള്‍ അഗസ്റ്റിന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതിനിടെയാണ് മകള്‍ ആന്‍ അഗസ്റ്റിന്‍ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

    രോഗം പൂര്‍ണമായി ഭേദമാകുന്നതിന് മുമ്പേതന്നെ സിനിമയോടുള്ള ഇഷ്ടംകാരണം അഗസ്റ്റിന്‍ അഭിനയിച്ചിരുന്നു. ഇന്ത്യന്‍ റുപ്പി, പെണ്‍പട്ടണം, ബാവൂട്ടിയുടെ നാമത്തില്‍, ചേട്ടായീസ്, ഷട്ടര്‍ എന്നീ ചിത്രങ്ങളിലെല്ലാം ചികിത്സയിലായിരിക്കേയാണ് അഗസ്റ്റിന്‍ അഭിനയിച്ചത്.

    കോടഞ്ചേരിക്കാരന്‍

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കോടഞ്ചേരിയിലാണ് അഗസ്റ്റിന്‍ ജനിച്ചത്.

    പപ്പുവിന് സമാനനായ ഹാസ്യതാരം

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    നര്‍മ്മം സ്വതസിദ്ധമായ രീതിയില്‍ കൈകാര്യം ചെയ്ത അഗസ്റ്റിനെ കുതിരവട്ടം പപ്പുവിന്‍റെ പകരക്കാരന്‍ എന്ന നിലയ്ക്കാണ് പല സംവിധായകരും കണ്ടിരുന്നത്.

    ഹാസ്യത്തിലെ മലബാര്‍ ടച്ച്

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    കുതിരവട്ടം പപ്പു, മാമുക്കോയ തുടങ്ങിയ താരങ്ങളെപ്പോലെ മലബാറിന്‍റെ ശുദ്ധ ഹാസ്യമായിരുന്നു അഗസ്റ്റിന്‍റെ പ്രധാന കൈമുതല്‍.

    ആവനാഴിയിലൂടെ സിനിമയിലേയ്ക്ക്

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    1986ല്‍ പുറത്തിറങ്ങിയ ആവനാഴിയെന്ന മമ്മൂട്ടിച്ചിത്രത്തിലൂടെയാണ് നാടകരഗംത്തെ സജീവസാന്നിധ്യമായിരുന്ന അഗസ്റ്റിന്‍ സിനിമയിലെത്തിയത്. ഉമ്മര്‍ എന്നായിരുന്നു ഈ ചിത്രത്തില്‍ അഗസ്റ്റിന്റെ കഥാപാത്രത്തിന്റെ പേര്.

    മോഹന്‍ലാലിനൊപ്പം

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    മോഹന്‍ലാല്‍ നായകനായി എത്തിയ ഒട്ടേറെ ചിത്രങ്ങളില്‍ അഗസ്റ്റിന്‍ അഭിനയിച്ചിട്ടുണ്ട്. ലാലിന്റെ കഥപാത്രങ്ങളുടെ വിളിപ്പുറത്തുള്ള സഹായിയായും കൂട്ടുകാരനായുമെല്ലാം അഗസ്റ്റിന്‍ അഭിനയിച്ചു. മോഹന്‍ലാലുമായുള്ള സീനുകളില്‍ ഇവര്‍ തമ്മിലുള്ള മനോഹരമായ ഒരു കെമിസ്ട്രി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകണം.

    ഉസ്താദിലെ അലി അബു

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    മോഹന്‍ലാല്‍ അധോലോക നായകന്റെ വേഷത്തിലെത്തിയ ഉസ്താദ് എന്ന ചിത്രത്തിലും മുഴുനീളെ അഗസ്റ്റിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഉസ്താദിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള അലി അബുവായിരുന്നു അഗസ്റ്റിന്റെ കഥാപാത്രം.

    തിരക്കഥയിലെ ചാക്കോച്ചന്‍

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    പൃഥ്വിരാജ് , പ്രിയാമണി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ തിരക്കഥയെന്ന ചിത്രത്തില്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച ചാക്കോച്ചന്‍ എന്ന കഥാപാത്രവും മികച്ചതായിരുന്നു.

    സൂപ്പര്‍താരചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യം.

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ നായകന്മാരായി എത്തിയ മിക്ക ചിത്രങ്ങളിലും അഗസ്റ്റിന്റെ സാന്നിധ്യമുണ്ടായിരുന്നു. ചെറിയ കഥാപാത്രങ്ങളാണെങ്കില്‍പ്പോലും അവയെ മികച്ചതാക്കാന്‍ അഗസ്റ്റിന് പ്രത്യേക കഴിവുണ്ടായിരുന്നു.

    രഞ്ജിത്തിന്റെ ഇഷ്ടതാരം

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    നടന്‍ രഞ്ജിത്തിന്റെ മിക്ക ചിത്രങ്ങളിലും സഹനടന്റെ വേഷത്തില്‍ അഗസ്റ്റിന്‍ സ്ഥിരം സാന്നിധ്യമായിരുന്നു.

    നിര്‍മ്മാതാവിന്റെ വേഷത്തില്‍

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    ചലച്ചിത്രനിര്‍മ്മാണത്തിലും കമ്പമുണ്ടായിരുന്ന അഗസ്റ്റിനാണ് രഞ്ജിത്ത് സംവിധാനം ചെയ്ത മിഴിരണ്ടിലും എന്ന ചിത്രം നിര്‍മ്മിച്ചത്.

    ഗുല്‍മോഹറിലെ അപ്പുവേട്ടന്‍

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    നക്‌സല്‍ പ്രസ്ഥാനത്തിന്റെ കഥ പറഞ്ഞ, സംവിധായകന്‍ രഞ്ജിത്ത് നടനായെത്തിയ ഗുല്‍മോഹര്‍ എന്ന ചിത്രത്തില്‍ അപ്പുവേട്ടന്‍ അഗസ്റ്റിന്‍ ഭദ്രമാക്കിയ മറ്റൊരു കഥാപാത്രമായിരുന്നു.

    വിധി പക്ഷാഘാതത്തിന്റെ രൂപത്തില്‍

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    2010ലാണ് അഗസ്റ്റിന് പക്ഷാഘാതം വരുന്നത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം പൂര്‍ണമായും കിടപ്പിലായിരുന്നു ഇദ്ദേഹം. ഇക്കാലയവളവില്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

    വീണ്ടും സിനിമയില്‍

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    വിഎം വിനു ഒരുക്കിയ പെണ്‍പട്ടണം എന്ന ചിത്രത്തിലൂടെയാണ് അഗസ്റ്റിന്‍ തിരിച്ചുവരവ് നടത്തിയത്. പിന്നീട് രഞ്ജിത്ത് ഒരുക്കിയ ഇന്ത്യന്‍ റുപ്പിയെന്ന ചിത്രത്തിലും അഭിനയിച്ചു.

    അവസാനം ഷട്ടറില്‍

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    ജോയ് മാത്യു ഒരുക്കിയ ഏറെ പ്രശംസകള്‍ നേടിയ ഷട്ടര്‍ എന്ന ചിത്രത്തിലാണ് അഗസ്റ്റിന്‍ അവസാനമായി അഭിനയിച്ചത്. ചെറിയൊരു റോള്‍ ആയിരുന്നുവെങ്കിലും അതും മനോഹരമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

    മകള്‍ ആന്‍ അഗസ്റ്റിന്‍

    അഗസ്റ്റിന്‍ വിട പറയുമ്പോള്‍

    അഗസ്റ്റിന്‍ രോഗബാധിതനായി സിനിമയില്‍ നിന്നും വിട്ടുനിന്ന കാലത്താണ് മകള്‍ ആന്‍ അഗസ്റ്റിന്‍ ലാല്‍ ജോസ് ചിത്രമായ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

    English summary
    A pictorial tribute for the late actor Augustine who entertained us with somany good characters paked with comedy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X