For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോഹൻലാലിനെ കണ്ട് ആവേശത്തിൽ ആരാധകർ!! വിമർശനവുമായി പിണറായി.. ഒന്നും മിണ്ടാതെ താരം..

|
മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

സിനിമയുടേയും താരങ്ങളുടേയും നട്ടെല്ല് ആരാധകർ തന്നെയാണ്. തിയേറ്ററുകളിൽ നിന്ന് കിട്ടുന്ന ഓരോ കയ്യടിയും ആരവങ്ങളും താരങ്ങൾക്ക് ലഭിക്കുന്ന പുരസ്കാരങ്ങൾക്ക് തുല്യമാണ്. ഇത് താരങ്ങളും ആസ്വദിക്കാറുമുണ്ട്. എന്നാൽ ഇതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. ചില സമയങ്ങളിൽ സംയമനമില്ലാത്ത ആരാധകരുടെ പെരുമാറ്റം താരങ്ങൾക്ക് തന്നെ തലേവേദന സൃഷ്ടിക്കാറുണ്ട്.

അമ്മയുടെ മകൾ തന്നെ!! ഇതാണ് ബെല്ലി ഡാൻസ്, താരപുത്രിയുടെ വീഡിയോ വൈറലാകുന്നു...

ഇപ്പോഴിത മോഹൻലാൽ ആരാധകരെ ചെറുതായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയ. മോഹൻലാലും പിണറായിയും ഒരുമിച്ചെത്തിയ വേദിയിൽ ലാലേട്ടനെ കണ്ട് ആർപ്പുവിളിച്ച ആരാധകർക്ക് നേരെയായിരുന്നു പിണറായിയുടെ വിമർശനം. നെന്മാറയിലെ ഒരു സ്വകാര്യ ആശുപത്രി ഉദ്ഘടനം ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. മോഹൻലാൽ ഉദ്ഘാടനത്തിൽ എത്തുന്നത് പ്രമാണിച്ച് വൻ ജനാവലിയായിരുന്നു അവിടെ എത്തിയത്.

ആദിത്യനെ കുറിച്ച് ആരും മോശമായി സംസാരിച്ചിട്ടില്ല!! സംഭവിച്ചത് ഇതാണ്, തുറന്ന് പറഞ്ഞ് അമ്പിളി ദേവി

 ആർത്ത് വിളിച്ച് ആരാധകർ

ആർത്ത് വിളിച്ച് ആരാധകർ

ലാലേട്ടനെ കണ്ടതോടെ ആരാധകരുടെ ആവേശം അണപ്പൊട്ടി ഒഴുകുകയായിരുന്നു. ആരവങ്ങളും കയ്യടികളോടും കൂടിയായിരുന്നു താരത്തെ സ്വീകരിച്ചത്. ഉദ്ഘാടനന പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ എത്തിയപ്പോൾ മോഹൻലാൽ ആരാധകർ ആർപ്പു വിളിക്കുകയും ആരവം മുഴക്കുകയും ആയിരുന്നു. ഇതാണ് വിമർശനത്തിന് കാരണമായത്. എന്നാൽ വളരെ സൗമ്യമായ രീതിയിലായിരുന്നു പിണറായിയുടെ പ്രതികരണം.

 ഒച്ചയിടുന്നവർക്ക് അത് മാത്രമേയുള്ളൂ

ഒച്ചയിടുന്നവർക്ക് അത് മാത്രമേയുള്ളൂ

തുടക്കം മുതൽ തന്നെ ലാലേട്ടനു വേണ്ടിയുള്ള ആരവങ്ങൾ കാണികളുടെ ഇടയിൽ നിന്ന് ഉയരുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കാൻ എഴുന്നേറ്റിട്ടു പോലും കാണികളുടെ ഭാഗത്ത് നിന്ന് ഇതു തന്നെയായിരുന്നു പ്രതികരണം. അപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മോഹൻലാൽ എന്ന മഹാനടൻ നമ്മുടെ അഭിമാനമാണ്.അദ്ദേഹത്തിനോട് സ്നേഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ ശബ്ദം ഉണ്ടാക്കുന്നവർക്ക് അത് മാത്രമേയുള്ളൂ. അതിനപ്പുറം ഒരു ലോകമില്ല. അതു കൊണ്ടാണ് ഇവർ ഇങ്ങനെ ശബ്ദമുണ്ടായിക്കൊണ്ടിരിക്കുന്നത്.

 പ്രായത്തിന്റെ പ്രത്യേകത

പ്രായത്തിന്റെ പ്രത്യേകത

ഇത് സാധാരണ യോഗത്തിൽ ഉണ്ടാകുന്ന കാര്യമാണ്. അതിനെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. ഇത് നമ്മുടെ മാത്രം പ്രത്യേകതയാണ്. നമ്മൾ നാടിന്റെ ഭാഗമായ കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ ചിലർ ഒരു ചെറിയ വൃത്തത്തിൽ ഒതുങ്ങി നിൽക്കും. അതിനപ്പുറം ഒന്നുമില്ല.. ഇത് സ്വഭാവികമായി ഉണ്ടാകുന്ന ഒരു സംഭവമാണ്. അതിന്റെ അകത്ത് ഒന്നും തോന്നേണ്ട കാര്യമില്ല. പ്രായത്തിന്റെ പ്രത്യേകതയായി കണ്ടാൽ മതി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രസംഗം കൂടുതൽ ദീർഘിക്കാതെ മുഖ്യമന്ത്രി അവസാനിപ്പിക്കുകയായിരുന്നു.

മോഹൻലാൽ എത്തി

മോഹൻലാൽ എത്തി

ലാലേട്ടനും വേദിയിൽ ഇരുന്നപ്പോഴായിരുന്നു പിണറായിയുടെ പരാമർശം. എന്നാൽ ഇതൊന്നും കേട്ട് അടങ്ങാൻ കാണികൾ തയ്യാറായില്ല. അവർ ആദ്യം മുതൽ അവസാനം വരെ ആരവം മുഴക്കുകയായിരുന്നു. പിന്നീട് സംസാരിക്കാൻ മൈക്കിനു മുന്നിൽ എത്തിയ മോഹൻലാൽ ഇതിനെ കുറിച്ച് ഒന്നും പരാമർശിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനോട് പ്രതികരിക്കാതെയായിരുന്നു സംസാരിച്ചത്. ക്കര്‍ ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.കെ ശൈലജ, കെ.കൃഷ്ണന്‍കുട്ടി ,വി എസ് സുനില്‍കുമാര്‍, ഒ.രാജഗോപാല്‍ എം എല്‍ എ,വസായി ബി.ആര്‍ ഷെട്ടി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

English summary
pinarayi vijayan slams mohanlal fans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more