For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പത്ത് വർഷമാകുന്നു... നി‍ന്റെ ഓർമകൾ എനിക്ക് നിധിയാണ്....', ഏകമകളുടെ ഓർമയിൽ പ്രിയ ​ഗായിക!

  |

  മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെ.എസ് ചിത്ര. തന്റെ മധുരമൂറുന്ന സ്വര മാധുരിയിൽ ഒരുപിടി മികച്ച ​ഗാനങ്ങൾ സമ്മാനിച്ച് കേരളത്തിന്റെ വാനമ്പാടി എന്ന ഖ്യാതിയും ചിത്ര സ്വന്തമാക്കി. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദി, ബെംഗാളി, അസമീസ് ഭാഷകളിലുമായി ഇരുപത്തയ്യായിരത്തിലധികം സിനിമാഗാനങ്ങൾ ചിത്രാമ്മ പാടിയിട്ടുണ്ട്. ഇതിന് പുറമേ ഏഴായിരത്തിലധികം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറ് തവണ ലഭിച്ച ചിത്രക്ക് വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

  Also Read: 'ആരും മൈൻഡ് ചെയ്യുന്നില്ല', ബോളിവുഡിലെ നവദമ്പതികളോട് രൺവീറിനും ദീപികയ്ക്കും അസൂയ!

  2005ൽ ആണ് ചിത്രയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഈ വർഷം പത്മഭൂഷൺ പുരസ്‌കാരം നൽകിയും രാജ്യം ചിത്രയെ ആദരിച്ചിരുന്നു. എന്നും നിറചിരിയോടെ മാത്രമെ സം​ഗീതാസ്വാദകർ ചിത്രയെ കണ്ടിട്ടുള്ളൂ. എന്നാൽ പത്ത് വർഷങ്ങൾക്ക് മുമ്പ് വലിയൊരു നഷ്ടം ചിത്രയ്ക്ക് സംഭവഭിച്ചു. ഏക മകൾ നന്ദനയുടെ വേർപാടയിരുന്നു ആ നഷ്ടം.

  Also Read: 'ബേബീസ് ലോഡിങ്', സൗഹൃദം പുതുക്കി ന്യൂജെൻ അമ്മമാർ, വൈറലായി കുടുംബവിളക്ക് താരങ്ങളുടെ ചിത്രങ്ങൾ!

  കുഞ്ഞുങ്ങളോട് പ്രത്യേക വാൽസല്യവും സ്നേഹവും എന്നും സൂക്ഷിക്കുന്ന വ്യക്തിയാണ് കെ.എസ് ചിത്ര. എഞ്ചിനീയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഏറെ നാളുകൾ ഇരുവർക്കും കുഞ്ഞുങ്ങൾ പിറന്നില്ല. അങ്ങനെ കാത്തിരുന്നാണ് പതിനഞ്ച് വർഷത്തിന് ശേഷം ഇവർക്ക് മകളായി നന്ദന പിറന്നത്. പക്ഷെ മകൾ ഏറെ നാൾ ഇരുവർ‌ക്കുമൊപ്പം ഉണ്ടായിരുന്നില്ല. സ്നേഹിച്ച് കൊതിതീരും മുമ്പ് ചിത്രയ്ക്ക് ഏക മകളെ നഷ്ടപ്പെട്ടു. 2011 ഏപ്രിൽ 14ന് ദുബായിലെ എമിരേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരിച്ചത്. ഒമ്പത് വയസ് പ്രായമായിരുന്നു അപ്പോൾ നന്ദനയ്ക്ക്.

  അന്നേവരെ മലയാളി ചിത്രയെ ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിരുന്നില്ല. എന്നാൽ മകളുടെ വേർപാട് ചിത്രയെ വല്ലാതെ തകർത്തു. ഏറെ നാളുകൾക്ക് ശേഷമാണ് മകളുടെ വേർപാട് ഉൾക്കൊള്ളാൻ ചിത്രയ്ക്ക് സാധിച്ചത്. മകൾ പോയ ശേഷം അവളുടെ ഓർമദിനത്തിലും പിറന്നാൾ ദിനത്തിലും ഹൃദയഹാരിയായ കുറിപ്പുകൾ ചിത്ര സോഷ്യൽമീ‍ഡിയകളിൽ പങ്കുവെക്കാറുണ്ട്. മകളുടെ ഓർമകൾ അമൂല്യമായ നിധിപോലെയാണ് ചിത്ര കൊണ്ടുനടക്കുന്നത്. ഇന്ന് മകളുടെ ജന്മദിനത്തിലും അവളെ കുറിച്ചുള്ള ഓർംമകൾ നിറഞ്ഞ കുറിപ്പ് ചിത്ര പങ്കുവെച്ചു. മകൾക്കൊപ്പമുള്ള പഴയ ഒരു ചിത്രവും ​പ്രിയ ​ഗായിക പങ്കുവെച്ചിട്ടുണ്ട്.

  ആശാനെ തബല കൊട്ടാന്‍ പഠിപ്പിച്ച് ചിത്ര

  'നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം... നിന്റെ ഓർമകൾ നിധി പോലെയാണ് ഞങ്ങൾക്കെന്നും... ഞങ്ങൾക്ക് നിന്നോടുള്ള സ്‍നേഹം വാക്കുകൾക്കപ്പുറമാണ്.... നിന്റെ നഷ്‍ടം അളക്കാനാവാത്തതാണ്.... ജന്മദിനശംസകൾ നന്ദന...' എന്നാണ് കെ.എസ് ചിത്ര കുറിച്ചത്. നിരവധിപേർ ​ഗായികയ്ക്ക് ആശ്വാസവാക്കുകളുമായി എത്തി. 'ഓരോരുത്തരുടേയും ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കിയ ശേഷമാണ് അവർ നിത്യ ലോകത്തേക്ക് പോകുന്നതെന്നുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. കാലം സൗഖ്യപ്പെടുത്തുന്ന ഒന്നാണെന്നും പറയാറുണ്ട്. പക്ഷേ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവർക്ക് ഈ പറഞ്ഞതൊരു സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും. ആ മുറിവ് ഇപ്പോഴും ഉണങ്ങാതെ വേദന തരുന്നതാണ്.... മിസ് യു നന്ദന....' എന്നാണ് മുമ്പൊരിക്കൽ മകളെ കുറിച്ച് കെ.എസ് ചിത്ര കുറിച്ചത്. അടുത്തിടെയാണ് യുഎയുടെ ഗോൾഡൻ വിസ കെ.എസ് ചിത്ര സ്വീകരിച്ചത്. ഗോൾഡൻ വിസ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും കെ.എസ് ചിത്ര പങ്കുവെച്ചിരുന്നു. കാവൽ എന്ന ചിത്രത്തിലെ 'കാർമേഘം മൂടുന്നു'വെന്ന ഗാനമായിരുന്നു ചിത്ര ആലപിച്ച് അവസാനമായി റിലീസ് ചെയ്തത്. പാട്ട് വലിയ ശ്രദ്ധനേടിയിരുന്നു.

  Read more about: chithra singer
  English summary
  playback singer k.s chithra facebook post about her late daughter nandana goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X