For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല സിനിമ പോകട്ടെ, നല്ല എന്റര്‍ടെയ്‌നര്‍ പോലും ആയില്ല; ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാകും

  |

  ദിലീഷ് പോത്തനും ഫഹദ് ഫാസിലും മൂന്നാമതും ഒരുമിച്ചപ്പോള്‍ പിറന്ന സിനിമയാണ് ജോജി. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. നിരൂപകും പ്രേക്ഷകരുമെല്ലാ ചിത്രത്തിന് കൈയ്യടിക്കുകയാണ്. മലയാളികള്‍ സ്‌നേഹത്തോടെ പോത്തേട്ടന്‍ എന്നു വിളിക്കുന്ന ദിലീഷ് പോത്തന്റെ സംവിധാന മികവിനും ഫഹദിന്റെ അഭിനയ മികവിനുമെല്ലാം സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്.

  ട്രെഡിഷണല്‍ ലുക്കിലും ഹിന ഹോട്ടാണ്; ഗ്ലാമര്‍ ചിത്രങ്ങളിതാ

  വില്യം ഷേക്‌സ്പിയറുടെ മഹത്തായ ദുരന്തനാടകം മാക്‌ബെത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ദിലീഷ് പോത്തന്‍ ജോജി ഒരുക്കിയിരിക്കുന്നത്. മാക്ബത്തിനെ കേരളത്തിലെ ഒരു മലയോര ക്രിസ്ത്യന്‍ കുടുംബത്തിലേക്ക് പറിച്ചു നടുകയായിരുന്നു തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് മിക്കയിടങ്ങളില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കവി സച്ചിദാനന്ദന്‍.

  ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്‍ർടെയ്നർ പോലും ആകാന്‍ കഴിഞ്ഞില്ല. ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്‌കാരമായി ചുരുങ്ങി എന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ആ വാക്കുകളിലേക്ക്.

  ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ
  കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. സ്‌ക്രോളിലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മക്‌ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ 'മക്ബൂല്‍ ' പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്‍റർടെയ്നർ പോലും ആകാന്‍ കഴിഞ്ഞില്ല. ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല.

  ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്‌കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന, അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും പ്ലേയിംഗ് ഔട്ട് മാത്രം. പ്രശ്‌നം വിശദാംശങ്ങളില്‍ അല്ല, കോണ്‍സെപ്റ്റില്‍ തന്നെയാണ്, അതിനാല്‍ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല. എന്നാണ് അദ്ദേഹം പറയുന്നത്.

  Recommended Video

  Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'? | FilmiBeat Malayalam

  അതേസമയം പൂര്‍ണമായും മാക്ബത്തിന്റെ അഡാപ്‌റ്റേഷനല്ലെന്നും മാക്ബത്ത് നാടകത്തില്‍ നിന്നും ലഭിച്ചൊരു ഫീല്‍ റീക്രിയേറ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് ദിലീഷ് പോത്തന്‍ നേരത്തെ പറഞ്ഞത്. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ഫഹദിന് പുറമെ ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, ജോജി മുണ്ടക്കയം, ബേസില്‍ ജോസഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ജോജി. ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റതാണ് സംഗീതം. ഷൈജു ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

  Read more about: fahadh faasil dileesh pothan
  English summary
  Poet K. Satchidanandan Says Joji Is Disgrace To The Classic Macbeth, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X