twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിനെതിരായ കേസ്: നടപടി വൈകുന്നു

    By Nisha Bose
    |
    <ul id="pagination-digg"><li class="next"><a href="/news/police-to-take-mohanlals-statement-2-102247.html">Next »</a></li></ul>

    Mohanlal
    കൊച്ചി: മതിയായ രേഖകളില്ലാതെ ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെതിരെ നടത്തുന്ന അന്വേഷണത്തിന്റെ നടപടികള്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. വിവരാകാശ കൂട്ടായ്മ എന്ന സംഘടന നല്‍കിയ പരാതിപ്രകാരമാണ് ലാലിനെതിരെ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്.

    ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘം മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കേസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് അറിയുന്നത്.

    മറ്റൊരു കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ഹൈക്കോടതിയിലായിരുന്നതിനാലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ പോയതെന്നായിരുന്നു ഇതെ കുറിച്ചുള്ള ചോദ്യത്തിന് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ മറുപടി. എന്നാല്‍ ലാലിനെ എന്ന് ചോദ്യം ചെയ്യുമെന്ന കാര്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

    ആനക്കൊമ്പ് കൈവശം വെച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ വിവരാവകാശ കൂട്ടായ്മയെന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അനില്‍കുമാറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം കേസ്് കാര്യമായി മുന്നോട്ട് പോയിട്ടില്ലെന്നാണ് അറിയുന്നത്.

    അടുത്ത പേജില്‍

    ലാലിന്റെ ഫോണ്‍ നമ്പര്‍ കിട്ടിയില്ല: പൊലീസ്ലാലിന്റെ ഫോണ്‍ നമ്പര്‍ കിട്ടിയില്ല: പൊലീസ്

    <ul id="pagination-digg"><li class="next"><a href="/news/police-to-take-mohanlals-statement-2-102247.html">Next »</a></li></ul>

    English summary
    Elephant tusks seem to be haunting Malayalam actor Mohanlal. A police team will soon collect statements from the actor in connection with the recovery of a pair of elephant tusks by the IT sleuths during raids at his residences in July 2011.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X