twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാര്‍ട്ടി പരിപാടിക്കിടെ ഉറങ്ങുന്ന രാഷ്ട്രീയക്കാര്‍

    |

    മരണം മാത്രമല്ല, ഉറക്കവും രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ചുരുങ്ങിയ പക്ഷം നമ്മുടെ രാഷ്ട്രീയക്കാരെങ്കിലും ഇത് അംഗീകരിച്ചു തരാതിരിക്കില്ല. പൊതു പരിപാടികളിലും മന്ത്രിസഭാ യോഗങ്ങളിലും പോലും ഉറങ്ങിപ്പോയ നേതാക്കള്‍ നമുക്കുണ്ട്.

    പൊതു പരിപാടി പോകട്ടെ, സ്വന്തം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുമ്പോള്‍ വരെ ഉറങ്ങിപ്പോയ നേതാക്കളുണ്ട്. അത്രയ്ക്കുണ്ട് ശുഷ്‌കാന്തി എന്ന് സാരം.

    കേന്ദ്ര മന്ത്രി കപില്‍ സിബല്‍, ബി ജെ പി നേതാവ് യെഡിയൂരപ്പ എന്നിങ്ങനെ പൊതുസ്ഥലത്ത് ഉറങ്ങിപ്പോയ രാഷ്ട്രീയ നേതാക്കളെ കാണൂ.

    ഉമ്മന്‍ ചാണ്ടി

    രാഷ്ട്രീയക്കാര്‍ക്ക് ഉറക്കം പാരയായപ്പോള്‍

    വിവാദങ്ങളും തിരഞ്ഞെടുപ്പ് ചൂടും ഉമ്മന്‍ചാണ്ടിയുടെ ഉറക്കം കെടുത്തും എന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. ഏത് ബഹളത്തിലും സ്വസ്ഥമായിരിക്കാന്‍ അദ്ദേഹത്തിന് കഴിയും. ഇതാ തെളിവ്

    കപില്‍ സിബല്‍

    രാഷ്ട്രീയക്കാര്‍ക്ക് ഉറക്കം പാരയായപ്പോള്‍

    നിരന്നിരുന്ന് ഉറങ്ങുന്ന മൂന്ന് നേതാക്കളെ നോക്കൂ. കേന്ദ്രമന്ത്രി കപില്‍ സിബലിനെയും കാണാം, ഉറങ്ങുന്നവരുടെ കൂട്ടത്തില്‍. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നതാണ് രംഗം.

    എല്‍ കെ അദ്വാനി

    രാഷ്ട്രീയക്കാര്‍ക്ക് ഉറക്കം പാരയായപ്പോള്‍

    ബി ജെ പിയിലെ വെറ്ററന്‍ നേതാവ് എല്‍ കെ അദ്വാനി. പാര്‍ട്ടിയില്‍ ഒറ്റതിരിഞ്ഞ ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന അദ്വാനിയെ പ്രായം തളര്‍ത്തുന്നുണ്ടോ

    യെഡിയൂരപ്പ

    രാഷ്ട്രീയക്കാര്‍ക്ക് ഉറക്കം പാരയായപ്പോള്‍

    കര്‍ണാടകയുടെ മുന്‍ മുഖ്യമന്ത്രിയാണ് ബി എസ് യെഡിയൂരപ്പ എന്ന യെഡ്ഡി. ഷിമോഗയില്‍ നിന്നും ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ഈ വെറ്ററന്‍ നേതാവ് ഇങ്ങനെ ഉറക്കം തൂങ്ങിയാല്‍ എങ്ങനെയാണ്.

    എ കെ ആന്റണി

    രാഷ്ട്രീയക്കാര്‍ക്ക് ഉറക്കം പാരയായപ്പോള്‍

    തിരഞ്ഞെടുപ്പ് പ്രചാരണവും പ്രസംഗങ്ങളും കേന്ദ്രമന്ത്രി എ കെ ആന്റണിയെ തളര്‍ത്തിയപ്പോള്‍

    പി ചിദംബരം

    രാഷ്ട്രീയക്കാര്‍ക്ക് ഉറക്കം പാരയായപ്പോള്‍

    എന്തായാലും ഇത്തവണ മത്സരിക്കുന്നൊന്നും ഇല്ല. എങ്കില്‍ പിന്നെ പരസ്യമായി ഒന്ന് ഉറങ്ങിപ്പോയാല്‍ അതത്ര വലിയ പ്രശ്‌നമൊന്നും ആകാനില്ല. കേന്ദ്രമന്ത്രി പി ചിദംബരം

     ജഗദീഷ് ഷെട്ടാര്‍

    രാഷ്ട്രീയക്കാര്‍ക്ക് ഉറക്കം പാരയായപ്പോള്‍

    കര്‍ണാട പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍.

    നിതീഷ് കുമാര്‍

    രാഷ്ട്രീയക്കാര്‍ക്ക് ഉറക്കം പാരയായപ്പോള്‍

    പ്രധാനമന്ത്രിയാകാന്‍ വരെ ഒരുങ്ങിയിരിക്കുന്ന നേതാവാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

    ഗോവിന്ദ് കര്‍ജോള

    രാഷ്ട്രീയക്കാര്‍ക്ക് ഉറക്കം പാരയായപ്പോള്‍

    ബി ജെ പി നേതാവും മുന്‍ കര്‍ണാടക മന്ത്രിയുമായ ഗോവിന്ദ് കര്‍ജോള പാട്ട് കേട്ട് ഉറങ്ങുകയാണോ എന്ന് തോന്നും

    English summary
    We have put together this slideshow of politicians who have been caught public while sleeping. 
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X