For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവശേഷം ശരീരഭാരം 86 വരെ എത്തിയിരുന്നു, വർക്കൗട്ടാണ് ഇപ്പോൾ കാണുന്ന രൂപത്തിന് പിന്നിൽ-അമൃത സുരേഷ്

  |

  ഗായിക അമൃത സുരേഷും കുടുംബവും ഏവർക്കും സുപരിചിതരാണ്. കുടുംബ വിശേഷങ്ങളും പാട്ടുമായി എന്നും സോഷ്യൽമീഡിയയിലൂടെ സജീവമാണ് താരം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിങറിൽ മത്സരാർഥിയായി എത്തിയതോടെയാണ് അമൃത മലയാളികൾക്ക് സുപരിചിതയാകുന്നത്. ഫൈനൽ സ്റ്റേജ് വരെ എത്തിയ മത്സരാർഥി കൂടിയാണ് അമൃത.

  amrutha suresh, amrutha suresh photos, amrutha suresh songs, amrutha suresh husband, amrutha suresh bala, അമൃത സുരേഷ് പാട്ടുകൾ, അമൃത സുരേഷ് ഭർത്താവ്, അമൃത സുരേഷ് ബാല, നടൻ ബാല വിവാഹം

  റിയാലിറ്റി ഷോയിൽ വിജയിയാകാൻ സാധിച്ചില്ലെങ്കിലും പാട്ടിനെ മുറുകെ പിടിച്ചിരുന്ന അമൃത റിയാലിറ്റി ഷോയ്ക്ക ശേഷം സിനിമകളിൽ പാടി തുടങ്ങി. ആ​ഗതൻ, പുള്ളിമാൻ, വിളക്കുമരം, ക്രോസ് റോഡ്, ജൂൺ തുടങ്ങിയ സിനിമകളിൽ ​ഗാനങ്ങൾ ആലപിച്ചു. കൂടാതെ സം​ഗീത സംവിധാനവും കവർ സോങുമെല്ല ഇടയ്ക്കിടെ പുറത്തിറക്കാറുണ്ട്. സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് അനുജത്തി അഭിരാമിക്കൊപ്പം അമൃതയും.

  Also Read: ജയറാമിന്റെ മനംകവർന്ന മമ്മൂട്ടിയുടെ പ്രകടനം ഈ ചിത്രത്തിലേത്...

  ആദ്യ ലോക്ക് ഡൗൺ സമയത്ത് എജി വ്ലോ​ഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ചും അമൃതയും കുടുംബവും എത്തിയിരുന്നു. വീട്ടിലെ ആഘോഷങ്ങളുടെയും പുത്തൻ സിനിമാ വിശേഷങ്ങളും എല്ലാം ഈ യുട്യൂബ് ചാനലിലൂടെ അമൃത പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. 2010ൽ നടൻ ബാലയെ വിവാഹം ചെയ്ത ശേഷം സം​ഗീതത്തിൽ നിന്നെല്ലാം അമൃത ഇടവേളയെടുത്തിരുന്നു. പിന്നീട് 2019ൽ ഇരുവരും വിവാഹമോചിതരായി. ഇതിന് ശേഷമാണ് അമൃത വീണ്ടും സം​ഗീതത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തികയെ ചുറ്റിപ്പറ്റിയാണ് അമൃതയുടെ ലോകം.

  amrutha suresh, amrutha suresh photos, amrutha suresh songs, amrutha suresh husband, amrutha suresh bala, അമൃത സുരേഷ് പാട്ടുകൾ, അമൃത സുരേഷ് ഭർത്താവ്, അമൃത സുരേഷ് ബാല, നടൻ ബാല വിവാഹം

  അടുത്തിടെ ആരോഗ്യമാസികയുടെ കവര്‍ഗേള്‍സായതിന്റെ അനുഭവങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത ഇപ്പോള്‍. മെന്റല്‍ ഹെല്‍ത്ത്, വര്‍ക്കൗട്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളായിരുന്നു അമൃത മാസകയ്ക്ക് വേണ്ടി പങ്കുവെച്ചത്. വിഷമം ഉള്ളപ്പോള്‍ പാട്ട് കേള്‍ക്കാറില്ലെന്നും പാട്ട് തന്റെ വിഷമം കൂട്ടുകയേയുള്ളൂവെന്നുമെല്ലാം താരം പറയുന്നു.

  Also Read: ആരെയും അകറ്റി നിർത്താത്ത പ്രകൃതം, ഇതുപോലൊരു നടൻ ഇനി ജനിക്കില്ല-ഭദ്രൻ

  അമൃതയ്ക്കൊപ്പം മകൾ പാപ്പുവും ആരോ​ഗ്യമാസികയുടെ മുഖ ചിത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സങ്കടനിമിഷങ്ങളിൽ പാട്ടിനെ ഒഴിവാക്കുകയാണ് ചെയ്യാറെന്നും ​ഗായിക കൂടിയായ അമൃത പറയുന്നു. കൂടാതെ പ്രവസശേഷം വർധിച്ച ശരീരഭാരം വർക്കൗട്ടിലൂടെ കുറച്ചതിനെ കുറിച്ചും അമൃത പറയുന്നുണ്ട്. 'വര്‍ക്കൗട്ട് ചെയ്യാനിഷ്ടമാണ്. പ്രസവ ശേഷം 86 വരെ പോയതാണ് ഭാരം. വര്‍ക്കൗട്ട് ചെയ്ത് കുറച്ചതാണ്. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ നമ്മളറിയാതെയൊരു പോസിറ്റിവിറ്റി വരും. പിന്നെ വായന, യോഗ ചെയ്യാറുണ്ട്. പിന്നെ പാപ്പുവുമുണ്ട്...' അമൃത പറയുന്നു.

  'സ്‌കൂള്‍ തുറക്കണമെന്നാണ് ആഗ്രഹമുള്ളത്. ഫ്രണ്ട്‌സ്, ടീച്ചര്‍ അറ്റാച്ച്‌മെന്റൊക്കെ കുട്ടികള്‍ക്ക് ൻഷ്ടമാവുകയാണ്. എത്രത്തോളം പോസിബിളാണ് എന്ന് അറിയില്ല. പാപ്പു ഇടയ്ക്ക് സുഹൃത്തുക്കളയൊക്കെ കണ്ടിരുന്നു. രക്ഷിതാക്കളൊക്കെ കുട്ടികളെയൊക്കെ കൊണ്ടുവന്നിരുന്നു. കൊറോണ ടൈമിലാണ് ഭഗീര വന്നത്. തന്റെ സഹോദരനാണ് ഭഗീര എന്നാണ് പാപ്പു പറയുന്നത്. രണ്ടുപേരും നല്ല കൂട്ടുകാരാണ്. അമ്മയും അച്ഛനും എപ്പോഴും അവള്‍ക്കൊപ്പമുണ്ട്. യുട്യൂബ് തുടങ്ങിയ ശേഷം ഒരുപാട് പേർ സപ്പോർട്ട് നൽകുന്നുണ്ട്. അത് വലിയ സന്തോഷവും ആശ്വാസവും എനിക്ക് നൽകുന്നുണ്ട്.' അമൃത പറയുന്നു.

  Also Read: റിതേഷിന്റെ സഹതാരങ്ങളിൽ ഇഷ്ടമല്ലാത്ത താരത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജെനീലിയ

  അടുത്തിടെ ഹൈദരാബാദിൽ നടന്ന സൈമ അവാർഡ്സിൽ പങ്കെടുക്കാൻ അമൃതയും സഹോദരി അഭിരാമിയും പോയിരുന്നു. അമൃതയുടെ വക ഒരു പെർഫോമൻസും ഉണ്ടായിരുന്നു. സൈമ ചടങ്ങ് പൂർത്തിയാക്കിയ ഉടൻ അമൃത മകൾ പാപ്പുവിന്റെ പിറന്നാൾ ആഘോഷിക്കാൻ കേരളത്തിലേക്ക് പറന്നെത്തിയിരുന്നു. ശേഷം ഇരുവരും ആഘോഷമായി പിറന്നാൾ ആഘോഷിക്കുകയും ഔട്ടിങ് നടത്തുകയും എല്ലാം ചെയ്തിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളും അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

  amrutha suresh, amrutha suresh photos, amrutha suresh songs, amrutha suresh husband, amrutha suresh bala, അമൃത സുരേഷ് പാട്ടുകൾ, അമൃത സുരേഷ് ഭർത്താവ്, അമൃത സുരേഷ് ബാല, നടൻ ബാല വിവാഹം

  അതേസമയം എല്ലാ വർഷവും ആശംസകളും സ്പെഷ്യൽ വീഡിയോകളഉമായി എത്താറുള്ള പാപ്പുവിന്റെ അച്ഛനും നടനുമായ ബാല ഇത്തവണ ആശംസകൾ ഒന്നും സോഷ്യൽമീഡിയ വഴി നേർന്നിരുന്നില്ല. അടുത്തിടെയാണ് ബാല രണ്ടാമതും വിവാഹിതനായത്. ഡോ.എലിസബത്താണ് ബാലയുടെ ഭാര്യ. അതേസമയം നടൻ ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസിച്ച് ബാല സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മകളെ ആശംസിക്കാതെ സുഹൃത്തിനെ ആശംസിച്ച ബാലയ്ക്ക് നേരെ ഇതോടെ നിരവധി വിമർശനങ്ങളും എത്തി. എന്നാൽ ഇതിലൊന്നും ബാല ഇതുവരെ പ്രതികരിച്ചിട്ടില്ല.

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  Also Read: 'ഐശ്വര്യ റായിയും ദീപിക പദുകോണും വ്യത്യസ്തരാകുന്നത് എങ്ങനെ...?,' സെലിബ്രിറ്റി ഡിസൈനർ സൈഷ ഷിൻഡെ പറയുന്നു

  Read more about: bala amrita suresh songs tamil
  English summary
  Postpartum body weight reached 86, Workout is my body fittness secret says amrutha suresh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X