For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്രഹ്മാണ്ഡം തന്നെ, പ്രഭാസിന്റെ മാസ് അവസാനിക്കുന്നില്ല! ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി സാഹോ

  |

  പ്രഭാസ് എന്ന നടന്‍ ലോകത്താകെ അറിയപ്പെട്ടത് ബാഹുബലി എന്നൊരൊറ്റ സിനിമയിലൂടെയായിരുന്നു. എസ്എസ് രാജമൗലി ഒരുക്കിയ സിനിമയിലൂടെ കരിയറിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയ പ്രഭാസിന്റെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ രണ്ട് വര്‍ഷത്തിനടുത്തുള്ള കാത്തിരിപ്പിന് ശേഷം സാഹോ എന്ന ചിത്രത്തിലൂടെ പ്രഭാസ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

  പലപ്പോഴായി റിലീസ് തീരുമാനിച്ചിരുന്ന സാഹോ ഒടുവില്‍ ആഗസ്റ്റ് മുപ്പതിന് തിയറ്ററുകളിലേക്ക് എത്തി. ബാഹുബലി പോലെ ബോക്‌സോഫീസില്‍ വമ്പന്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്ന സിനിമയായിരിക്കും സാഹോ എന്നായിരുന്നു ആരാധകരുടെ മുന്‍വിധികള്‍. പ്രതീക്ഷകളൊന്നും തെറ്റിക്കാതെ ആദ്യദിവസങ്ങളില്‍ കോടികള്‍ വാരിക്കൂട്ടിയിരിക്കുകയാണ് സാഹോ. ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ വിവരം പുറത്ത് വന്നു.

  പ്രഭാസിനെ നായകനാക്കി സുജിത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. സ്പൈ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. നീല്‍ നിധിന്‍ മുകേഷ്, ജാക്കി ഷെറഫ്, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വമ്പന്‍ മുതല്‍ മുടക്ക് ആവശ്യമായി വന്നിരിക്കുന്ന ചിത്രം ബാഹുബലിയ്ക്ക് ശേഷമുള്ള തെലുങ്കിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് തിയറ്ററുകളിലേക്ക് എത്തിയത്. തെലുങ്ക് നാട്ടിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമായി ബിഗ് റിലീസ് ആയിട്ടാണ് ചിത്രമെത്തിയത്.

  റിലീസ് ദിവസം തന്നെ കോടികള്‍ വാരിക്കൂട്ടിയാണ് സാഹോ ബോക്‌സോഫീസില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യദിനം 100 കോടി ക്ലബ്ബിലെത്തിയ ചിത്രം നാല് പതിപ്പുകളില്‍ നിന്നുമായി 130 കോടിയോളം കരസ്ഥമാക്കിയെന്ന് നിര്‍മാതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടാം ദിനം ആഗോള ഗ്രോസ് കളക്ഷനായി 75 കോടിയോളം ലഭിച്ചു. ഇതോടെ ആദ്യ രണ്ട് ദിവസം കൊണ്ട് 205 കോടി സ്വന്തമാക്കാന്‍ സാഹോയ്ക്ക് കഴിഞ്ഞു. മൂന്നാം ദിവസം ഞായറാഴ്ച കൂടി ആയതിനാല്‍ സാധാരണ ഉള്ളതിലും തിരക്കായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

  മൂന്നാം ദിവസം ഹിന്ദി വേര്‍ഷന്‍ മാത്രം 27 കോടിയോളം സ്വന്തമാക്കിയിരുന്നു. ഇവിടെ നിന്ന് മാത്രം 80 കോടിയോളം കളക്ഷനായിരുന്നു സാഹോ നേടി എടുത്തത്. ഇതോടെ അതിവേഗം മൂന്നൂറ് കോടി ക്ലബ്ബിലെത്താന്‍ സാഹോയ്ക്ക് കഴിഞ്ഞു. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പുറത്ത് വിട്ട കണക്കില്‍ സാഹോയുടെ ഹിന്ദി വേര്‍ഷന്‍ ആദ്യ രണ്ട് ദിവസം കൊണ്ട് 50 കോടിയോളം നേടിയ കാര്യം വ്യക്തമാക്കിയിരുന്നു. പിന്നാലെ ട്രേഡ് അനലിസ്റ്റായ ജോഗിന്ദര്‍ തേജ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളിലാണ് സാഹോയ്ക്ക് മൂന്നാം ദിവസം ഹിന്ദിയില്‍ നിന്ന് മാത്രം 26 മുതല്‍ 27 കോടി വരെ കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.

  ഈ ദിവസങ്ങളില്‍ പ്രേക്ഷകരുടെ അടുത്ത് നിന്നും മികച്ച അഭിപ്രായങ്ങള്‍ വന്നതോടെ സിനിമ കാണാന്‍ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്. സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച പ്രമുഖ സെന്ററുകളിലെല്ലാം നല്ല പ്രകടനമായിരുന്നു. ചെന്നൈ ബോക്‌സോഫീസില്‍ 1.81 കോടിയായിരുന്നു മൂന്ന് ദിവസം കൊണ്ട് സാഹോ നേടിയെടുത്ത കളക്ഷന്‍. ബാഹുബലിയുടെ കളക്ഷനൊപ്പം എത്താന്‍ സാധ്യത ഇല്ലെങ്കിലും ഇന്ത്യന്‍ ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത് കൊണ്ടിരിക്കുകയാണ് സാഹോ.

  ഇന്ത്യയിലെത്തിയ ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ റെക്കോര്‍ഡ് സാഹോ അനായാസം മറികടന്നു. ആദ്യ ദിവസം 69 കോടിയോളം നേടിയെടുത്താണ് സാഹോ മുന്നിലെത്തിയത്. 53 കോടി രൂപയായിരുന്നു അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍. അതേ സമയം ബാഹുബലി റിലീസ് ദിവസം സ്വന്തമാക്കിയത് 121 കോടിയായിരുന്നു. അതിനെ മറികടക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ സാഹോയ്ക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

  ആഗോള തലത്തില്‍ 300 കോടിയ്ക്ക് അടുത്ത് എത്തിയെങ്കിലും സാഹോ കേരളത്തില്‍ പ്രതീക്ഷിച്ച പോലെ ഹിറ്റ് ആയില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ആഴ്ചയിലെ കണക്കുകള്‍ പ്രകാരം മൂന്ന് ദിവസം കൊണ്ട് ഏകദേശം 2.5 കോടിയാണ് സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്. റിലീസ് ദിവസം ലഭിച്ച മിശ്ര പ്രതികരണങ്ങളാണ് ഇവിടെ വെല്ലുവിളിയായി തീര്‍ന്നത്. മറ്റ് ഇന്‍ഡസ്ട്രികളില്‍ തരംഗമായി മാറിയെങ്കിലും കേരളത്തില്‍ ആദ്യ ആഴ്ചയില്‍ സാഹോയുടെ സാമ്പത്തിക ലാഭം ഇടിഞ്ഞിരിക്കുയാണ്.

  മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനോട് ഏറ്റുമുട്ടിയ വര്‍ഷം! ഓണം ബോക്‌സോഫീസ് നിറച്ച താരരാജാക്കന്മാര്‍

  English summary
  Prabhas's Saaho Box Office Collection Repory Day 3
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X