twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെതിരായ ഭീമഹര്‍ജി തട്ടിപ്പ്? അറിഞ്ഞില്ലെന്ന് പ്രകാശ് രാജ്, കാലിനടിയിലെ മണ്ണ് പോലുമാവില്ല

    |

    മലയാള സിനിമയുടെ അതുല്യ പ്രതിഭകളിലൊരാളായ മോഹന്‍ലാലിനെതിരെയുള്ള പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റായതിന് പിന്നാലെ സ്വീകരിച്ച ചില തീരുമാനങ്ങളാണ് അദ്ദേഹത്തിന് വിനയായി മാറിയത്. പോയവര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് വിതരണം ചെയ്യുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് അദ്ദേഹത്തിനെതിരെയുള്ള എതിര്‍പ്പുകളും വിമര്‍ശനവും പരസ്യമായത്. സംവിധായകനായ ഡോക്ടര്‍ ബിജുവാണ് ഈ വിഷയത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ആദ്യം രംഗത്തെത്തിയത്. സാംസാകരിക പ്രവര്‍ത്തകരും രാഷ്ട്രീയ പ്രതിനിധികളും താരങ്ങളുമൊക്കെ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

    പൃഥ്വിരാജ് മുന്നേറുന്നു, വിട്ടുകൊടുക്കാതെ നീരാളിയും അബ്രഹാമും, കഴിഞ്ഞയാഴ്ചയിലെ ബോക്‌സോഫീസ് പ്രകടനം!പൃഥ്വിരാജ് മുന്നേറുന്നു, വിട്ടുകൊടുക്കാതെ നീരാളിയും അബ്രഹാമും, കഴിഞ്ഞയാഴ്ചയിലെ ബോക്‌സോഫീസ് പ്രകടനം!

    മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകരുള്‍പ്പടെ 105 പ്രമുഖര്‍ ഒപ്പിട്ട ഭീമ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പ്രകാശ് രാജ്, എന്‍എസ് മാധവന്‍, ബിനാ പോള്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പ്രിയനന്ദനന്‍ തുടങ്ങി നിരവധി പേരാണ് ഈ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുള്ളത്. മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുകയും അടുത്ത ബന്ധവും പുലര്‍ത്തുന്ന പ്രകാശ് രാജ് ഈ പ്രതിഷേധത്തില്‍ ഒപ്പിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും ഒപ്പിട്ടില്ലെന്നും വ്യക്തമാക്കി അദ്ദേഹം ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്.

    പേളി മാണിയും ശ്രിനിഷും ഹൃദയം കൈമാറി? അര്‍ധരാത്രിയിലെ ശൃംഗാരം പ്രണയമല്ലെങ്കില്‍ പിന്നെന്താണ്? കാണൂ!പേളി മാണിയും ശ്രിനിഷും ഹൃദയം കൈമാറി? അര്‍ധരാത്രിയിലെ ശൃംഗാരം പ്രണയമല്ലെങ്കില്‍ പിന്നെന്താണ്? കാണൂ!

    മോഹന്‍ലാലിനെതിരെ പ്രവര്‍ത്തിക്കില്ല

    മോഹന്‍ലാലിനെതിരെ പ്രവര്‍ത്തിക്കില്ല

    ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭകളിലൊരാളായ മോഹന്‍ലാല്‍ രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് കരുതുന്ന വ്യക്തിയാണ് താന്‍. അദ്ദേഹത്തെ നിരോധിക്കാനോ നിഷേധിക്കാനോ തനിക്ക് കഴിയില്ലെന്നും അതിന് താനാളല്ലെന്നും പ്രകാശ് രാജ് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ആര് ചെയ്താലും അത് ശരിയാണെന്ന് പറയുകയോ യോജിക്കുയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    അമ്മയിലെ വിഷയവും ഇതും കൂട്ടിക്കുഴയ്ക്കരുത്

    അമ്മയിലെ വിഷയവും ഇതും കൂട്ടിക്കുഴയ്ക്കരുത്

    അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ തനിക്കുള്ള എതിര്‍പ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെങ്കിലും ഈ വിഷയവും അതുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. ഈ നിലപാടില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ സംസ്ഥാന അവാര്‍ഡ് വിതരണ വേദിയില്‍ പങ്കെടുക്കുന്നതും ദിലീപ് വിഷയവും തമ്മില്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിനെതിരെ പ്രകാശ് രാജ് ഒപ്പിട്ടുവെന്നറിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയ ആശങ്കയ്ക്ക് ഇപ്പോഴാണ് വിരാമമായത്.

    മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നു

    മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നു

    മോഹന്‍ലാലിനെതിരെയുള്ള ഭീമഹര്‍ജിയില്‍ എങ്ങനെയാണ് തന്റെ പേര് വന്നതെന്ന് അറിയില്ല. ഇത്തരത്തിലൊരു കാര്യവുമായി ആരും തന്നെ സമീപിച്ചിട്ടുമില്ല. ഈ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതില്‍ അസ്വഭാവികതകളൊന്നും കാണുന്നില്ല. ഇക്കാര്യത്തില്‍ താന്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

    മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവരുടെ യോഗ്യത

    മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവരുടെ യോഗ്യത

    മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സംസ്ഥാന ഫിലിം അവാര്‍ഡ് വേദിയിലെന്നല്ല ഓസ്‌കാര്‍ അവാര്‍ഡില്‍ വരെ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ യോഗ്യതയുള്ളയാളാണ് ലാലേട്ടന്‍. പ്രകാശ് രാജ് ഭീമ ഹര്‍ജിയില്‍ ഒപ്പിടരുതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒന്നുമില്ലേലും ഇരുവറിലും ഒടിയനിലുമൊക്കെ ഒരുമിച്ച് അഭിനയിച്ചതല്ലേയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

    നടനെ അംഗീകരിച്ചേ പറ്റൂ

    നടനെ അംഗീകരിച്ചേ പറ്റൂ

    മോഹന്‍ലാലിന്റെ നിലപാടുകളെ വിമര്‍ശിക്കാം. പക്ഷേ നടനെന്ന രീതിയില്‍ അദ്ദേഹത്തെ നിങ്ങളെല്ലാം അംഗീകരിച്ചേ പറ്റൂ. ഭീമ ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ പലര്‍ക്കും മോഹന്‍ലാലിന്റെ കാലിനടയിലെ മണ്ണാനാവാനുള്ള യോഗ്യത പോലുമില്ല എന്നതാണ് സത്യം. സാക്ഷാല്‍ ഭീമനെതിരെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പലരും ഓര്‍ത്തില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

    മോഹന്‍ലാലിന്റെ പ്രതികരണം

    മോഹന്‍ലാലിന്റെ പ്രതികരണം

    സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം തനിക്ക് ഇതുവെര ലഭിച്ചിട്ടില്ലെന്നും അറിയാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുന്നതെന്നുമായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് താനാണ്. തനിക്ക് പുരസ്‌കാരം ലഭിച്ചപ്പോഴും അല്ലാത്തപ്പോഴും താന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുലെന്നും ഇപ്പോള്‍ വണ്ടിപ്പെരിയാറില്‍ ലൂസിഫറിന്റെ ലൊക്കേഷനിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    കമല്‍ പറഞ്ഞത്?

    കമല്‍ പറഞ്ഞത്?

    സര്‍ക്കാരാണ് ആരൊക്കെ അതിഥികളായെത്തണമെന്ന കാര്യത്തെക്കുറിച്ച് തീരുമാനിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അത് നടപ്പിലാക്കുകയെന്ന ദൗത്യം തന്റേതാണ്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് അത് ചെയ്യുന്നത്. മുഖ്യമന്ത്രിയാണ് പുരസ്‌കാരം വിതരണം ചെയ്യാറുള്ളത്. സാംസ്‌കാരിക വകുപ്പ് മന്ത്രി അധ്യക്ഷനായി പങ്കെടുക്കാറുമുണ്ട്. ഇതാണ് സ്ഥിരം പതിവ്. മുഖ്യാതിഥിയായി ആരാണ് പങ്കെടുക്കുന്നതെന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. അത്തരത്തിലൊരറിയിപ്പും ലഭിക്കാത്തതിനാല്‍ മോഹന്‍ലാല്‍ പങ്കെടുക്കുമോ എന്ന കാര്യത്തെക്കുറിച്ച് തനിക്കൊന്നും പറയാനാവില്ലെന്നുമായിരുന്നു കമല്‍ പറഞ്ഞത്.

    സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് കാണാം

    മോഹന്‍ലാല്‍ വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്

    English summary
    Prakash Raj and Santhosh Pandt about Mohanlal controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X