twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛനു പിന്നാലെ മകന്റെ ചിത്രത്തിനും ആക്ഷന്‍ കൊറിയോഗ്രാഫറായി പീറ്റര്‍ ഹെയ്ന്‍! ഷൂട്ടിംഗ് ജൂലായില്‍

    By Midhun
    |

    Recommended Video

    പുതിയ ചിത്രവുമായി പ്രണവ് മോഹൻലാൽ | filmibeat Malayalam

    ആദിക്ക് ശേഷമുളള പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ഈ ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് പ്രണവിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.

    ബോളിവുഡ് അരങ്ങേറ്റത്തില്‍ തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍! കര്‍വാന്‍ ട്രെയിലര്‍ പുറത്ത്! കാണൂ ബോളിവുഡ് അരങ്ങേറ്റത്തില്‍ തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍! കര്‍വാന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

    പുലിമുരുകന്‍,രാമലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവില്‍ നിന്നും മികച്ചൊരു സിനിമ തന്നെയാണ് പ്രേക്ഷകര്‍ ഇത്തവണയും പ്രതീക്ഷിക്കുന്നത്. പ്രണവ് അരുണ്‍ ഗോപി ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്.

    pranav-peter hein

    ഇപ്പോഴിതാ എല്ലാവരെയും സന്തോഷത്തിലാഴ്ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ജൂലൈ 9ന് അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചായിരിക്കും ചിത്രത്തിന്റെ പൂജ നടക്കുക. പുലിമുരുകന്‍, ഒടിയന്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ തന്നെയാകും പ്രണവ് ചിത്രത്തിനുവേണ്ടിയും സംഘടന രംഗങ്ങള്‍ ഒരുക്കുക.

    pranav mohanlal

    ഹോളിവുഡ് നിലവാരത്തിലുളള ആക്ഷന്‍ രംഗങ്ങളാകും ചിത്രത്തിന് വേണ്ടി പീറ്റര്‍ ഹെയ്ന്‍ ഒരുക്കുകായെന്നാണ് അറിയുന്നത്. ഗോപീസുന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ആമേന്‍,മോസയിലെ കുതിരമീനുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു വേണ്ടി ക്യാമറ ചെയ്ത അഭിനന്ദന്‍ രാമാനുജന്‍ തന്നെയാണ് പ്രണവ് ചിത്രത്തിനു വേണ്ടിയും ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക എന്നാണറിയുന്നത്.

    മോഹന്‍ലാല്‍ പ്രസിഡണ്ടായ സമയത്ത് ഈ തീരുമാനം എടുക്കരുതായിരുന്നു! വിമര്‍ശനവുമായി ലിബര്‍ട്ടി ബഷീര്‍മോഹന്‍ലാല്‍ പ്രസിഡണ്ടായ സമയത്ത് ഈ തീരുമാനം എടുക്കരുതായിരുന്നു! വിമര്‍ശനവുമായി ലിബര്‍ട്ടി ബഷീര്‍

    ദിലീപിന്റെ തിരിച്ചുവരവിന് മൗനപിന്തുണ നല്‍കി മോഹന്‍ലാല്‍? അമ്മയിലേക്ക് താരം തിരിച്ചെത്തുമോ?ദിലീപിന്റെ തിരിച്ചുവരവിന് മൗനപിന്തുണ നല്‍കി മോഹന്‍ലാല്‍? അമ്മയിലേക്ക് താരം തിരിച്ചെത്തുമോ?

    English summary
    pranav mohanlal-arun gopi movie is coming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X