twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണവ് മോഹന്‍ലാല്‍ അടുത്ത സാഗര്‍ ഏലിയാസ് ജാക്കിയാവുന്നു? അരുൺ ഗോപി ചിത്രം ഞെട്ടിക്കാനുള്ള വരവാണ്..

    |

    Recommended Video

    പ്രണവിന്റെ പുതിയ സിനിമ | filmibeat Malayalam

    രാജാവിന്റെ മകനായി സിനിമയിലേക്ക് എത്തിയ താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ മൂവിയായിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ ജനുവരിയിലായിരുന്നു റിലീസിനെത്തിയത്. ആദിയ്ക്ക് ശേഷം രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രണവ്.

    രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് പ്രണവ് വീണ്ടും നായകനായി അഭിനയിക്കുന്നത്. ഇന്ന് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞിരിക്കുകയാണ്. മോഹന്‍ലാലും ഭാര്യ സുചിത്രയുമെല്ലാം പ്രണവിന് ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു. പൂജ ചടങ്ങിന് പിന്നാലെ സിനിമയുടെ പേരും പുറത്ത് വിട്ടിരിക്കുകയാണ്.

    പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം

    പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം

    ജിത്തു ജോസഫിന്റെ ആദിയിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ നായകനായിട്ടുള്ള അരങ്ങേറ്റം. ആക്ഷന് പ്രധാന്യം കൊടുത്ത് നിര്‍മ്മിച്ച സിനിമ പ്രതീക്ഷിച്ചതിലും വിജയം നേടിയിരുന്നു. ആദിയ്ക്ക് ശേഷം പ്രണവ് അടുത്ത സിനിമയില്‍ അഭിനയിക്കുമോ എന്ന കാര്യത്തെ കുറിച്ച് സൂചനകളൊന്നുമില്ലായിരുന്നു. എന്നാല്‍ രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രത്തില്‍ പ്രണവ് നായകനാവുമെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. അരുണ്‍ ഗോപി തന്നെയായിരുന്നു വാര്‍ത്ത പുറത്ത് വിട്ടത്.

     പൂജ കഴിഞ്ഞു

    പൂജ കഴിഞ്ഞു

    ഇന്ന് രാവിലെ സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ് സിനിമയ്ക്ക പേരിട്ടിരിക്കുന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്റെ സിനിമയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സംവിധാകന്‍ കെ മധു എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രണവ് നായകനാവുന്ന ചിത്രമാണ് എന്ന വിവരം മാത്രമേ പുറത്ത് വന്നിട്ടുള്ളു. സിനിമയിലെ മറ്റ് താരങ്ങള്‍ ആരെക്കെയായിരിക്കും എന്നതിനെ കുറിച്ച് ഒരു കൂടുതല്‍ വിവരങ്ങളില്ല. പൂജ ചടങ്ങുകളില്‍ ആസിഫ് അലിയും ഉണ്ടായിരുന്നു. ചിത്രത്തില്‍ ആസിഫും ഉണ്ടെന്നാണ് സൂചന.

    ഇരുപത്തിയൊന്നാം നൂറ്റാണ്ട്..

    ഇരുപത്തിയൊന്നാം നൂറ്റാണ്ട്..

    പ്രണവിന്റെ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പേരില്‍ തന്നെയുണ്ട്. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ മധു മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. സിനിമയുടെ പേരുമായി സാമ്യം മാത്രമല്ല ചിത്രം ഒരു ആക്ഷന്‍ എന്റര്‍ടെയിനര്‍ തന്നെയായിരിക്കും. എന്നാല്‍ ഇതൊരു അധോലോക കഥ അല്ലെന്നുള്ള കാര്യം പോസ്റ്ററില്‍ സൂചിപ്പിച്ചിട്ടുണ്ട്. പൂജ കഴിഞ്ഞെങ്കിലും ഈ മാസം 23 ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നുമാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.

     അരുണ്‍ ഗോപിയുടെ കഥ

    അരുണ്‍ ഗോപിയുടെ കഥ

    ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ രാമലീലയായിരുന്നു അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം. പ്രതിസന്ധികള്‍ക്കിടയിലൂടെ തിയറ്ററുകളിലേക്ക് എ്ത്തിയ രാമലീല വിജയമായിരുന്നു. രണ്ടാമതൊരു സിനിമ ചെയ്യുമ്പോള്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു അരുണ്‍ ഗോപി തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ ചാന്‍സ് പ്രണവിലേക്ക് എത്തുകയായിരുന്നു. സംവിധാനത്തിനൊപ്പം അരുണ്‍ ഗോപി തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്.

     കെ മധുവിന്റെ ശിഷ്യന്‍

    കെ മധുവിന്റെ ശിഷ്യന്‍

    സംവിധായകന്‍ കെ മധുവിന്റെ ശിഷ്യനാണ് അരുണ്‍ ഗോപി. ഇരുപത്തിയൊന്നും നൂറ്റാണ്ടുമായി അരുണ്‍ ഗോപി വരുന്നതിന്റെ പിന്നില്‍ ഗുരുവിന്റെ എല്ലാ പിന്തുണയുമുണ്ട്. സിനിമയുടെ പ്രഖ്യാപനം നടന്ന സമയത്ത് അരുണിന് ആശംസകളുമായി മധു എത്തിയിരുന്നു. ഇന്ന് പൂജ ചടങ്ങുകള്‍ക്കും മധുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായ ഇരുപതാം നൂറ്റാണ്ടിന്റെ പിന്തുടര്‍ച്ചയാണോ എന്നാണ് ഇനി അറിയാനുള്ളത്. അതേ സമയം അധോലോക കഥ അല്ലെന്നുള്ളത് ആകാംഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

     നിര്‍മാണം

    നിര്‍മാണം

    രാമലീലയ്ക്ക് ശേഷം ടോമിച്ചന്‍ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിലെത്തുന്ന ഏഴാമത്തെ ചിത്രമാണിത്. സിനിമ ഒരു ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റ് ആയതിനാല്‍ പീറ്റര്‍ ഹെയിന്‍ ആണ്് ആക്ഷന്‍ ഒരുക്കുന്നത്. അഭിനന്ദ് രാമാനുജന്‍ ആണ് ഛായഗ്രഹണം. സംഗീതം ഗോപി സുന്ദര്‍ കൈകാര്യം ചെയ്യും.

    English summary
    Pranav Mohanlal’s next shooting start
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X