twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിത്യഹരിതനായകന്റെ ഓര്‍മകള്‍ക്ക് 25 വയസ്സ്

    By Aswathi
    |

    നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ജനുവരി 16ന് കാല്‍നൂറ്റാണ്ട് തികയുന്നു. ചലച്ചിത്ര ലോകത്ത് പ്രേം നസീര്‍ ജീവിച്ച മൂന്ന് പതിറ്റാണ്ട് മലയാള സിനിമയ്ക്ക് ചരിത്രമായിരുന്നു. ഇക്കാലയളവില്‍ ഒരു നായികയുടെ കൂടെ നൂറിലേറെ ചിത്രങ്ങളില്‍ ഒന്നിച്ചഭനയിച്ചു, നായക വേഷത്തില്‍ എഴുന്നൂറിലേറെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു, ഒറ്റവര്‍ഷം 39 ചിത്രങ്ങള്‍ പുറത്തിറങ്ങി എന്നീ ലോക റെക്കോര്‍ഡുകള്‍ നസീര്‍ തന്റെ പേരിലാക്കി.

    തിരുവിതാംകൂറിലെ ചിറയിന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1925 ഏപ്രില്‍ 7 നു പ്രേം നസീര്‍ ജനിച്ചു. അബ്ദുല്‍ ഖാദര്‍ എന്നായിരുന്നു ജന്മ നാമം. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് പ്രേംനസീര്‍ എന്നായി പുനര്‍നാമകരണം ചെയ്തത്.

    നീണ്ട 38 വര്‍ഷം മലയാള സിനിമയുടെ നട്ടെല്ലായി നിലനിന്നിന്നിരുന്ന പ്രേം നസിറിന്റെ ഓര്‍മകള്‍ക്ക് ഇന്നും നിത്യവസന്തം. 1950 കാലഘട്ടത്തില്‍ താരമായി മാറിയ നസീര്‍ അറുപതുകളിലും എഴുപതുകളിലും മലയാള സിനിമ അടക്കിവാണു. അക്കാലത്തെ പുരുഷ സങ്കല്‍പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ കഥാപാത്രങ്ങള്‍. എണ്‍പതുകളുടെ തുടക്കത്തില്‍ മാത്രമാണ് നായകവേഷങ്ങളില്‍ നിന്ന് മാറിയതെങ്കിലും താരമായല്ല, നല്ല ഒരു മനുഷ്യനായാണ് അദ്ദേഹത്തെ അംഗീകരിക്കുന്നത്.

    നിത്യഹരിത നായകന്‍

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    ജന്മനാമം അബ്ദുള്‍ ഖാദര്‍ എന്നാണെങ്കിലും രണ്ടാമത്തെ ചിത്രത്തിലൂടെ അത് മാറി. തിക്കുറുശ്ശി അദ്ദേഹത്തിനെ പ്രേം നസീര്‍ എന്ന് വിളിച്ചു. മരിച്ചിട്ടും മരിക്കാത്ത ഓര്‍മകളില്‍ മലയാള സിനിമയില്‍ അന്നും ഇന്നും അദ്ദേഹത്തിന്റെ സാമിപ്യമുണ്ട്. മലയാളം നിത്യഹരിത നായകന്‍ എന്ന് വിശേഷിപ്പിച്ചത് പ്രേം നസീറിനെ മാത്രമാണ്.

    ജനനം

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    തിരുവിതാംകൂറിലെ ചിറയന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1925 ഏപ്രില്‍ 7ന് ജനിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു.

    വിദ്യാഭ്യാസം

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    കടിനാങ്കുളം ലോവര്‍ െ്രെപമറി സ്‌കൂള്‍, ശ്രീ ചിത്തിരവിലാസം സ്‌കൂള്‍, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെര്‍ച്ച്മാന്‍സ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവടങ്ങളില്‍ പ്രേം നസീര്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

    ചലച്ചിത്ര ലോകത്തേക്ക്

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    1952ല്‍ മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഉദയ, മേരിലാന്‍ഡ് സ്റ്റുഡിയോകള്‍ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങള്‍.

    പേരുമാറ്റം

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് പ്രേംനസീര്‍ എന്ന് പുനര്‍നാമകരണം ചെയ്തത്.

    ഗിന്നസ് റെക്കോര്‍ഡ്-1

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    അറുനൂറിലേറെ മലയാളചിത്രങ്ങളില്‍ അഭിനയിച്ച പ്രേംനസീര്‍ 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുഗു ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

    ഗിന്നസ് റേക്കോര്‍-2

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    ഷീലയ്‌ക്കൊപ്പം നൂറിലേറെ ചിത്രങ്ങള്‍ ഒന്നിച്ചഭിനയിച്ച്, ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ജോഡിചേര്‍ന്ന നായികാ-നായകന്‍ എന്ന റേക്കോര്‍ഡും നസീറിന്റെ പേരില്‍. 600 ചിത്രങ്ങളില്‍ 85 നായികമാര്‍ക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

    ഒറ്റവര്‍ഷം 39 ചിത്രങ്ങള്‍

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    മൂന്നാമത്തെ റെക്കോര്‍ഡ് ആ പേരിലാണ്. 1979 ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 39 ചലച്ചിത്രങ്ങളില്‍ നായകവേഷം അവതരിപ്പിച്ചു.

    പുരസ്‌കാരം

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷണ്‍ പുരസ്‌കാരം അദ്ദേഹത്തിനു നല്‍കി. സര്‍വ്വകാല സംഭാവനകളെ മാനിച്ച് കേരള സംസ്ഥാന പ്രത്യേക ജൂറി അവാര്‍ഡ് അദ്ദേഹത്തിന് 1981ല്‍ നല്‍കി.

    മരണം

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    1989 ജനുവരി 16ന് അറുപത്തിനാലാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

    പ്രേം നസീര്‍ പുരസ്‌കാം

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി പ്രേം നസീര്‍ പുരസ്‌കാരം 1992ല്‍ സ്ഥാപിച്ചു.

     കുടുംബം

    നസീര്‍ ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്

    മകന്‍ ഷാനവാസും മലയാള സിനിമാ നടനാണ്. ഷാനവാസ് ഉള്‍പ്പെടെ നാല് മക്കളാണുള്ളത്. നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയിച്ച (അന്തരിച്ച) പ്രേം നവാസ് സഹോദരനാണ്.

    English summary
    It's been 25 years since the thespian of Malayalam cinema, Prem Nazir, exited the stage of life and of cinema, for that matter.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X