»   »  പ്രണയതന്ത്രങ്ങൾ മെനഞ്ഞ് ഗുരുവും ശിഷ്യനും! പ്രേമസൂത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്...

പ്രണയതന്ത്രങ്ങൾ മെനഞ്ഞ് ഗുരുവും ശിഷ്യനും! പ്രേമസൂത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്...

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിൽ മറ്റൊരു പ്രണയചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. ചെമ്പൻ വിനോദ് , ബാലു വർഗീസ്, ലിജിമോൾ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന പ്രേമ സൂത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തിയിട്ടുണ്ട്. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിനു ശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമലം ഫിലിംസിന്റെ ബാനറിൽ ടിബി രഘുനാഥാണ് ചിത്രം നിർമ്മിക്കുന്നത്.

preamasoothram

കളിയുടെ ട്രെയിലർ സൂപ്പർ! മമ്മൂട്ടിയും ഷെയർ ചെയ്തു, ട്രെയിലർ കാണാം...


ധര്‍മജന്‍, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത് രവി , ശശാങ്കന്‍,വിജിലേഷ്, മുസ്തഫ,സുമേഷ്,  വെട്ടുകിളി പ്രകാശ്,ബിറ്റോഡേവിസ്, കുഞ്ഞൂട്ടി,ചേതന്‍, അനുമോള്‍,അഞ്ജലി ഉപാസന,മഞ്ചു മറിമായം, എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷത്തിലെത്തുന്നത്. ഹരി നാരായണന്‍, ജിജു അശോകന്‍ എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ക്യാമറ സ്വരൂപ്‌ ഫിലിപ്പ്.


വികടകുമാരൻ=കട്ടപ്പന+ റോമൻസ്! വികടകുമാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്


അശോകൻ ചരുവിലിന്റെ ചെറുകഥയുടെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ഒരു പ്രണയ ഗുരുവിന്റേയും പ്രിയ ശിഷ്യന്റെയും പ്രണയതന്ത്രങ്ങളുടെ രസകരമായ ആവിഷ്കാരമായിരിക്കും ചിത്രമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. English summary
Premasoothram first lookout poster out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X