»   »  ഒരെണ്ണം സെറ്റായി കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് പൂരമാണ്!! പ്രേമസൂത്രം ട്രെയിലർ പുറത്ത്

ഒരെണ്ണം സെറ്റായി കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് പൂരമാണ്!! പ്രേമസൂത്രം ട്രെയിലർ പുറത്ത്

Written By:
Subscribe to Filmibeat Malayalam

പ്രണയിക്കുന്നവർക്ക് ഒരു പാഠപുസ്തകവുമായി പ്രേമസൂത്രത്തിന്റെ ട്രെയിലർ പുറത്ത്. ഉറമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. അശോക് ചരുവിലിന്റെ ചെറുകഥയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് ചിത്രത്തിന്റെ രചന. ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണനു ജിജു അശോകുമാണ്. ഗോപി സുന്ദറാണ് ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായഗ്രാഹണം സ്വരൂപ് ഫിലിപ്പാണ്. കമലം ഫിലിംസിന്റെ ബാനറിൽ ടിബി രഘുനാഥാണ് ചിത്രം നിർമ്മിക്കുന്നത്.

വ്യത്യസ്ത ഗെറ്റപ്പിൽ ശരത് അപ്പാനി!! 'കോണ്ടസ' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്


ചെമ്പൻ വിനോദ് ബാലു വർഗീസ്, ലിജോ മോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേമലേഖനം. ശിഷ്യൻമാരെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ഗുരുവായിട്ടാണ് ചെമ്പൻ വിനോദ് എത്തുന്നത്.ബാലു വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ലിജി മോള്‍ എന്നിവരെ കൂടാതെ ധര്‍മ്മജന്‍, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത് രവി, ശശാങ്കന്‍, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോ ഡേവിസ്, കുഞ്ഞൂട്ടി, ചേതന്‍, അനുമോള്‍,അഞ്ജലി, ഉപാസന, മഞ്ജു മറിയം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


കണ്ണിനും കാതിനും കുളിർമ!! യാത്രാക്കാഴ്ച്ചകളുമായി 'നമസ്‌തേ ഇന്ത്യ'യിലെ ഗാനം


നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. യുവാക്കളേയും യുവതികളേയും കോരിതരിപ്പിക്കുന്ന വിധത്തിലുള്ള പ്രണയത്തിനെ കുറിച്ചുള്ള സംഭാഷണമാണ് ടീസറുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രണയ സിനിമകൾക്ക് ക്ഷാമമില്ലാത്ത മലയാളത്തിൽ പ്രണയത്തിന്റെ മറ്റൊരു തലമാണ് പ്രേമസൂത്രം പറയുന്നത്.


English summary
premasoothram official trailer out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X