»   » പ്രണയിക്കുന്നവര്‍ക്കായി, പ്രേമസൂത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രണയിക്കുന്നവര്‍ക്കായി, പ്രേമസൂത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

Posted By: Akhila KS
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഒട്ടേറെ പ്രണയ ചിത്രങ്ങള്‍ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിലേക്ക് വീണ്ടുമൊരു പ്രണയം ചിത്രം കൂടി എത്തുകയാണ്. പ്രേമസൂത്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

പ്രണവ് അടുത്ത സുഹൃത്താണ്, കല്യാണിയേയും അറിയും, ഇവര്‍ക്കൊപ്പം തുടങ്ങുന്നതില്‍ സന്തോഷമെന്ന് ശ്രാവണ്‍!

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പ്രേമ സൂത്രം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകരെ പ്രതീക്ഷയിലാഴ്ത്തിയിരിക്കുകയാണ്.

pstr

ചെമ്പന്‍ വിനോദ്, ബാലു വര്‍ഗീസ്, ലിജി മോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധര്‍മ്മജന്‍, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത് രവി, ശാശങ്കന്‍, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോഡേവീസ്, കുഞ്ഞൂട്ടി, ചേതന്‍, അനുമോള്‍, അഞ്ജലി, ഉപാസന, മഞ്ജു മറിയം എന്നിവര്‍ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നുണ്ട്.

premasutram

കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരി നാരായണന്‍, ജിജു അശോകന്‍, എന്നിവരുട വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഗോപീസുന്ദറാണ്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. അശോന്‍ ചരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

English summary
Premasutra malayalam film second poster out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X