twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിന് മോദിയുടെ സ്നേഹ സന്ദേശം!! നിങ്ങളുടെ ആശംസകളെ വിലമതിക്കുന്നു, സന്ദേശം ഇങ്ങനെ....

    പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ എത്തിയിരുന്നു.

    |

    Recommended Video

    മോദിജി ലാലേട്ടനെ സ്നേഹിച്ചു കൊല്ലുമോ | filmibeat malayalam

    മലയാളികളുടെ പ്രിയപ്പെട്ട താരവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വളരെ അടുത്ത ബന്ധം പുലർ‌ത്തുന്നവരാണ്. നാട്ടിന്റെ നന്മയ്ക്ക് വേണ്ടിയുളള പ്രധാനമന്ത്രിയുടെ പദ്ധതികളിൽ മോഹൻലാൽ കൈകോർത്ത് പ്രവർത്തിക്കാറുണട്. അതുപോലെ ജനങ്ങൾക്കായി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ലാലേട്ടൻ മോദിയേയും ക്ഷണിക്കാറുണ്ട്. അത്രയ്ക്ക് അടുത്ത ബന്ധമാണ് ഇവർ തമ്മിൽ കാത്ത് സൂക്ഷിക്കുന്നത്.

     മുസ്ലീമായ നിങ്ങൾ എന്തിന് വിഗ്രഹാരാധന നടത്തി!! ഗണേശ ചതുര്‍ഥി ആഘോഷിച്ച ഷാരൂഖിനെതിരേ വിമര്‍ശനം മുസ്ലീമായ നിങ്ങൾ എന്തിന് വിഗ്രഹാരാധന നടത്തി!! ഗണേശ ചതുര്‍ഥി ആഘോഷിച്ച ഷാരൂഖിനെതിരേ വിമര്‍ശനം

    കഴിഞ്ഞ ദിവസം രാജ്യമൊന്നടങ്കം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 68ാം പിറന്നാൾ കൊണ്ടാടി. മോദിയ്ക്ക് പിറന്നാൾ ആശംസയുമായി സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. ബോളിവുഡിൽ നിന്ന് സൂപ്പർ താരങ്ങളടക്കമാണ് മോദിജിയ്ക്ക് ആശംസയുമായി എത്തിയിരുന്നത്. ഇതിനിടെ പ്രധാനമന്ത്രിയ്ക്ക് ആശംസയുമയി മോഹൻലാലും എത്തിയിരുന്നു. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൽ പരക്കുന്നതിനിടയിലാണ് ലാലേട്ടന്റെ പിറന്നാൾ ആശംസ. താരത്തിന്റെ പിറന്നാൾ ആശംസയ്ക്ക് മോദി മറുപടിയും നൽകിയിട്ടുണ്ട്.

     അതൊക്കെ ദിലീപിന്റെ തലയിൽ ഉണ്ടായത്!! സിഐഡി മൂസയിലെ ചാണക സീനിനു പിന്നിൽ ഇങ്ങനെയാരു കഥയുണ്ട്... അതൊക്കെ ദിലീപിന്റെ തലയിൽ ഉണ്ടായത്!! സിഐഡി മൂസയിലെ ചാണക സീനിനു പിന്നിൽ ഇങ്ങനെയാരു കഥയുണ്ട്...

    വ്യത്യസ്തമായ പിറന്നാൾആശംസകൾ

    വ്യത്യസ്തമായ പിറന്നാൾആശംസകൾ

    പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് താരം ആശംസ അറിയിച്ചത്.പ്രധാനമന്ത്രിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു എന്നതായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ്. ഒപ്പം വിശ്രമമില്ലാത്ത താങ്കളുടെ എല്ലാ വിധ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം ഊര്‍ജ്ജമുണ്ടാകട്ടെ എന്നും ആശംസിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. മോഹൻലാലിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു.

    മറുപടിയുമായി മോദി

    മറുപടിയുമായി മോദി

    മോഹൻലാലിന്റെ പിറന്നാൾ ആശംസകൾ എല്ലവരും ഏറെ ആകാംക്ഷയോടെയായിരുന്നു ഉറ്റു നോക്കിയത്. പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് മോഹൻലാലിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി എത്തിയിരുന്നു. തങ്കളുടെ ആശംസകളെ വിലമതിക്കുന്നു എന്ന് അദ്ദേഹം റി ട്വീറ്റ് ചെയ്തു.

      മോദി-മോഹൻലാൽ സന്ദർശനം

    മോദി-മോഹൻലാൽ സന്ദർശനം

    കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുൻപ് ലാലേട്ടൻ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. താരത്തിന്റെ മാതാപിതാക്കളുടെ പേരിൽ ആരംഭിച്ച് വിശ്വശാന്തി ഫൗണ്ടേൽന്റെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു താരം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.മോദിയുടെ വസതിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനം ചർച്ചയായത്. സമൂഹ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായെങ്കിലും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രതികരിക്കാൻ മോഹൻലാൽ തയ്യാറായിരുന്നില്ല. തനിയ്ക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    താരങ്ങളുടെ  പിറന്നാൾ ആശംസ

    താരങ്ങളുടെ പിറന്നാൾ ആശംസ

    പ്രധാനമന്ത്രിയ്ക്ക് ആശംസയുമായി നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിരുന്നു. നാഗാര്‍ജുന, അഭിഷേക് ബച്ചന്‍, പരേഷ് റാവല്‍, അനില്‍ കപൂര്‍, കിരണ്‍ ഖേര്‍, അരുണ്‍ ബിജ്‌ലിയാനി, മധുര്‍ ഭണ്ഡാക്കര്‍, എന്നിവരും പ്രധാനമന്ത്രിക്ക് ആശംസയറിയിച്ചിട്ടുണ്ട്. വഴി അറിയുന്നവരും ശരിയായ വഴിയില്‍ പോകുന്നവരും മറ്റുള്ളവര്‍ക്ക് വഴി കാണിക്കുന്നവരുമാണ് യഥാര്‍ത്ഥ നേതാവെന്ന് അനില്‍ കപൂര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയെ നയിക്കുന്ന യഥാര്‍ത്ഥ ശക്തിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു.

     മോദിയെ പ്രശംസിച്ച് ലാലേട്ടൻ

    മോദിയെ പ്രശംസിച്ച് ലാലേട്ടൻ

    പ്രധാനമന്ത്രിയുടെ സേവനത്തെ പ്രശംസിച്ച് മോഹൻലാൽ പല തവണ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പുരോഗതിയ്ക്കും നല്ലതിനു വേണ്ടിയുളള പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ച് മോഹൻലാലും മുന്നിൽ തന്നെയുണ്ടായിരുന്നു. സ്വച്ഛഭാരതും അതുപോലെ തന്നെ മറ്റും പ്രവർത്തനങ്ങൾക്കും താരത്തിന്റെ കട്ട പിന്തുണയുണ്ടായിരുന്നു. അതു പോലെ തന്നെ ലാലേട്ടന്റെ സമൂഹ്യ പ്രർത്തനങ്ങളെ പ്രശംസിച്ച് മോദിയും എത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പലതും പ്രശംസനീയവും പ്രചോദനവുമാണെന്ന് മോദി ട്വിറ്റ് ചെയ്തിരുന്നു. കൂടാതെ ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹൻലാലിനോടൊപ്പമുളള ചിത്രം ട്വിറ്ററിൽ മോദി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

    English summary
    prime minister Narendra Modi reply to mohanlal birthday wishes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X