For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജിബൂട്ടിയുടെ ടീസർ ലോഞ്ച് ചെയ്ത് ജിബൂട്ടിയുടെ പ്രധാനമന്ത്രി ; അപൂർവ്വം ഇങ്ങനൊരു ലോഞ്ച്

    |

    പ്രഖ്യാപനം മുതല്‍ പേരിലെ വ്യത്യസ്തത കൊണ്ട് പ്രേക്ഷശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് അമിത ചക്കാലക്കല്‍ നായകനായി എത്തുന്ന ജിബൂട്ടി. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജിബൂട്ടിയുടെ പ്രധാന മന്ത്രിയായ അബ്ദുൾകാദർ കമിൽ മുഹമ്മദാണ് ടീസർ ലോഞ്ച് ചെയ്തത്. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് സംവിധാനം ചെയ്യുന്നത്.

    ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്തെയും അതിന്റെ സകല സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി മലയാളികൾക്ക്പ രിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ എസ്.ജെ സിനു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്സൽ കരുനാഗപ്പള്ളിയാണ്.

    Djibouti Movie

    ശകുൻ ജെസ്വാളാണ് അമിത്തിന്റെ നായികയായി എത്തുന്നത്. തമിഴ് നടൻ കിഷോർ, ദിലീഷ് പോത്തൻ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം,, ബേബി ജോർജ്, പൗളി വത്സൻ, അഞ്ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ തുടങ്ങി മറ്റു താരനിരകളും സിനിമയിൽ ഒന്നിക്കുന്നു.

    സ്‌റ്റെലിഷ് ലുക്കില്‍ അഹാന ക്രമ, ചിത്രങ്ങള്‍ കാണാം

    സഞ്ജയ് പടിയൂർ ആണ് പ്രൊഡക്ഷൻ കൺട്രോളർ . ടി. ഡി ശ്രീനിവാസ് ഛായാഗ്രഹണവും, സംജിത് മുഹമ്മദ് എഡിറ്റിങ്ങും നടത്തുന്ന ചിത്രത്തിൽ കൈതപ്രം, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മനോഹരമായ സംഗീതം നൽകുന്നത് ദീപക് ദേവാണ്.ശങ്കർ മഹാദേവൻ ,വിജയ് പ്രകാശ്, കാർത്തിക്, ആനന്ദ് ശ്രീരാജ് ,സയനോര ഫിലിപ്പ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .പി ആർ ഒ മഞ്ജു ഗോപിനാഥ്

    Recommended Video

    ദീപ്തി IPS ന് മമ്മൂക്ക പറഞ്ഞു കൊടുത്ത ട്രിക് | Filmibeat Malayalam

    ജിബൂട്ടി ടീസര്‍ കാണാം

    English summary
    prime minister of djibouti launched the teaser of malayalam movie djibouti
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X