Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഇന്ത്യന്‍ റുപ്പിയുടെ രണ്ടാം ഭാഗമാണോ പുത്തന്‍പണം?? അതിഥി താരമായി എത്തുന്നത് പൃഥ്വിരാജ് ??
ഇന്ത്യന്‍ റുപ്പിയിലെ ജെപി പുത്തന്പണത്തിലുണ്ടാവുമോ?? പുത്തന്‍പണത്തില്‍ മമ്മൂട്ടിക്കൊപ്പം അതിഥി വേഷത്തിലെത്തുന്ന താരത്തെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണത്തില്‍ അതിഥി താരമായി പൃഥ്വിരാജ് എത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ യാതൊരുവിധ വാര്‍ത്തയും പുറത്തുവിട്ടിട്ടില്ല. കറന്‍സി നിരോധനവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ പ്രധാന വിഷയമായ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്ന താരത്തെക്കുറിച്ച് സംവിധായകന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുന്നത്.
രഞ്ജിത്തും മമ്മൂട്ടിയും ഒരുമിച്ച കടല്‍ കടന്നോരു മാത്തുക്കുട്ടി നിര്‍മ്മിച്ചത് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ആഗസ്റ്റ് സിനിമാസാണ്. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയുടെ അടുത്ത ഭാഗമാണ് പുത്തന്‍പണമെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വി അവതരിപ്പിച്ച ജയപ്രകാശ് എന്ന ജെപിയായി അതിഥി വേഷത്തില്‍ പുത്തന്‍പണത്തില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയില്ലേയെന്നാണ് ആരാധകരുടെ സംശയം.
ഇന്ത്യന്‍ റുപ്പിയുടെ തുടര്‍ച്ചയായാണ് പുത്തന്‍പണം ഇറങ്ങുന്നത് സമകാലിക സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയവുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യന്‍ റുപ്പിയിലെ നായകനായ പൃഥ്വി രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുമോയെന്നത് കാത്തിരുന്നത് കാണാം. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഇതിനോടകം തന്നെ ആരാധകര്‍ കണ്ടിട്ടുള്ളതാണ്. നവമാധ്യമങ്ങളിലൂട് പ്രചരിച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു. പണക്കാരനായ നിത്യാനന്ദ ഷേണായിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കാസര്‍കോട് ഭാഷ സ്വായത്തമാക്കുന്ന തിരക്കിലാണ് മമ്മൂട്ടി.ഭാഷാ ഭേദമില്ലാതെ സിനിമകള്‍ ചെയ്യുന്നതില്‍ താരത്തിന് പ്രത്യേക കഴിവുണ്ടെന്ന് ഇതിനോടകം തന്നെ മനസ്സിലായതാണ്. പ്രാഞ്ചിയേട്ടനും രാജമാണിക്യവും തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മമ്മൂട്ടിക്കൊപ്പം ഇനിയ, ഷീലു എബ്രഹാം, നിരഞ്ജന, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, പി ബാലചന്ദ്രന്, അബു സലിം, അനില്‍ മുരളി തുടങ്ങിയ വന്‍താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തുമോ ??
വ്യത്യസ്ത ലുക്കുമായി മമ്മൂട്ടി
മമ്മൂട്ടി സംസാരിക്കുന്നത് കാസര്‍കോട് ഭാഷ
പ്രമുഖ താരങ്ങളും അണിനിരക്കുന്നു
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'