twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിസ്മസിനും ന്യൂയറിനും ഇടയില്‍ പൃഥ്വി

    By Nirmal Balakrishnan
    |

    രണ്ട് ആഘോഷങ്ങള്‍ക്കിടയിലുള്ള ഏഴുനാള്‍. ആ ചുരുങ്ങിയ ദിനം കൊണ്ടു നടക്കുന്ന ഒരു ക്രൈം. അതാണ് സെവന്‍ത് ഡേ. ക്രിസ്മസിനും ന്യൂയറിനും നടന്നൊരു യഥാര്‍ഥ സംഭവമാണ് ശ്യാംധര്‍ എന്ന യുവസംവിധായകനു വേണ്ടി അഖില്‍പോള്‍ എന്ന തിരക്കഥാകൃത്ത് എഴുതുന്നത്. പൃഥ്വിരാജ് നാല്‍പ്പത്തിരണ്ടുകാരനായി എത്തുന്ന സെവന്‍ത് ഡേ മെമ്മറീസ് പോലെ വ്യത്യസ്തമായൊരു കുറ്റാന്വേഷണ ചിത്രമായിരിക്കും.

    ക്രൈം ബ്രാഞ്ച് സെപ്ഷ്യല്‍ ഇന്‍വെസ്റ്റിഗഷന്‍ ടീമിലുണ്ടായിരുന്ന ഡേവിഡ് എബ്രഹാം എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. സര്‍വീസില്‍ തുടരാന്‍ യോഗ്യനല്ലാത്തതിനാല്‍ ഡേവിഡിനെ പുറത്താക്കിയിരിക്കുകയാണ്. എന്നാല്‍ അനൗദ്യോഗികമായി ഡേവിഡ് നടത്തുന്ന അന്വേഷണമാണ് സെവന്‍ത് ഡേ. പ്രായത്തേക്കാള്‍ കൂടുതല്‍ പക്വതയുള്ള കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു.

    prithviraj-7thday

    മുന്‍പ് സെല്ലുലോയ്ഡില്‍ വൃദ്ധനായി അഭിനയിച്ചിട്ടുണ്ടെങ്കിലും അത് ചെറിയൊരു വേഷം മാത്രമായിരുന്നു. എന്നാല്‍ സെവന്‍ത് ഡേയില്‍ മുഴുനീളം 42 കാരന്‍ തന്നെയാണ്. ദൃശ്യത്തിനു ശേഷം സുജിത്ത് വാസുദേവന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്.

    ജനനി അയ്യരാണ് ചിത്രത്തില്‍ നായിക. അനാഥാലയത്തില്‍ ജനിച്ച ജെസിയാണ് നായിക. ത്രീ ഡോട്ട്‌സില്‍ നായികയായിരുന്നു ജനനി. കൂതറയിലും മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തിലും നായികയായിരുന്നു ജനനി. വിനു മോഹന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് മറ്റു വേഷങ്ങള്‍ ചെയ്യുന്നത്. ദീപക് ദേവ് ആണ് സംഗീതം. എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന സമയത്താണ് അഖില്‍ ഈ കഥ എഴുതുന്നത്.

    വിഷുവിന് ചിത്രം തിയറ്ററിലെത്തും. ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിയുടെതായി റിലീസ് ചെയ്യുന്ന ചിത്രമാണിത്. ലണ്ടന്‍ ബ്രിഡ്ജ് പരാജയപ്പെട്ടതിനാല്‍ ഈ ചിത്രം പൃഥ്വിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

    English summary
    Prithiviraj's Seventh day- An overview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X