twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥയും തിരക്കഥയും കാണും മുന്‍പേ പൃഥ്വിരാജ് ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചു, കാരണം ഇതാണ്

    |

    മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ശ്യാമപ്രസാദ്. വ്യത്യസ്തമായ സിനിമകളുമായാണ് അദ്ദേഹം എത്താറുള്ളത്. അദ്ദദേഹത്തിന്‍രെ അകലെയെന്ന ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞ് പൃഥ്വിരാജ് എത്തിയിരുന്നു. താരത്തിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ഈ അഭിമുഖം വീണ്ടും വൈറലായി മാറിയിരുന്നു. കഥയും തിരക്കഥയുമൊക്കെ കേള്‍ക്കുന്നതിന് മുന്‍പ് അത് ഞാന്‍ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു.

    ശ്യാമപ്രസാദ് എന്ന സംവിധായകന്‍ ഈ ചിത്രത്തെക്കുറിച്ച് പറയുന്നതിനായി വീട്ടിലേക്ക് വന്നിരുന്നു. അന്ന് 15 മിനിറ്റോളം അദ്ദേഹം ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. സിനിമയുടെ കഥയൊന്നും പറഞ്ഞിരുന്നില്ല. ഒരു തിയറ്ററിക്കല്‍ അഡാപ്‌റ്റേഷന്‍ മുന്‍പ് ചെയ്തിരുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ഒരു ഫിലിം മേക്കര്‍ ഒരു ചിത്രത്തെക്കുറിച്ച് ഇത്രയും പാഷനേറ്റായി സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നത്. അത്രയും ഡീപ്പായാണ് അദ്ദേഹം സംസാരിച്ചത്. അത് കേട്ടപ്പോള്‍ ഈ സിനിമ ഞാന്‍ ചെയ്യാമെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നു.

    സിനിമയുടെ തിരക്കഥ വായിച്ചപ്പോഴാണ് അത് ഇത്രയും ചലഞ്ചിങ്ങായിട്ടുള്ള വേഷമാണെന്ന് മനസ്സിലാക്കിയത്. എന്നാല്‍ എനിക്ക് ഭയങ്കര എളുപ്പമായിരുന്നു അത് ചെയ്യാന്‍. മികച്ച അഭിനേതാവായത് കൊണ്ടല്ല, ശ്യാമപ്രസാദ് എന്ന സംവിധായകന്‍ അകലെ എന്ന ചിത്രത്തിനും മുന്‍പേ അതിലെ നാല് കഥാപാത്രങ്ങളായും ജീവിച്ചിരിക്കുന്നു. അത്രയ്ക്ക് തറോയായിരുന്നു. ഓരോരുത്തരും എങ്ങനെ സംസാരിക്കുന്നു, നടക്കുന്നുയെന്നൊക്കെയുള്ള കാര്യത്തില്‍ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു.

    Prithviraj

    ടെന്നീസി വില്യംസിന്റെ ഗ്ലാസമനാസ്‌ജെറിയെ അടിസ്ഥാനമാക്കിയായിരുന്നു പൃഥ്വിരാജ് അകലെ എന്ന സിനിമയൊരുക്കിയത്. പൃഥ്വിരാജിനൊപ്പം ഗീതു മോഹന്‍ദാസ്, ഷീല, ടോം ജോര്‍ജ്, ശാന്താദേവി തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.വ്യത്യസ്തനായ പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് പൃഥ്വി വീണ്ടും തെളിയിക്കുകയായിരുന്നു. 200ലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

    അഭിനേതാവായി മുന്നേറുമ്പോഴും ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങള്‍ പൃഥ്വിരാജ് ശ്രദ്ധിച്ചിരുന്നു. അദ്ദേഹം പുതിയ ടെക്‌നോളജിയെക്കുറിച്ചൊക്കെ ചോദിക്കാറുണ്ടായിരുന്നുവെന്നായിരുന്നു പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞത്. താന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഇവരെയെല്ലാം പരിഗണിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫറിലേക്ക് വന്നതിനെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു.

    English summary
    Prithviraj decides to do that movie before he seeing the script, old chat went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X