twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരക്കഥയുമായെത്തിയ ഷാജോണിനോട് പൃഥ്വിരാജ് പറഞ്ഞത്.. പൃഥ്വിയുടെ വാക്കിന്‍റെ ശക്തി!

    By Nimisha
    |

    മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് കലാഭവന്‍ ഷാജോണ്‍. ഹാസ്യം മാത്രമല്ല സ്വഭാവ നടനായും താന്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞതാണ്. ദൃശ്യത്തിലെ പോലീസ് ഉദ്യോഗസ്ഥനെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

    എന്നെ ആരും അങ്ങനെ വിളിക്കണ്ട.. പൊട്ടിത്തെറിച്ച് സായി പല്ലവി.. ആരെന്ത് വിളിച്ചാലും പ്രകോപിതയാവുമോ?എന്നെ ആരും അങ്ങനെ വിളിക്കണ്ട.. പൊട്ടിത്തെറിച്ച് സായി പല്ലവി.. ആരെന്ത് വിളിച്ചാലും പ്രകോപിതയാവുമോ?

    ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ വിവാഹം.. മേഘ്നയുടെ വിവാഹനിശ്ചയം കഴിഞ്ഞു.. ചിത്രങ്ങള്‍ കാണാം!ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ വിവാഹം.. മേഘ്നയുടെ വിവാഹനിശ്ചയം കഴിഞ്ഞു.. ചിത്രങ്ങള്‍ കാണാം!

    മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സമയം ചോദിച്ചാല്‍ എങ്ങനെയിരിക്കും? വീഡിയോ കണ്ടുനോക്കൂ!മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സമയം ചോദിച്ചാല്‍ എങ്ങനെയിരിക്കും? വീഡിയോ കണ്ടുനോക്കൂ!

    ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ് ഷാജോണ്‍. ദിലീപ് ചിത്രമായ രാമലീല, ബിജു മേനോന്‍ സിനിമയായ ഷെര്‍ലക്ക് ടോംസ് തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ തിയറ്ററുകളിലേക്ക് എത്തിയത്. ഹാസ്യ നടനില്‍ നിന്നും വില്ലനിലേക്ക് മാറിയത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വലിയൊരു മാറ്റമായിരുന്നു. അഭിനയത്തിന് പിന്നാലെ സംവിധാനത്തിലേക്ക് കടക്കുകയാണ് അദ്ദേഹം.

    അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക്

    അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക്

    അഭിനേതാവിന് പിന്നാലെ സംവിധാനത്തിലേക്ക് തിരിയുകയാണ് ഷാജോണ്‍. കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. ഈ വാര്‍ത്ത് അറിഞ്ഞതോടെ തന്നെ പ്രേക്ഷകര്‍ ഏറെ ആകംക്ഷയിലാണ്.

    നായകനായി പൃഥ്വിരാജ്

    നായകനായി പൃഥ്വിരാജ്

    യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം.

    തിരക്കഥ പറഞ്ഞപ്പോള്‍

    തിരക്കഥ പറഞ്ഞപ്പോള്‍

    പൃഥ്വിരാജുമായി തിരക്കഥയെക്കുറിച്ച് സംസാരിച്ചിരുന്നു. മറ്റാരെയെക്കൊണ്ടെങ്കിലും സംവിധാനം ചെയ്യിക്കാമെന്നായിരുന്നു കരുതിയത്. തിരക്കഥ തയ്യാറാക്കാന്‍ മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചത്. പിന്നീടാണ് സംവിധാനം ചെയ്യാന്‍ തീരുമാനമായത്.

    കഥ കേട്ടപ്പോള്‍ പൃഥ്വി പറഞ്ഞത്

    കഥ കേട്ടപ്പോള്‍ പൃഥ്വി പറഞ്ഞത്

    കഥ കേട്ടതിന് ശേഷമാണ് പൃഥ്വി ചേട്ടന്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ അഭിനയിക്കാം എന്നു പറഞ്ഞത്. പെട്ടെന്ന് കേട്ടപ്പോള്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. പിന്നീടാണ് സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിച്ചത്.

    ചേട്ടന്‍ സംവിധാനം ചെയ്യണം

    ചേട്ടന്‍ സംവിധാനം ചെയ്യണം

    ചിത്രത്തിന്റെ കഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ചേട്ടന്‍ തന്നെ സംവിധാനം ചെയ്യണം. എന്നാലേ ഡേറ്റ് തരൂവെന്നായിരുന്നു പൃഥ്വി പറഞ്ഞത്. രാജുവിന്റെ വാക്കുകളില്‍ നിന്നും ലഭിച്ച് ആത്മവിശ്വാസവുമായാണ് മുന്നോട്ട് പോകുന്നതെന്നും താരം പറയുന്നു.

    സ്വപ്‌നമായി അവശേഷിച്ചിരുന്നു

    സ്വപ്‌നമായി അവശേഷിച്ചിരുന്നു

    സിനിമയിലെത്തണമെന്നും പുരസ്‌കാരം നേടണമെന്നും മാത്രമല്ല സംവിധാനവും തിരക്കഥയുമൊക്കെ ഒരുക്കണമെന്നും ആഗ്രഹിച്ചിരുന്നു. പൃഥ്വിയുടെ പിന്തുണ കൂടിയായപ്പോള്‍ അതുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷാജോണ്‍ പറഞ്ഞു.

    English summary
    Kalabhavan Shajohn will soon make his directorial debut with a family entertainer. He has approached Prithvi for the project, and the young actor is said to be highly impressed with the script.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X