twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗുണ്ടാസംഘത്തെ ഒറ്റയ്ക്കിടിക്കാന്‍ ഇനി പൃഥ്വിയില്ല

    By Nirmal Balakrishnan
    |

    കഥ ഇഷ്ടമായാല്‍ മാത്രമേ ഇനി മലയാള സിനിമ തിരഞ്ഞെടുക്കൂ എന്ന് പൃഥ്വിരാജ്. സംവിധായകരെയും നിര്‍മാതാക്കളെയും നോക്കിയല്ല, നല്ല കഥ നോക്കിയാണ് ഇനിയുള്ള സിനിമ ഏതെന്ന് തീരുമാനിക്കുക. ഒരേസമയം പന്ത്രണ്ടുപേരെ ഇടിച്ചിടുന്നതുപോലെയുള്ള ചിത്രങ്ങള്‍ ഇനിയുണ്ടാകില്ലെന്നും പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

    വാസ്തവം പോലെയുള്ള നല്ല ചിത്രങ്ങള്‍ പരാജയപ്പെടുകയും പോക്കിരിരാജയും പുതിയമുഖവും പോലെയുള്ള ചിത്രങ്ങള്‍ വിജയിക്കുകയും ചെയ്തപ്പോള്‍ രണ്ടാം ഗണത്തിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അതില്‍ നിന്നുണ്ടായ മടുപ്പില്‍ നിന്നാണ് മെമ്മറീസും മുംബൈ പൊലീസും ചെയ്തത്.

    Prithviraj

    ഇനി കഥ ഇഷ്ടമാകാതെ സംവിധായരെയും നിര്‍മാതാക്കളെയും മാത്രം വിശ്വസിച്ച് ചിത്രങ്ങള്‍ ചെയ്യാനില്ല. പണ്ടൊക്കെ നല്ല സ്‌ക്രിപ്റ്റുള്ള ചിത്രത്തില്‍ അഭിനയിച്ചു എന്നല്ല ഇന്ന സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ചു എന്നു പറയാനാണ് താരങ്ങള്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഇന്ന് സംവിധായകരേക്കാള്‍ മികച്ച് സ്‌ക്രിപ്റ്റിന്റെ ഭാഗമാകാനാണ് എല്ലാവരും ശ്രമിക്കുന്നത്.

    കഴിഞ്ഞ വര്‍ഷം മൂന്നു ചിത്രവും ഹിറ്റായപ്പോള്‍ ഇനി ഓരോചിത്രവും ശ്രദ്ധയോടെയാണ് ഏറ്റെടുക്കുന്നത്. ഈ വര്‍ഷം പരീക്ഷണ ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ആ നിരയില്‍ ആദ്യമെത്തുക തമിഴില്‍ വസന്തബാലന്‍ സംവിധാനം ചെയ്യുന്ന കാവ്യ തലൈവന്‍ ആണ്.

    1920ല്‍ തമിഴ്‌നാട്ടിലെ നാടകചരിത്രവുമായി ബന്ധപ്പെട്ട കഥയാണിത്. വസന്തന്റെ ഡ്രീം പ്രൊജക്ട് ആണിത്. അതിനു ശേഷം ധ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത് ഡേ. അതില്‍ നാല്‍പതുകാരനായ പൊലീസ് ഉദ്യോഗസ്ഥനെയാണ് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് ലിജോ ജോസ് പെല്ലിശേരിയുടെ ഹൊറര്‍ ചിത്രമായ ആന്റി ക്രൈസ്റ്റ്‌.

    അനില്‍ സി. മേനോന്‍ സംവിധാനം ചെയ്യുന്ന ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രമാണ് ഉടന്‍ റിലീസ് ചെയ്യുന്നത്. ഒരു റൊമാന്റിക് കോമഡിയായിട്ടാണ് ചിത്രമൊരുങ്ങുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള ഈ ചിത്രം ചെറിയൊരു മാറ്റത്തിനു വേണ്ടിയാണ് സ്വീകരിച്ചതെന്ന് പൃഥ്വി പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകളൊന്നും ഈ ചിത്രത്തില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും കുടുംബങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

    English summary
    Now onwards, Prithviraj is only ready to accept the roles which have a scope of acting.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X