For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്രഹ്മാണ്ഡ സിനിമയുമായി പൃഥ്വിരാജും ആഷിക് അബുവും! വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാകാന്‍ പൃഥ്വി

  |

  കൊവിഡ് 19 ഉണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നും കരകയറി വരികയാണ് മലയാള സിനിമാലോകം. ചിത്രീകരണം മുടങ്ങി പോയെ ഒരുപാട് സിനിമകളുടെയും സീരിയലുകളുടെയുമെല്ലാം ഷൂട്ടിങ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ തിയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സിനിമകള്‍ ഉടന്‍ എത്താന്‍ സാധ്യതയില്ല.

  Prithviraj and Aashiq abu joins for historical film vaariyamkunnan | FilmiBeat Malayalam

  എങ്കിലും ചില പുത്തന്‍ സിനിമകളുടെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. ആഷിക് അബുവിന്റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കുന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ ആഷിക് അബുവും റിമ കല്ലിങ്കലും പറഞ്ഞിരിക്കുകയാണ്.

  'ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു'. എന്നാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ സംവിധായകന്‍ ആഷിക് അബു പറയുന്നത്.

  പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുമ്പോള്‍ സിക്കന്തര്‍, മെയ്തീന്‍ എന്നിവരാണ് നിര്‍മാണം. ഹര്‍ഷാദ്, റമീസ് എന്നിവര്‍ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ കോ ഡയറക്ടര്‍ മുഹ്‌സിന്‍ പരാരിയാണ്. ചിത്രസംയോജനം-ജൈസു ശ്രീധരന്‍, കലാ സംവിധാനം-ജ്യോതിഷ് ശങ്കര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, നിര്‍മാണ നിയന്ത്രണം-ബെന്നി കട്ടപ്പന എന്നിങ്ങനെയുള്ള വിവരങ്ങളാണ് ആഷിക് അബു പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററിലുള്ളത്.

  പൃഥ്വിരാജും പുതിയ സിനിമയുടെ പോസ്റ്റുമായി എത്തിയിരുന്നു. വരാനിരിക്കുന്ന പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ സിനിമകള്‍ക്കൊപ്പം മറ്റൊന്ന് കൂടി എത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. നേരത്തെ പ്രഖ്യാപിച്ച കാളിയന്‍ എന്ന ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിലാണ് ഇതിഹാസ നായകനാവാന്‍ പൃഥ്വിരാജ് തയ്യാറെടുത്തിരുന്നത്. തിരക്കുകള്‍ക്കിടയില്‍ മറ്റൊരു ചരിത്ര സിനിമ കൂടി പ്രേക്ഷകരിലേക്ക് വൈകാതെ എത്തുമെന്ന് അറിഞ്ഞതോടെ സിനിമാപ്രേമികള്‍ക്ക് ഇനി കാത്തിരിക്കാം.

  ഹലാല്‍ ലവ് സ്റ്റോറിയാണ് ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഇനി വരാനിരിക്കുന്നത്. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതേ സമയം ആഷിക് അബു നിര്‍മ്മിക്കുന്ന ഫാഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിനെ കുറിച്ച് സംവിധായകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'പ്രതിസന്ധികള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിര്‍മ്മാണം ഞങ്ങള്‍ പുനഃനാരംഭിക്കാന്‍ ശ്രമിക്കുകയാണ്.

  മമ്മൂട്ടി -ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട' എഴുതിയ ഹര്‍ഷദ് സംവിധാനം ചെയ്യുന്ന 'ഹാഗര്‍ ' കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള അവകാശം നിര്‍മ്മാണ കമ്പനിയില്‍ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്‍പിച്ചിട്ടില്ല. സ്‌നേഹപൂര്‍വ്വം ഒ പി എം സിനിമാസിന് വേണ്ടി ആഷിഖ് അബു എന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. ഇതോടെ ആഷിക് അബു-റിമ കല്ലിങ്കല്‍ താരദമ്പതിമാര്‍ ചേര്‍ന്ന് നിരവധി സിനിമകളുമായി എത്തിക്കാനുള്ള ശ്രമത്തിലാണ്.

  English summary
  Prithviraj Joins With Aashiq Abu's Next Vaariyamkunnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X