For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൃഥ്വിരാജും മോഹന്‍ലാലും ചേര്‍ന്ന മാസ്! ചരിത്രമായി ലൂസിഫര്‍! മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണ്!

|
200 കോടിയും കടന്ന് ലൂസിഫർ

മോഹന്‍ലാല്‍ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിന്റെ ഏറ്റവും പുതിയ കളക്ഷന്‍ വിവരം പുറത്ത് വിട്ടു. മലയാളത്തില്‍ നിന്നും ആദ്യമായി ഇരുന്നൂറ് കോടി മറികടക്കുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ്. ലൂസിഫര്‍ സിനിമയുടെ ഓദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചരിത്രനേട്ടം സ്വന്തമാക്കിയ വിവരം പുറത്ത് വിട്ടിരിക്കുന്നത്. 'ലൂസിഫറിനെ ലോക സിനിമ ചരിത്രത്തിന്റെ ഭാഗമാക്കിയ പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി.. 200 കോടിയും കടന്ന് മലയാളത്തിന്റെ യാഗാശ്വം'..! എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ റെക്കോര്‍ഡ്! ലൂസിഫറിനെ തകര്‍ക്കാനുള്ള മരുന്നുമായി മധുരരാജ!

അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്നാണ് സിനിമയുടെ ഏറ്റവും പുതിയ കളക്ഷന്‍ വിവരവുമായി ലൂസിഫര്‍ ടീം എത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ മലയാളക്കരയില്‍ മറ്റൊരു ചരിത്രമാവാന്‍ പൃഥ്വിരാജിലൂടെ മോഹന്‍ലാലിന് സാധിച്ചിരിക്കുകയാണ്. സംവിധായകനായ പൃഥ്വിയ്ക്കും നായകനായ മോഹന്‍ലാലിനും ഇനി പറയാനുള്ളതെന്താണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ചരിത്ര നേട്ടത്തില്‍ ലൂസിഫര്‍

കലാമൂല്യമുള്ള സിനിമകള്‍ എന്നതിനപ്പുറം വാണിജ്യ സിനിമകളാണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്. റിലീസിനെത്തി ആദ്യ ദിവസം സിനിമ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നതിനൊപ്പം ആദ്യദിന കളക്ഷന്‍ എത്രയാണെന്ന് ചോദിക്കുന്നവരാണ് ഇന്നത്തെ സിനിമാപ്രേമികള്‍. ഇതോടെ നൂറ് കോടി ക്ലബ്ബും ഇരുന്നൂറ് കോടി ക്ലബ്ബുകളും വലിയ വാര്‍ത്തയായി തുടങ്ങി. ബോളിവുഡ് പോലെയുള്ള ഇന്‍ഡസ്ട്രികള്‍ കോടികള്‍ വാരിക്കൂട്ടിയിരുന്നത് പോലെ മലയാള സിനിമയും ആ നിലയിലേക്ക് എത്തി. പുലിമുരുകിനിലൂടെ ആദ്യ നൂറ് കോടി മലയാളത്തിലേക്ക് എത്തിച്ച മോഹന്‍ലാല്‍ ലൂസിഫറിലൂടെ ആദ്യ ഇരുന്നൂറ് കോടിയും സ്വന്തമാക്കിയിരിക്കുകയാണ്.

വാര്‍ത്ത സത്യമാണ്

മാര്‍ച്ച് ഇരുപത്തിയെട്ടിന് റിലീസ് ചെയ്ത ലൂസിഫര്‍ മേയ് പതിനാറ് എത്തുമ്പോള്‍ അമ്പത് ദിവസത്തിലെത്തിയിരിക്കുകയാണ്. അമ്പതാം ദിവസമാണ് മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരുന്ന ആ വാര്‍ത്ത പുറത്ത് വന്നത്. ലൂസിഫറിന്റെ ഔദ്യോഗിക പേജിലൂടെയാണ് തങ്ങളുടെ സിനിമ ഇരുന്നൂറ് കോടി നേടിയ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും വാര്‍ത്ത സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം ആന്റണിയും ഷെയര്‍ ചെയ്തിട്ടുണ്ട്. അതേ സമയം സംവിധായകന്‍ പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

അതിവേഗം നൂറ് കോടി

റിലീസിനെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ ലൂസിഫറിന് റെക്കോര്‍ഡ് മഴയായിരുന്നു. പുലിമുരുകന്‍ 38 ദിവസം കൊണ്ട് നേടിയ നൂറു കോടി നേട്ടം കേവലം എട്ട് ദിവസം കൊണ്ടായിരുന്നു ലൂസിഫര്‍ സ്വന്തമാക്കിയത്. 21 ദിവസം കഴിയുമ്പോള്‍ നൂറ്റിയമ്പത് കോടിയും മറികടന്നു. ആഗോളതലത്തിലെ കണക്കുകളാണ് ഇതൊക്കെ എങ്കിലും കേരള ബോക്‌സോഫീസിലും മറ്റൊരു സിനിമയ്ക്കും നേടാന്‍ പറ്റാത്ത സാമ്പത്തിക വരുമാനമാണ് ലൂസിഫറിന് ലഭിച്ചത്. 50 ദിവസം കൊണ്ട് 200 കോടിയാണെങ്കില്‍ ഇനിയുള്ള ദിവസം പ്രതീക്ഷിക്കുന്നതിലും അപ്പുരം തുകയിലായിരിക്കും പ്രദര്‍ശനം അവസാനിപ്പിക്കുക.

പൃഥ്വിരാജിന്റെ ബ്രില്ല്യന്‍സ്

മലയാളക്കര ഇതുവരെ പരീക്ഷിക്കാത്ത ഘടകങ്ങളുമായിട്ടായിരുന്നു പൃഥ്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭം എത്തിച്ചത്. ആദ്യ സിനിമ തന്നെ ഹിറ്റാക്കുന്ന നവാഗത സംവിധായകര്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാള സിനിമയില്‍ കന്നിച്ചിത്രം കൊണ്ട് അത്ഭുതപ്പെടുത്തിരിക്കുകയാണ് പൃഥ്വിരാജ്. ബോക്‌സോഫീസിനെ തരിപ്പണമാക്കി നൂറും ഇരുന്നൂറും നേടുന്ന മലയാളത്തിലെ ആദ്യ പുതുമുഖ സംവിധായകനായി പൃഥ്വിരാജ് മാറി. പൃഥ്വിരാജിന്റെ അച്ഛനും നടനുമായ അന്തരിച്ച സുകുമാരന് സമര്‍പ്പിച്ച് കൊണ്ടാണ് പൃഥ്വിരാജ് ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിച്ചത്.

മോഹന്‍ലാലിന്റെ റെക്കോര്‍ഡുകള്‍

മലയാള സിനിമയുടെ താരരാജാവായ മോഹന്‍ലാല്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. നാല് പതിറ്റാണ്ടുകളോളമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലാണ് കേരള ബോക്‌സോസിലും അല്ലാതെയും റെക്കോര്‍ഡുകള്‍ നേടുന്നത്. പുലിമുരുകനിലൂടെ ആദ്യ നൂറ് കോടിയും നൂറ്റിയമ്പത് കോടിയും സ്വന്തമാക്കി. മലയാളത്തിലെ അടുത്ത നൂറ് കോടി ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുമുണ്ടായിരുന്നു. ബിഗ് ബജറ്റിലൊരുക്കി ഒടിയന്‍ എല്ലാ ബിസിനസുകളില്‍ നിന്നുമായി നൂറ് കോടിയ്ക്ക് മുകളില്‍ സാമ്പത്തിക വിജയം സ്വന്തമാക്കിയെന്നാണ് ഔദ്യോഗിമല്ലാത്ത കണക്കുകള്‍. ഇപ്പോള്‍ ലൂസിഫറും. ഇതെല്ലാം ചേര്‍ത്ത് മോഹന്‍ലാല്‍ എന്ന പേര് മലയാളത്ത്ിന് എക്കാലവും അഭിമാനിക്കാനുള്ളതാക്കി മാറ്റിയിരിക്കുകയാണ്.

മുരളി ഗോപിയുടെ മാന്ത്രിക വിരലുകള്‍

പൃഥ്വിരാജ് സംവിധാനം ചെയ്യുമ്പോള്‍ നടന്‍ മുരളി ഗോപിയായിരുന്നു ലൂസിഫറിന് തിരക്കഥ ഒരുക്കിയത്. മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സിന്റെ കഥ പറഞ്ഞെത്തിയ രസികന്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കി രചനയിലേക്ക് കടന്ന മുരളി ഗോപി ഒരുപാട് സിനിമകള്‍ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നു. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാരസംഭവം, എന്നീ ചിത്രങ്ങളെല്ലാം മുരളി ഗോപി തിരക്കഥ എഴുതിയതായിരുന്നു. നല്ല കഥയുണ്ടായിട്ടും ഈ സിനിമകള്‍ക്കൊന്നും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയി. ഒടുവില്‍ ലൂസിഫറിലൂടെ തന്റെ വിരലുകള്‍ക്ക് അത്ഭുതം ചെയ്യാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് മുരളി ഗോപി.

English summary
Prithviraj movie Lucifer Enters The 200-Crore Club!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more