twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും മമ്മൂട്ടിയും മത്സരിക്കുന്നു,ഒപ്പം പൃഥ്വിരാജും പാര്‍വ്വതിയും! കൂട്ടത്തിലാദ്യം ദുല്‍ഖറാണ്

    |

    ചെറിയ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കിടയില്‍ നിന്നും ചിത്രീകരണം പൂര്‍ത്തികരിച്ച സിനിമയാണ് മൈ സ്റ്റോറി. പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമ എന്നതാണ് മൈ സ്‌റ്റോറിയുടെ പ്രധാന സവിശേഷത്. സിനിമയിലെ പാട്ടുകളും ട്രെയിലറുകളും ഡിസ്‌ലൈക്കുകളിലൂടെയാണ് ശ്രദ്ധേയമായത്.

    നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. പല ദിവസങ്ങളും സിനിമയ്ക്ക് വേണ്ടി തീരുമാനിച്ചിരുന്നെങ്കിലും അതെല്ലാം മാറ്റി വെക്കുകയായിരുന്നു. ഇപ്പോള്‍ താരരാജാക്കന്മാരുടെ സിനിമകള്‍ക്കൊപ്പമായിരിക്കും മൈ സ്റ്റോറിയും വരാന്‍ പോവുന്നത്.

    മൈ സ്‌റ്റോറി

    മൈ സ്‌റ്റോറി

    പൃഥ്വിരാജ് പാര്‍വ്വതി കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു സിനിമയാണ് മൈ സ്‌റ്റോറി. എന്ന് നിന്റെ മൊയ്തീന്‍ ഹിറ്റായതിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഇതിവൃത്തം പ്രണയം തന്നെയാണ്. പ്രതിസന്ധികള്‍ പലതരത്തിലും ഉണ്ടായിരുന്നെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കി മൈ സ്റ്റോറി റിലീസിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്ന കാര്യം സംവിധായിക വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    പ്രതിസന്ധികളിലൂടെ...

    പ്രതിസന്ധികളിലൂടെ...

    മൈ സ്റ്റോറി ചിത്രീകരണം നടക്കുന്ന് സമയത്ത് പലവിധ പ്രതിസന്ധികളിലൂടെയായിരുന്നു പോയിരുന്നത്. ആദ്യം പൃഥ്വിരാജിന്റെ തിരക്കുകളായിരുന്നു പ്രശ്‌നം. സിനിമയുടെ പ്രധാന ലൊക്കേഷഷനായ പോര്‍ച്ചുഗലിലെ കാലവസ്ഥയും സിനിമയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു നല്‍കിയിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും സിനിമയിലെ നായിക പാര്‍വ്വതി മമ്മൂട്ടിയുടെ കസബയെ കുറിച്ച് നടത്തി പരാമര്‍ശം വിവാദമാവുകയും തുടര്‍ന്ന് ആരാധകര്‍ മൈസ്റ്റോറിയ്‌ക്കെതിരെ വരികയായിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വരുന്ന പാട്ടുകളും ടീസറുമെല്ലാം ഡിസൈ്‌ലൈക്ക് ചെയ്തായിരുന്നു പ്രതിഷേധം.

    മമ്മൂട്ടിയുടെ സിനിമയ്‌ക്കൊപ്പം...

    മമ്മൂട്ടിയുടെ സിനിമയ്‌ക്കൊപ്പം...

    ആരാധകരുടെ ഡിസ്‌ലൈക്ക് കൂടിയതോടെ സിനിമയുടെ ട്രെയിലര്‍ മമ്മൂട്ടി തന്നെ ഷെയര്‍ ചെയ്തിരുന്നു. ജൂണില്‍ മൈ സ്‌റ്റോറിയുടെ റിലീസ് പ്രഖ്യാപിച്ചതോടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ജൂണില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന അബ്രഹാമിന്റെ സന്തതികളും റിലീസിനെത്തുമെന്നാണ് സൂചന. അക്കാര്യത്തെ കുറിച്ച് ഔദ്യോഗിക തീരുമാനങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈ സ്റ്റോറിയും ഡെറിക് അബ്രഹാം എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടിയും തമ്മിലായിരിക്കും ഏറ്റുമുട്ടല്‍ നടക്കുക.

    മോഹന്‍ലാലുമുണ്ട്...

    മോഹന്‍ലാലുമുണ്ട്...

    മൈ സ്‌റ്റോറിയും അബ്രഹാമിന്റെ സന്തതികളും മാത്രമല്ല, ജൂണില്‍ റിലീസിനെത്തുന്ന വേറെയും സിനിമകളുണ്ട്. അതിലൊന്നാണ് മോഹന്‍ലാലിന്റെ നീരാളി. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യ മോഹന്‍ലാലിന്റെ സിനിമ കൂടിയാണിത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയും ജൂണിലാണ് റിലീസ് ചെയ്യുന്നത്. നിലവില്‍ ജൂണ്‍ 14 ന് സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രമായ കര്‍വാനും ജൂണ്‍ 1 റിലീസ് ചെയ്യും. ഇതോടെ താരരാജാക്കന്മാരും യൂത്തന്മാരും തമ്മിലുള്ള മത്സരമായിരിക്കും ജൂണ്‍ മാസത്തില്‍ കാണാന്‍ കഴിയുന്നത്.

    കോസ്റ്റിയൂം ലേലം

    കോസ്റ്റിയൂം ലേലം

    കഴിഞ്ഞ ദിവസം മൈ സ്‌റ്റോറി ഒരു കാരുണ്യ പ്രവര്‍ത്തനം കൂടി നടത്തിയിരുന്നു. സിനിമയില്‍ സ്റ്റൈലിഷ് വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. വ്യത്യസ്ത നിറഞ്ഞ ജാക്കറ്റും ടീ ഷര്‍ട്ടുകളുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതായിരുന്നു ലേലത്തിന് വെച്ചത്. ലേലത്തിലൂടെ കിട്ടുന്ന തുക കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടിയായിരുന്നു. ലേലത്തില്‍ കിട്ടുന്ന മുഴുവന്‍ തുകയും നായരമ്പലത്തിലെ കരുണ സ്‌പെഷ്യല്‍ സ്‌കൂളിന് നല്‍കുമെന്ന് സംവിധായിക വ്യക്തമാക്കിയിരുന്നു. ഇതിലൂടെ തന്നെ സിനിമ നല്ലൊരു പ്രമോഷനാണ് നടത്തിയിരിക്കുന്നത്.

     സിനിമയുടെ മറ്റ് വിശേഷങ്ങള്‍..

    സിനിമയുടെ മറ്റ് വിശേഷങ്ങള്‍..

    തൊണ്ണൂറ് മുതല്‍ ഇന്നത്തെ കാലഘട്ടം വരെയുള്ള കാര്യങ്ങളാണ് സിനിമയിലൂടെ കാണിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന സിനിമയില്‍ റോജര്‍ നാരായണന്‍, സണ്ണി വെയിന്‍, ഗണേശ് വെങ്കിട്ടരാമന്‍, നന്ദു, മനോജ് കെ ജയന്‍, മണിയന്‍പിള്ള രാജു, പ്രവീണ്‍, സഞ്ജു ശിവറാം, അരുണ്‍ ബെന്നി തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 13 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമ റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിനകര്‍ ഓവി യുമ റോഷ്‌നി ദിനകറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

    English summary
    Prithviraj and Parvathy's My Story to release in June
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X