Don't Miss!
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അച്ഛന്റെ വേഷത്തില്‍ പൃഥ്വിരാജ്
ബെല്‍ബോട്ടം പാന്റും അരക്കയ്യന്‍ ഷര്‍ട്ടും, ഒരു വശത്തേക്കു ചീകി വച്ച മുടി, വെള്ളാരം കണ്ണുകള്‍, മുറി മീശ. അടുത്തൊന്നും ഇങ്ങനെയൊരു അപ്പിയറന്‍സില്‍ പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതെ ആര്.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന എന്നു നിന്റെ മൊയ്തീന് എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആകെ മാറിയാണ് സ്ക്രീനിലെത്തുന്നത്.
മൊയ്തീന്- കാഞ്ചനമാല അനശ്വര പ്രണയം വെള്ളിത്തിരയിലെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത് മുപ്പതു വര്‍ഷം മുന്പുള്ളൊരു രൂപത്തിലാണ്. അതായത് പൃഥ്വിരാജിന്റെ പിതാവ് സുകുമാരനൊക്കെ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന കാലത്ത്. അതേ രൂപത്തിലാണ് പൃഥ്വി വരുന്നത്.
കോഴിക്കോട് ജില്ലയിലെ മുക്കം എന്ന ഗ്രാമത്തില്‍ അറുപതു മുതല്‍ എണ്പതു വരെ യുള്ള കാലത്തുണ്ടായൊരു വ്യത്യസ്ത പ്രണയമാണീ സിനിമയില്‍ പറയുന്നത്. ബാംഗ്ലൂര്‍ ഡെയ്സിലൂടെ തിരിച്ചുവന്ന പാര്‍വതി മേനോനാണ് പൃഥ്വിയുടെ നായിക. പാവാടയും ജംബറും പിന്നിയിട്ട മുടിയും ചന്ദനക്കുറിയുമെല്ലാമായി പാര്‍വ്വതിയും വ്യത്യസ്തമായൊരു ഗെറ്റപ്പില്‍ തന്നെ.
ബാല, സായികുമാര്‍, ലെന, ഇന്ദ്രന്,സ്, മുകുന്ദന്, സുധീര്‍ കരമന, സുബീഷ്, സുധീഷ്, കോഴിക്കോട് നാരായണന് നായര്‍ എന്നിവരാണു മറ്റു താരങ്ങള്‍. ജോമോന് ടി ജോണ്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംവിധായകന് തന്നെയാണ് സ്ക്രിപ്റ്റും തയ്യാറാക്കിയിരിക്കുന്നത്.
പൃഥ്വിയുടെ ഓഗസ്റ്റ് ഫിലിംസ് ആണ് വിതരണം ചെയ്യുക.
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു