twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെഗാസ്റ്റാറിനെ തോല്‍പ്പിക്കാന്‍ പൃഥ്വിക്ക് കഴിയുമോ? കൂടെ പറപ്പറക്കുന്നു, നസ്രിയയുടെ വരവ് അനുഗ്രഹമായി

    |

    Recommended Video

    കൂടെ കൊച്ചി മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ 1 കോടി ക്ലബ്ബിലെത്തി | filmibeat Malayalam

    ജൂലൈ ആറിനെത്തിയ മൈ സ്റ്റോറിയായിരുന്നു പൃഥ്വിരാജിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമ. മൈ സ്റ്റേറിയ്ക്ക് തിയറ്ററുകളില്‍ നിന്നും തിരിച്ചടിയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ തൊട്ട് പിന്നാലെയെത്തിയ കൂടെ വന്‍ വിജയമായി മാറിയിരിക്കുകയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ ജൂലൈ പതിനാലിനായിരുന്നു റിലീസ് ചെയ്തിരുന്നത്.

     മമ്മൂക്കയുടെ വിസ്മയം 50 ദിവസം കഴിഞ്ഞു! റെക്കോര്‍ഡുകള്‍ അബ്രഹാമിന് മുന്നില്‍ ഒന്നുമല്ലെന്ന് തെളിഞ്ഞു. മമ്മൂക്കയുടെ വിസ്മയം 50 ദിവസം കഴിഞ്ഞു! റെക്കോര്‍ഡുകള്‍ അബ്രഹാമിന് മുന്നില്‍ ഒന്നുമല്ലെന്ന് തെളിഞ്ഞു.

    മോഹന്‍ലാല്‍ ചിത്രം നീരാളിയും കൂടെയും ഒന്നിച്ച് റിലീസിനെത്തിയ സിനിമകളാണെങ്കിലും നീരാളിയ്ക്ക് പ്രതീക്ഷിച്ച കൈവരിക്കാന്‍ കഴിയാതെ പോവുകയായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളാണ് ബ്ലോക്ബസ്റ്റര്‍ മൂവിയായി ഇപ്പോഴും നല്ല പ്രകടനം നടത്തി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിച്ചിത്രത്തെ പിന്തുടര്‍ന്ന കൂടെയും റെക്കോര്‍ഡുകള്‍ നേടി കൊണ്ടിരിക്കുകയാണ്.

     കൂടെ ചരിത്രമാവും

    കൂടെ ചരിത്രമാവും

    വിവാഹശേഷം നടി നസ്രിയ നസിം സിനിമയിലേക്ക് തിരികെയെത്തുന്നു എന്നതായിരുന്നു കൂടെ ശ്രദ്ധേയമായതിന് കാരണം. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തുന്ന സിനിമയാണെന്നുള്ളതാണ് മറ്റൊരു കാര്യം. ഇതെല്ലാം സിനിമയുടെ വിജയത്തിന് കാരണങ്ങളായി മാറിയിരുന്നു. കുടുംബബന്ധങ്ങളുടെ കഥയുമായെത്തിയ കൂടെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. തിയറ്ററുകളില്‍ നല്ല പ്രതികരണം കിട്ടിയതോടെ കളക്ഷന്റെ കാര്യത്തിലും സിനിമ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.

      മള്‍ട്ടിപ്ലെക്‌സിലും തരംഗം

    മള്‍ട്ടിപ്ലെക്‌സിലും തരംഗം

    റിലീസിനെത്തിയ ദിവസം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ പതിനേഴ് പ്രദര്‍ശനങ്ങളില്‍ നിന്നും 6.91 ലക്ഷമായിരുന്നു നേടിയത്. അഞ്ച് ദിവസം കൊണ്ട് 31 ലക്ഷം രൂപ സ്വന്തമാക്കിയ കൂടെ 9 ദിവസം കൊണ്ട് 53.46 ലക്ഷം നേടിയിരുന്നു. പന്ത്രണ്ട് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 65.20 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മള്‍ട്ടിപ്ലെക്‌സിന് പുറമേ തിരുവനന്തപുരം ഏരിയപ്ലെക്ലസില്‍ നിന്ന് മാത്രം 20 ലക്ഷത്തിന് മുകളില്‍ നേടാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. പതിനാറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 82.22 ലക്ഷത്തിലെത്തിയ ചിത്രം അതിവേഗം ഒരു കോടി എത്തുമെന്ന കാര്യം ഉറപ്പായിരുന്നു. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

    ഒരു കോടി ക്ലബ്ബിലേക്ക്..

    ഒരു കോടി ക്ലബ്ബിലേക്ക്..

    ജൂലൈ പതിനാലിന് റിലീസ് ചെയ്ത കൂടെ ഒരു മാസം പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ പുതിയ ചരിത്രം കുറിച്ചാണ് കൂടെ വിജയയാത്ര തുടരുന്നത്. കൂടെ ഇപ്പോള്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. റിലീസിനെത്തി 23 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സിനിമയ്ക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. നിലവില്‍ മള്‍ട്ടിപ്ലെക്‌സില്‍ 12 പ്രദര്‍ശനങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ കഴിയുമെന്നാണ് വിചാരിക്കുന്നത്.

    വിദേശത്തും മിന്നിക്കുന്നു...

    വിദേശത്തും മിന്നിക്കുന്നു...

    കേരളത്തിന് പുറത്ത് വിദേശത്തും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. യുഎഇ/ജിസിസി സെന്ററുകളിലേക്ക് അടുത്തിടെയാണ് ചിത്രം റിലീസിനെത്തിയത്. യുഎഇ യില്‍ നിന്നും മൂന്ന് ദിവസം കൊണ്ട് 2.06 കോടിയാണ് ചിത്രം നേടിയത്. ജിസിസി സെന്ററുകളില്‍ നിന്നും 1.12 കോടി നേടിയപ്പോള്‍ ആദ്യ ആഴ്ച കഴിയുമ്പോള്‍ 3.18 കോടി രൂപയാണ് കൂടെ യ്ക്ക് ലഭിച്ചിരിക്കുന്നത്.

     നല്ല സിനിമ

    നല്ല സിനിമ

    സഹോദരനും സഹോദരിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് തിയറ്ററുകളിലേക്ക് എത്തിയ 'കൂടെ' കുടുംബ പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. പൃഥ്വിരാജ്, പാര്‍വ്വതി കൂട്ടുകെട്ടിലെത്തിയ സിനിമയില്‍ നസ്രിയ നസിം ഉള്ളതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. അച്ഛന്മമ്മമാരുടെ വേഷത്തില്‍ സംവിധായകന്‍ രഞ്ജിത്തും മാല പാര്‍വ്വതിയും തകര്‍ത്തഭിനയിച്ചിരുന്നു. ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന കഥ എഴുതിയാണ് അഞ്ജലി സംവിധാനം ചെയ്തിരുന്നത്.

     നീരാളിയുടെ യാത്ര

    നീരാളിയുടെ യാത്ര

    പൃഥ്വിരാജ് ചിത്രത്തിനൊപ്പം മോഹന്‍ലാലിന്റെ നീരാളിയും എത്തിയിരുന്നു. ജൂലൈ പതിമൂന്നിനെത്തിയ നീരാളി കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് മള്‍ട്ടിപ്ലെക്‌സിലെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു. 22 ലക്ഷമായിരുന്നു ഇവിടങ്ങളില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചിരുന്നത്. മോഹന്‍ലാല്‍ ചിത്രമാണെന്നുള്ളതിനാല്‍ നീരാളി റിലീസിന് മുന്‍പ് തന്നെ ഹിറ്റായിരുന്നു. എന്നാല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

    മെഗാസ്റ്റാര്‍ മിന്നിക്കുന്നു...

    മെഗാസ്റ്റാര്‍ മിന്നിക്കുന്നു...

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളാണ് മിന്നുന്ന പ്രകടനം നടത്തുന്ന മറ്റൊരു സിനിമ. ജൂണില്‍ തിയറ്ററുകളിലേക്കെത്തിയ ചിത്രം അമ്പത് ദിവസങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി ക്ലബ്ബിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ 1.15 കോടി യാണ് ഇതുവരെ നേടിയിരിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നും സിനിമയ്ക്ക് നല്ല റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. അതിവേഗം പായുന്ന കൂടെ അബ്രഹാമിനെ തോല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

    English summary
    Prithviraj's Koode Crossed 1 cr at cochin multiplexes!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X