For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനെ കളിയാക്കിവരെല്ലാം എവിടെ പോയി? കാളിയന്റെ ഓരോ ഡയലോഗിനും കൈയടിയായിരിക്കുമെന്ന് പൃഥ്വി..!

  |

  ആര്‍എസ് വിമലിന്റെ കര്‍ണനില്‍ നായകന്‍ പൃഥ്വിരാജ് അല്ലെന്നുള്ള വാര്‍ത്ത വന്നപ്പോള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രം നഷ്ടപ്പെട്ടല്ലോ എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ണനെ വെല്ലുന്ന പുതിയൊരു സിനിമയുമായിട്ടാണ് പൃഥ്വിയുടെ വരവ്.

  കാളിയന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ തെക്കന്‍ കഥാഗാനങ്ങളില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ടാണ് ഒരുക്കുന്നത്. എസ് മഹേഷാണ് സംവിധാനം. ചിത്രത്തില്‍ കുഞ്ചിറക്കോട്ട് കാളി എന്ന കാളിയനായിട്ടാണ് പൃഥ്വി അഭിനയിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പൃഥ്വി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

  കാളിയന്‍

  കാളിയന്‍

  പൃഥ്വിരാജ് നായകനാവുന്ന ബിഗ് ബജറ്റ് സിനിമയാണ് കാളിയന്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നവാഗതനായ എസ് മഹേഷാണ് സിനിമ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.

   പൃഥ്വിയുടെ കാളി

  പൃഥ്വിയുടെ കാളി

  വേണാടിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് സിനിമയിലൂടെ പറയാന്‍ പോവുന്നത്. സിനിമയെ കുറിച്ച് പൃഥ്വി തന്നെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

  ഡയലോഗുകള്‍ക്കുള്ള കൈയടി

  ഡയലോഗുകള്‍ക്കുള്ള കൈയടി

  തന്റെ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കാളിയന്‍. സിനിമയിലെ ഓരോ ഡയലോഗും തനിക്ക് ഇഷ്ടമാണ്. അതിനെല്ലാം തിയറ്ററുകളില്‍ കൈയടി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

  സിനിമയുടെ പ്രത്യേക

  സിനിമയുടെ പ്രത്യേക

  സിനിമയില്‍ ചിത്രീകരിക്കുന്ന മുഴുനീള രംഗങ്ങളും റിയല്‍ ലൊക്കേഷനില്‍ നിന്നും റിയലായി തന്നെയായിരിക്കും ചെയ്യുന്നത്. അതാണ് സിനിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. സിനിമയില്‍ അഭിനയിക്കുന്ന എല്ലാ താരങ്ങള്‍ക്കും അതിന് പ്രത്യേക പരിശീലനം വേണ്ടി വരുമെന്നും പൃഥ്വിരാജ് പറയുന്നു.

  നാല് പ്രമുഖ താരങ്ങള്‍

  നാല് പ്രമുഖ താരങ്ങള്‍

  സിനിമയ്ക്ക് വേണ്ടി ശരീരഭാരം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വി. പൃഥ്വിരാജിനെ കൂടാതെ മറ്റ് നാല് പ്രമുഖ താരങ്ങളും സിനിമയിലുണ്ടാവും. എന്നാല്‍ അവര്‍ ആരൊക്കെയാണെന്നുള്ള കാര്യത്തെ കുറിച്ച് ഇനിയും റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല..

  സാങ്കേതിക വിദഗ്ദര്‍

  സാങ്കേതിക വിദഗ്ദര്‍

  കാളിയനിലേക്ക് ഹോളിവുഡിലെയും ബോളിവുഡിലെയുമടക്കം പ്രഗത്ഭരായ സാങ്കേതിക വിദഗ്ദറാണ് എത്തുന്നത്. മാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങള്‍ക്കും അവസരമൊരുക്കുന്നുണ്ട്. തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സിനിമയുടെ ഭാഗമാക്കും.

   ചിത്രീകരണം

  ചിത്രീകരണം

  സിനിമയുടെ പ്രധാന ലെക്കോഷന്‍ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങള്‍ ആയിരിക്കുമെന്നാണ് പറയുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിനെ കുറിച്ചും മറ്റ് സിനിമയുടെ വിശേഷങ്ങളും വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   കിടിലന്‍ പോസ്റ്റര്‍

  കിടിലന്‍ പോസ്റ്റര്‍

  കാളിയനില്‍ നിന്നും ആദ്യം തന്നെ മോഷന്‍ പോസ്റ്റര്‍ ഇറക്കി ഞെട്ടിച്ചിരുന്നു. ദൃശ്യവിസ്മയത്തിന് വലിയ പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമയാണ് കാളിയന്‍ എന്ന കാര്യം പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.

  കാളിയന്റെ സംഭാഷണം..

  അടവ് പഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനെ.. നായിക്കരണ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്‍പ്പിച്ചോളു.. പത്തുക്കൊന്നോ നൂറുക്കൊന്നോ പക്ഷെ തിരുമലക്കോട്ടയുടെ കവാടം വരെ ഞാനെന്തിന് എത്തിയോ അതും കൊണ്ടേ മടങ്ങു. വാഴുന്ന മണ്ണിനും വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ കാളിയന്‍ എന്നുമാണ് പോസ്റ്ററില്‍ കാളിയന്‍ പറഞ്ഞിരിക്കുന്നത്.

   ആരാധകരുടെ പ്രതീക്ഷ

  ആരാധകരുടെ പ്രതീക്ഷ

  ആര്‍എസ് വിമലിന്റെ കര്‍ണനില്‍ പൃഥ്വി ഇല്ലെന്നുള്ള വാര്‍ത്ത വന്നതോടെ ആരാധകരും നിരാശയിലായിരുന്നു. എന്നാല്‍ പൃഥ്വിരാജ് അതിലും മികച്ചൊരു സിനിമ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ആരും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.. ഇതിപ്പോ ഒരു കൊലകൊല്ലി ഐറ്റം ആണെന്നാണ് ആരാധകര്‍ പറയുന്നത്..

  ഒടിയനും കുഞ്ഞാലി മരക്കാര്‍ക്കും കടുത്ത വെല്ലുവിളി!കര്‍ണനെ നൈസ് ആയി ഒഴിവാക്കി കാളിയനുമായി പൃഥ്വിരാജ്!

  പൃഥ്വിയുടെ കര്‍ണന്‍ പോയപ്പോള്‍ അറിയാതെ ട്രോളി പോയതാണ്! കാളിയന്‍ കിടുക്കി എന്ന് പറഞ്ഞാല്‍ കിടുക്കി!!

  മമ്മൂക്കയുടെ മാമാങ്കം ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട! അതിന് കാരണമുണ്ട്.. വെല്ലുവിളി ഒടിയനോ?

  English summary
  Prithviraj saying about his next Kaliyan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X