For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എമ്പുരാന് മുന്‍പ് പുതിയ സംവിധാന സംരംഭം? സൂചനകള്‍ നല്‍കി പൃഥ്വിരാജിന്‌റെ പോസ്റ്റ്‌

  |

  ആദ്യ സംവിധാന സംരംഭം തന്നെ വന്‍വിജയമാക്കി മലയാളത്തില്‍ തുടങ്ങിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് തിയ്യേറ്ററുകളില്‍ നിന്ന് നേടിയത്‌. മോളിവുഡില്‍ ആദ്യമായി 200 കോടി ക്ലബില്‍ എത്തിയ ചിത്രമായി ലൂസിഫര്‍ മാറി. കേരളത്തിലെന്ന പോലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രേക്ഷകരും സിനിമ ഏറ്റെടുത്തു. ലൂസിഫര്‍ ചരിത്ര വിജയമായതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനും പൃഥ്വി പ്രഖ്യാപിച്ചത്.

  നടി അന്വേഷി ജെയിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍. കാണാം

  മുരളി ഗോപി തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലാലേട്ടന്‌റെയും തന്‌റെയും തിരക്കുകള്‍ കഴിഞ്ഞാല്‍ സിനിമ ഉടന്‍ തുടങ്ങുമെന്ന് പൃഥ്വിരാജ് മുന്‍പ് അറിയിച്ചു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സിനിമ വീണ്ടും വൈകി എത്താനാണ് സാധ്യത. ലൂസിഫറിനേക്കാള്‍ മികച്ച സിനിമാനുഭവം എമ്പുരാന്‍ സമ്മാനിക്കുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.

  അതേസമയം എമ്പുരാന് പുറമെ ഇപ്പോള്‍ മറ്റൊരു സിനിമ കൂടി സംവിധാനം ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് പൃഥ്വി. പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് നടന്‍ ഇക്കാര്യം പറയുന്നത്. മകള്‍ അലംകൃത എഴുതിയ കഥയുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് പൃഥ്വിരാജിന്‌റെ കുറിപ്പ് വന്നത്. ഈ ലോക്ഡൗണില്‍ ഞാന്‍ കേട്ട എറ്റവും മികച്ച സ്‌റ്റോറി ലൈന്‍ ആണ് ഇതെന്ന് മകളുടെ കഥയെ കുറിച്ച് പൃഥ്വിരാജ് പറയുന്നു.

  'മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാന്‍ സാധ്യതയില്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ മറ്റൊരു സ്‌ക്രിപ്റ്റ് തെരഞ്ഞെടുത്തു. അതെ, വീണ്ടും ക്യാമറയ്ക്ക് പിന്നില്‍ എത്താന്‍ ഞാന്‍ ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിച്ച് ചെയ്യാവുന്ന സിനിമയുടെ വിശാദാംശങ്ങള്‍ ഉടന്‍ അറിയിക്കാം' എന്നാണ് നടന്‍ പറഞ്ഞത്.

  അതേസമയം അല്ലി എഴുതിയ കുഞ്ഞു കഥ ഇങ്ങനെയാണ്; 'ഒരു അച്ഛനും മകനും അമേരിക്കയില്‍ താമസിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധം വന്നപ്പോള്‍ അവര്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറി. അവിടെ അവര്‍ രണ്ട് വര്‍ഷം താമസിച്ചു. യുദ്ധം അവസാനിപ്പിച്ചപ്പോള്‍ അവര്‍ വീട്ടിലേക്ക് തിരികെ എത്തി. സന്തോഷത്തോടെ ജീവിച്ചു'. ഇങ്ങനെയാണ് അല്ലിയുടെ കഥ.

  ലൂസിഫറിൽ കണ്ട സയിദ് മസൂദല്ല എമ്പുരാനിൽ

  സംവിധാനത്തിന് പുറമെ നിര്‍മ്മാണ രംഗത്തും പൃഥ്വിരാജ് മുന്‍പ് തുടക്കം കുറിച്ചു. നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുളള സിനിമകള്‍ പൃഥ്വിരാജിന്‌റെ നിര്‍മ്മാണത്തില്‍ ഒരുങ്ങി. ഇനിയും നിരവധി സിനിമകള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം അഭിനേതാവായുളള സിനിമകളും പൃഥ്വിരാജിന്‌റെതായി റിലീസിന് ഒരുങ്ങുന്നു. അയ്യപ്പനും കോശിയും ആണ് പൃഥ്വിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ സിനിമ. സച്ചി അവസാനമായി ചെയ്ത സിനിമയില്‍ മല്‍സരിച്ചുളള പ്രകടനമാണ് പൃഥ്വിയും ബിജു മേനോനും കാഴ്ചവെച്ചത്‌.

  English summary
  prithviraj shares daughter alamkritha's story line and announced his new directorial movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X