twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഷാജിക്ക് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു

By നിര്‍മല്‍

Next »

« Previous

Shaji Kailas
തുടര്‍ച്ചയായ പത്താമത്തെ ചിത്രമാണ് ഷാജി കൈലാസിന്റേതായി ബോക്‌സ്ഓഫിസില്‍ തകര്‍ന്നടിയുന്നത്. അതില്‍ മിക്കതും സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍. മമ്മൂട്ടിയും സുരേഷ് ഗോപിയും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ച കിങ് ആന്‍ഡ് കമ്മിഷണര്‍ ആയിരുന്നു ഷാജിയുടെ അവസാനത്തെ പ്രതീക്ഷ. വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജിപണിക്കരും ഷാജിയും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. പക്ഷേ രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ മാര്‍ക്കറ്റ് കുറഞ്ഞത് മനസ്സിലാക്കാതെ ചെയ്ത ചിത്രമായിരുന്നു ഇത്. ഡല്‍ഹി രാഷ്ട്രീയം പോയിട്ട് കേരള രാഷ്ട്രീയം പോലും പുതുതലമുറയ്ക്ക് താല്‍പര്യമില്ല. ഈ ചിത്രം ഡല്‍ഹി രാഷ്ട്രീയമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

മമ്മൂട്ടിയുടെ ഓഗസ്റ്റ് ഒന്ന് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഓഗസ്റ്റ് 15 ആയിരുന്നു തൊട്ടുമുമ്പ് റിലീസ് ചെയ്ത ഷാജി ചിത്രം. ഷാജിയും എസ്. എന്‍. സ്വാമിയും ഒന്നിച്ച ചിത്രവും ബോക്‌സ് ഓഫിസില്‍ വന്‍പരാജയമേറ്റുവാങ്ങി. മമ്മൂട്ടി തന്നെ നായകനായ ദ്രോണ 2010 ആയിരുന്നു അതിനു മുമ്പുള്ള ചിത്രം. അതിന്റെയും വിധി മറിച്ചായിരുന്നില്ല. മമ്മൂട്ടി ഒന്നിലേറെ വേഷത്തില്‍ വന്നിട്ടും പ്രേക്ഷകര്‍ സ്വീകരിച്ചില്ല.

മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് ആയിരുന്നു ദ്രോണയ്ക്കു മുമ്പായി തിയറ്ററില്‍ എത്തിയത്. എഫ്എം റേഡിയോ ജോക്കികളും ലാലും കൊലപാതകങ്ങളുമെല്ലാം ഉണ്ടായിട്ടും വിധി ഒന്നു തന്നെ. ലാലും ഷാജിയും ഒന്നിച്ച അവസാന ചിത്രം ഇതായിരുന്നു. റെഡ് ചില്ലീസിനു മുമ്പ് ലാലിന്റെതായി എത്തിയത് അലിഭായി ആയിരുന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രവും കൈപ്പൊള്ളി. കോഴിക്കോട് അങ്ങാടിയും തീവ്രവാദവും രാഷ്ട്രീയവും ഗുണ്ടായിസവുമായി പതിവു ചേരുവകള്‍ തന്നെയായിരുന്നു അലിഭായിയിലും.

2006ല്‍ റിലീസ്‌ചെയ്ത ബാബാ കല്യാണിയില്‍ ലാലിനെ പൊലീസാക്കിയിട്ടും പ്രേക്ഷകര്‍ക്കു പിടിച്ചില്ല. ഇതിലും തീവ്രവാദം തന്നെയായിരുന്നു വിഷയം. ഇതിനിടെ സുരേഷ്‌ഗോപിയെ നായകനാക്കി രണ്ടു ചിത്രമൊരുക്കി. സൗണ്ട് ഓഫ് ബൂട്ടും ടൈമും. രണ്ടും തകര്‍ന്നു തരിപ്പണമായി. രാജേഷ് ജയരാമനായിരുന്നു രണ്ടിന്റെയും തിരക്കഥയൊരുക്കിയിരുന്നത്. നക്‌സലിസമായിരുന്നു സൗണ്ട് ഓഫ് ബൂട്ടില്‍. ടൈമില്‍ സുരേഷ്‌ഗോപി ഇരട്ടവേഷത്തിലായിരുന്നു. അച്ഛനും മകനും.

ദിലീപുമായി ഒന്നിച്ച ദ് ഡോണും ഇതിനിടെ റിലീസായി. ദിലീപിനെ പോലെയൊരാളെ അധോലോക നേതാവായി കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടില്ല. 2006ല്‍ റിലീസ് ചെയ്ത ചിന്താമണി കൊലക്കേസ് ആണ് ഷാജിയുടെതായി അവസാനമായി ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ച ചിത്രം. സുരേഷ്‌ഗോപിയായിരുന്നു നായകന്‍. ഭാവന നായികയും. രഞ്ജിത്തൊരുക്കിയ കേരള കഫേയില്‍ ഷാജി ചെയ്ത ലളിതം ഹിരണ്‍മയം മാത്രമായിരുന്നു അല്‍പമെങ്കിലും വ്യത്യസ്തത പുലര്‍ത്തിയത്. എന്നാല്‍ ചിത്രത്തിന്റെ ക്രഡിറ്റ് മുഴുവനും രഞ്ജിത്തിനായിരുന്നതിനാല്‍ ഇത് ആരും നേട്ടമായി പറഞ്ഞതുമില്ല.

ഇനി പ്രതീക്ഷ മുഴുവന്‍ ജയറാം നായകനാകുന്ന മദിരാശിയില്‍. മലയാള സിനിമയില്‍ കാറ്റു മാറി വീശുന്നതറിയാതെ ഇപ്പോഴും ചിത്രമൊരുക്കുന്ന കുറച്ചു സംവിധായകരില്‍ ഒരാളാണ് ഷാജി കൈലാസ്.

മറ്റു പേജുകളില്‍ വായിക്കുക

ഇത് പൃഥ്വിരാജിന്റെ സിംഹാസനം തെറിപ്പിക്കും
കുഴപ്പം തിരക്കഥയുടെത്
കട്ട് ആന്റ് പേസ്റ്റില്‍ ഒരു സിംഹാസനം
പൃഥിരാജിനെന്ത് പറ്റി?

Next »

« Previous

English summary
The new movie from Prithviraj 'Simhasanam' which failed to be on fan's mind. Its a mix of old Shaji Kailas pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X