For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സൂപ്പര്‍ഹിറ്റുകള്‍ ചേര്‍ന്നാല്‍ സിംഹാസനമാകും

By നിര്‍മല്‍

Next »

« Previous

Simhasanam
മോഹന്‍ലാല്‍ നായകനായ നിരവധി ചിത്രങ്ങളിലെ തീവ്രമായ സന്ദര്‍ഭങ്ങള്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാല്‍ അതിനെ സിംഹാസനം എന്നു വിളിക്കാം. ലാലിന്റെ സ്ഥാനത്തു പൃഥ്വിരാജ് എന്ന മൂപ്പെത്താത്ത നടനും. നാടുവാഴികള്‍, ആറാം തമ്പുരാന്‍, നരസിംഹം, ദേവാസുരം എന്നിവയിലെ പ്രധാന സംഭവങ്ങള്‍ അണിനിരത്തുകയായിരുന്നു ഷാജി കൈലാസ് തിരക്കഥാകൃത്ത് എന്ന നിലയില്‍ചെയ്തത്. അച്ഛന്‍ വേഷത്തില്‍ സായ്കുമാര്‍ തിളങ്ങി എന്നു മാത്രം ഈ ചിത്രത്തെക്കുറിച്ചു നല്ലതു പറയാം.

അനന്തന്റെ മകന്‍ അര്‍ജുന്‍ ആയിരുന്നു മോഹന്‍ലാലിന്റെ നാടുവാഴികളില്‍ അച്ഛന്‍ മകന്‍ കോമ്പിനേഷന്‍. സിംഹാസനത്തില്‍ മാധവന്‍- അച്ചു ആയി ആ കോമ്പിനേഷന്‍. നാട്ടില്‍ ബിസിനസുകാരനായ അച്ഛന്‍. മകന്‍ ബാംഗ്ലൂരില്‍ പഠനം. അവിടെ കാമുകിയും കൂട്ടുകാരും. അച്ഛന്‍ രാഷ്ട്രീയത്തില്‍ വന്‍ പിടിപാട്. അയാള്‍ക്ക് ശത്രുവായി ചേക്കുട്ടി ബ്രദേഴ്‌സ്. അവര്‍ രണ്ടു സഹോദരങ്ങള്‍. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് അനന്തനെ അവര്‍ ജയിലിലടയ്ക്കുന്നു. ഒടുവില്‍ മകന്‍ നാട്ടിലെത്തി ശത്രുക്കളെ തകര്‍ക്കുന്നു. അതായിരുന്നു നാടുവാഴികള്‍. എന്നാല്‍ സിംഹാസനത്തിലും ഇതു തന്നെ കഥ.

ചന്ദ്രഗിരിയുടെ നാടുവാഴിയായ മാധവേട്ടന്‍. എല്ലാവര്‍ക്കും അയാളെ വേണം. രാഷ്ട്രീയത്തിലായായാലും നാട്ടിലായായാലും. സര്‍ക്കാറിനെ നിലനിര്‍ത്തുന്നതുതന്നെ അദ്ദേഹമാണ്. അദ്ദേഹത്തിന് ശത്രുക്കളായി അന്നപൂര്‍ണക്കാര്‍. അവരുടെ അച്ഛനെ മുമ്പ് മാധവന്‍ നാടുകടത്തിയതാണ്. അതിനു പകരം വീട്ടാനാണ് മക്കള്‍ മൂന്നുപേരുടെ വരവ്. ഇവര്‍ മാധവനെ ഇല്ലാതാക്കുന്നു. മാധവന്റെ മകന്‍ അച്ചു അവരെ പണമിറക്കിയും കൈയൂക്കുകൊണ്ടും തകര്‍ക്കുന്നു. അതാണ് സിംഹാസനം.

ഇതിലേക്കാണ് ദേവാസുരത്തിലെയും ആറാം തമ്പുരാനിലെയും ഉല്‍സവം നടത്തിപ്പു വരുന്നത്. ഉല്‍സവം നടത്താന്‍ ആറാം തമ്പുരാനില്‍ കണിമംഗലം ജഗന്നാഥന്‍ ആണ് വരുന്നത്. ഇവിടെ അച്ചുവും. കൊളപ്പുള്ളി അപ്പന്റെ സ്ഥാനത്ത് അന്നപൂര്‍ണക്കാരും. കളരിയും അടിയും ഇടിയുമെല്ലാം ആറാം തമ്പുരാനിലേതു തന്നെ. ഈ മുഹൂര്‍ത്തത്തിലേക്ക് നരസിംഹത്തിലെ ചില സന്ദര്‍ഭങ്ങള്‍ കൂടി ചേര്‍ക്കുന്നു. സ്വന്തം സിനിമകളെ മാത്രം ആശ്രയിക്കാതെ ഷാജി രഞ്ജിപണിക്കരുടെ ലേലത്തിലെ സന്ദര്‍ഭവുംഇവിടെ കൊണ്ടുവരുന്നുണ്ട്. സോമനെ ശത്രുക്കള്‍ പിന്നില്‍ നിന്നു കുത്തിക്കൊല്ലുന്നതുപോലെ ഇവിടെ മാധവനെയും പിന്നില്‍ നിന്ന് കുത്തിക്കൊല്ലുകയാണ്.

അച്ചുവിനെ പ്രേമിക്കാന്‍ രണ്ടു പെണ്‍കുട്ടികള്‍. അറാം തമ്പുരാനില്‍ മഞ്ജുവാര്യരും പ്രിയാരാമനും ചെയ്ത വേഷം ഇവിടെ കൂട്ടിചേര്‍ത്താല്‍ മതി. ഒരാള്‍ അന്യനാട്ടില്‍ നിന്നു വരുന്നവള്‍. മറ്റവള്‍ തറവാട്ടിലെ അടുക്കളക്കാരിയും. അടുക്കളക്കാരിയുടെ കുശുമ്പും മറ്റുമെല്ലാം മഞ്ജുവാര്യര്‍ ചെയ്തതിന്റെ അടുത്തെത്തുക പോലുമില്ല. മായാബസാര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും രണ്ടുപെണ്ണുങ്ങളും നൃത്തം ചെയ്യുന്നതുപോലെ ഒരു പാട്ടും.

ഈ ചിത്രങ്ങളെയെല്ലാം സന്നിവേശിപ്പിക്കുന്നത് ആനയും അമ്പലവും കുളവും ആനക്കണ്ണും തെയ്യവും തോക്കും മനയുമെല്ലാം. ചിലത് ക്ലോസപ്പ് ഷോട്ടാണെങ്കില്‍ ചിലത് ഏരിയല്‍ ഷോട്ടും. ഇത്രയൊക്കെ മതി സിംഹാസനം എന്ന ചിത്രത്തെക്കുറിച്ചു പറയാന്‍.

മറ്റു പേജുകളില്‍ വായിക്കുക

ഇത് പൃഥ്വിരാജിന്റെ സിംഹാസനം തെറിപ്പിക്കും
ഷാജിക്ക് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു
കുഴപ്പം തിരക്കഥയുടെത്
പൃഥിരാജിനെന്ത് പറ്റി?

Next »

« Previous

English summary
The new movie from Prithviraj 'Simhasanam' which failed to be on fan's mind. Its a mix of old Shaji Kailas pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X