For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാരിയംകുന്നന്‍ ഒരുങ്ങുന്നത് 80 കോടി ബഡ്ജറ്റില്‍? ബ്രഹ്മാണ്ഡ ചിത്രവുമായി പൃഥ്വിരാജും ആഷിക്ക് അബുവും

  |

  പൃഥ്വിരാജ് സുകുമാരന്റെ ചരിത്ര സിനിമ വാരിയംകുന്നന്റെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമ ആഷിക്ക് അബുവാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം സിനിമാ പ്രേമികളില്‍ ഒന്നടങ്കം ആവേശമുണ്ടാക്കിയിരുന്നു. ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് അണിയറക്കാര്‍ സിനിമ പ്രഖ്യാപിച്ചിരുന്നത്.

  ഒപ്പം ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു' എന്നും പൃഥ്വിരാജും ആഷിക്ക് അബുവും ഉള്‍പ്പെടുന്ന സിനിമാ സംഘം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

  ബ്രഹ്മാണ്ഡ ചിത്രം പ്രഖ്യാപിച്ചതിനൊപ്പം സിനിമയിലെ അണിയറപ്രവര്‍ത്തകരെയും പരിചയപ്പെടുത്തിയിരുന്നു. വാരിയംകുന്നന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുളള സൈബര്‍ ആക്രമണമാണ് പൃഥ്വിരാജിനും അണിയറപ്രവര്‍ത്തകര്‍ക്കും നേരെ ഉണ്ടായത്. വാരിയംകുന്നത്ത് മുഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നം ആരോപിച്ചായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പൃഥ്വിരാജിനും ആഷിക്ക് അബുവിനുമെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.

  Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran

  സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറണമെന്നായിരുന്നു ചില ആളുകളും സംഘടനകളും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിനിമയുമായി മുന്‍പോട്ട് തന്നെ പോകാനുളള തീരുമാനത്തിലാണ് ആഷിക്ക് അബുവും ടീമും. പൃഥ്വിരാജിനും ആഷിക്ക് അബുവിനും പിന്തുണയുമായി നേരത്തെ സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസ്, അരുണ്‍ ഗോപി, എംഎ നിഷാദ്, നടന്‍ അനീഷ് ജി മേനോന്‍ തുടങ്ങിയവരായിരുന്നു അണിയറക്കാര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

  സിനിമയെ ആര്‍ക്കാണ് പേടി?? അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ അസ്തിത്വം ഇല്ലാത്തവര്‍ക്കോ അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യെന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ കുറിപ്പ്. അതേസമയം മലബാര്‍ വിപ്ലവം ആസ്പദമാക്കി ഒരുക്കുന്ന സിനിമ 75 മുതല്‍ 80 കോടി രൂപ വരെയാണ് ബഡ്ജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

  അമ്മ ഹാപ്പി ആയിട്ടിരുന്നോ,അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍! വികാരനിര്‍ഭര കുറിപ്പുമായി സാഗര്‍

  ഉണ്ടയിലൂടെ ശ്രദ്ധേയരായ ഹര്‍ഷാദ്,റമീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സിക്കന്തര്‍, റമീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണവും മുഹ്‌സിന്‍ പെരാരി കോ ഡയറക്ടറായും എത്തും. വാരിയന്‍ കുന്നന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതേ സംഭവം ആസ്പദമാക്കി മറ്റ് സംവിധായകരും സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു.

  അച്ഛനായതിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു! മകള്‍ ആദ്യം പറഞ്ഞ വാക്ക് അച്ഛാ എന്നാണ്: ദീപന്‍ മുരളി

  ഇതില്‍ ആഷിക്ക് അബു ചിത്രം, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര ഒരുക്കുന്ന ദ ഗ്രേറ്റ് വാരിയംകുന്നത്ത്, പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍ എന്നീ സിനിമകളില്‍ വാരിയംകുന്നത്ത് പ്രധാന നായക കഥാപാത്രമാണ്. എന്നാല്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രം 1921ല്‍ ഈ കാലഘട്ടത്തിലെ യഥാര്‍ത്ഥ മുഖം കാണാമെന്ന് അദ്ദേഹം തന്നെ പറയുന്നു. ഇതേവിഷയത്തില്‍ നേരത്തെ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ചിരുന്നു. ഇതിന്റെ നാടകരൂപം തയ്യാറാക്കി അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തു.

  സച്ചിയുമായി പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സേതു! പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതം

  Read more about: prithviraj aashiq abu
  English summary
  Prithviraj Sukumaran - Aashiq Abu Movie Variyamkunnan Is Making With A Whopping Amount Of 80 crores
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X