For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  23 വര്‍ഷം മുന്‍പുളള ഒരു ജൂണിലാണ് ഇത്തരത്തില്‍ ഒരു വേദന ഞാന്‍ അനുഭവിച്ചത്! സച്ചിയെക്കുറിച്ച് പൃഥ്വി

  |

  സച്ചിയുടെ തിരക്കഥയിലും സംവിധാനത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് പൃഥ്വിരാജ്. അടുത്തിടെ തുടര്‍ച്ചയായി രണ്ട് വിജയ ചിത്രങ്ങളാണ് പൃഥ്വിക്ക് സച്ചി സമ്മാനിച്ചിരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ ഹിറ്റായി മാറിയിരുന്നു. സിനിമകള്‍ക്ക് പുറമെ വ്യക്തിജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു സച്ചിയും പൃഥ്വിരാജും .

  പൃഥ്വിയെ നായകനാക്കിയാണ് അനാര്‍ക്കലി എന്ന ആദ്യ സംവിധാന സംരംഭം സച്ചി എടുത്തത്. തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ടില്‍ അയ്യപ്പനും കോശിയും എന്ന ചിത്രവും പുറത്തിറങ്ങിയത്. സച്ചിയുടെ വിയോഗത്തിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന്റെതായി വന്ന വികാരനിര്‍ഭര കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്റെ ഒരു ഭാഗമാണ് നിങ്ങള്‍ക്കൊപ്പം ഇന്നുപോയതെന്ന് സച്ചിയെക്കുറിച്ച് പൃഥ്വി പറയുന്നു.

  സച്ചി,

  എനിക്ക് ലഭിച്ച ഒരുപാട് സന്ദേശങ്ങളും എനിക്ക് വന്ന ഫോണ്‍ കോളുകളില്‍ അറ്റന്‍ഡ് ചെയ്ത ചിലതുമൊക്കെ ഞാന്‍ എങ്ങനെ ഇത് സഹിക്കുന്നു എന്നാണ് ചോദിക്കുന്നത്, എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. എന്നെയും നിങ്ങളെയും അറിയുന്നവര്‍ക്ക് നമ്മളെയും നന്നായി അറിയാമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അവര്‍ പറഞ്ഞ ഒരു കാര്യത്തോട് എനിക്ക് വിയോജിപ്പുണ്ട്.

  Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral

  നിങ്ങള്‍ പോയത് കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് എന്ന് അവരൊക്കെ പറയുമ്പോഴും നിങ്ങളുടെ ആശയങ്ങളും സ്വപ്‌നങ്ങളും എല്ലാം അറിയാവുന്ന എനിക്ക് അയ്യപ്പനും കോശിയുമല്ല നിങ്ങളുടെ എറ്റവും മികച്ച ചിത്രം എന്ന് പറയാനാകും. നിങ്ങളുടെ ആഗ്രഹങ്ങളുടെ തുടക്കം മാത്രമായിരുന്നു ആ ചിത്രം. നിങ്ങളുടെ സിനിമാ ജീവിതം അത്രയും ഈ പോയിന്റിലേക്കുളള ഒരു യാത്രയായിരുന്നു.

  പറയാത്ത ഒരുപാട് കഥകള്‍ പൂര്‍ത്തീകരിക്കാനാവാത്ത, ഒരുപാട് ആഗ്രഹങ്ങള്‍ രാവെളുക്കുമ്പോഴും വാട്‌സ്ആപ്പിലെ ശബ്ദ സന്ദേശങ്ങള്‍ വഴിയുളള കഥ പറച്ചിലുകള്‍ ഒരുപോട് ഫോണ്‍ കോളുകള്‍. മുന്നോട്ടുളള വര്‍ഷങ്ങളിലേക്കായി നമ്മള്‍ ഒരു ഗംഭീര പദ്ധതി തന്നെ ഉണ്ടാക്കിയിരുന്നു. നമ്മള്‍ രണ്ടാളും കൂടി. പക്ഷേ നിങ്ങള്‍ പോയി.

  നിങ്ങള്‍ സിനിമയെക്കുറിച്ചുളള വീക്ഷണവും മുന്നോട്ടുളള വര്‍ഷങ്ങളിലെ പദ്ധതികളെക്കുറിച്ചും മറ്റോരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ എന്നോട് പറഞ്ഞിട്ടുണ്ട് നിങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അടുത്ത 25 വര്‍ഷത്തെ മലയാള സിനിമയും എന്റെ കരിയറും ഒകെ മറ്റൊരു തലത്തിലുളളതാകുമായിരുന്നു. സിനിമയെ മറക്കാം. നിങ്ങള്‍ എന്നും എന്റെ അടുത്തുണ്ടാകാനും വാട്‌സാപ്പില്‍ നേരത്തെ അയച്ചതു പോലെയുളള ശബ്ദ സന്ദേശം ലഭിക്കാനും ഒരു ഫോണ്‍ കോള്‍ ലഭിക്കാനും എല്ലാ സ്വപ്‌നങ്ങളും തൃജിക്കേണ്ടിരുന്നെങ്കില്‍ ഞാന്‍ അതിനും തയ്യാറായിരുന്നു.

  'സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ്'! ആ ആഗ്രഹം സഫലമാക്കാനാവാതെ സച്ചി മടങ്ങി

  നമ്മള്‍ രണ്ടും ഒരുപോലെയാണെന്ന് നിങ്ങള്‍ പറയുമായിരുന്നു. അതെ അങ്ങനെയാണ്. പക്ഷേ ഇപ്പോള്‍ എനിക്ക് അനുഭവപ്പെടുന്നതു പോലെയാകില്ല. നിങ്ങള്‍ക്ക് അനുഭവപ്പെടുക എന്നെനിക്ക് തോന്നുന്നു. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു ജൂണിലാണ് ഇത്തരത്തില്‍ ഒരു വേദന ഞാന്‍ അനുഭവിച്ചത്. നിങ്ങളെ അറിയുന്നത് ഒരു അഭിമാനമായിരുന്നു സച്ചി.

  സച്ചിയെ ബിജു മേനോനാണ് പരിചയപ്പെടുത്തിയത്! പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും,വൈറല്‍ കുറിപ്പ്

  എന്റെ ഒരു ഭാഗമാണ് നിങ്ങള്‍ക്കൊപ്പം ഇന്നുപോയത്. ഇന്നുമുതല്‍ നിങ്ങളെ ഓര്‍ക്കുക എന്നാല്‍ എന്റെ ഒരു ഭാഗത്തെ തന്നെ ഓര്‍ക്കുന്നത് പോലെയാണ്. വിശ്രമിക്കൂ സഹോദരാ നന്നായി വിശ്രമിക്കൂ. പ്രതിഭാശാലി. അടുത്ത വശത്ത് നമുക്ക് കാണാം. പക്ഷേ സാന്‍ഡല്‍വുഡ് കഥയുടെ ക്ലൈമാക്‌സ് നിങ്ങള്‍ എനിക്ക് പറഞ്ഞുതന്നില്ല. പൃഥ്വിരാജ് കുറിച്ചു.

  അയ്യപ്പന്‍ നായരായി ലാലേട്ടനെ മനസില്‍ കണ്ട സച്ചി! ആ റോള്‍ ബിജു മേനോനിലേക്ക് എത്തിയത് ഇങ്ങനെ

  Read more about: sachi
  English summary
  Prithviraj sukumaran's heartfelt note about sachy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X